ഊബറിന് ബദലായി ക്യൂബര്‍ വരുന്നു…

ഊബറിന് ബദലായി ക്യൂബര്‍ വരുന്നു…

ഓണ്‍ലൈന്‍ ടാക്സി രംഗത്ത് ഡ്രൈവര്‍മാരുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ടാക്സി സേവനമായ ക്യൂബര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഊബര്‍, ഒല എന്നിവയുടെ ഭാഗമായിരുന്ന ഒരു വിഭാഗം ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് പുതിയ പ്ലാറ്റ്ഫോം വികസിപ്പിച്ചത്. വന്‍കിട കമ്പനികളുടെ കമ്മീഷന്‍ വ്യവസ്ഥകള്‍ ലാഭകരമല്ലാതെ വന്നതോടെയാണ് ഇരുന്നൂറോളം പേര്‍ ചേര്‍ന്നു സ്വന്തം ടാക്സി സേവനം രൂപീകരിച്ചത്. ക്വാളിറ്റി ആന്റ് ബെസ്റ്റ് റൈഡ് എന്നതാണ് ക്യൂബറിന്റെ പൂര്‍ണ രൂപം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മറ്റു ടാക്സി സേവനങ്ങള്‍ക്ക് സമാനമായ രീതിയില്‍ തന്നെ ക്യൂബറും പ്രവര്‍ത്തിക്കുക. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ടാക്സി വിളിക്കാമെന്നതാണ് പ്രത്യേകത. ക്യൂബര്‍ ലോഗോയുള്ള കാറുകള്‍ വഴിയില്‍ വെച്ച് കണ്ടാലും ആവശ്യക്കാര്‍ക്ക് വിളിക്കാം. ഇറങ്ങുമ്പോള്‍ ഡ്രൈവറുടെ ആപ്പില്‍ തെളിയുന്ന തുക നല്‍കിയാല്‍ മതിയാകും.24 മണിക്കൂറും സേവനം ലഭ്യമാണ്. തിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഊബറില്‍ ഉണ്ടാകുന്ന നിരക്ക്…

Read More