ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയന്‍: കുല്‍ദീപ് യാദവിന്റെ സ്പിന്‍ ആക്രമണത്തില്‍ തകര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര. രണ്ട് ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ആതിഥേയരുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ തിരിച്ചയച്ചത്. നിലവില്‍ 63 ന് നാല് എന്ന പരിതാപകരമായ നിലയിലാണ് ദക്ഷിണാഫ്രിക്ക. ഹാഷിം അംലയെ പുറത്താക്കി ബുവനേഷ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയെ ആദ്യം ഞെട്ടിച്ചത്.നായകന്‍ കളം നിറഞ്ഞ ആദ്യ ഏകദിനത്തിലെ ജയത്തിന് ശേഷം ഇന്ത്യ രണ്ടാം ഏകദിന പോരാട്ടത്തിനിറങ്ങിയ സന്ദര്‍ശകര്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.സ്പിന്‍ ആക്രമണവും കോഹ്‌ലി രഹാനെ കൂട്ട് കെട്ടും വിജയം നല്‍കിയ ആദ്യ ഏകദിനം പോലെ കുറഞ്ഞ സ്‌കോറിന് ആതിഥേയരെ ഒതുക്കി പിന്തുടര്‍ന്ന് ജയിക്കാനായിരിക്കും ഇന്ന് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ ഏകദിനത്തിലെ അതേ ടീമിനെയാണ് രണ്ടാം ഏകദിനത്തിലും ഉള്‍പെടുത്തിയത്.22 കാരനായ ഐഡന്‍ മാര്‍ക്രമിന്റെ നായകത്വത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ഡു പ്ലെസിസിന്റെ അഭാവത്തില്‍…

Read More

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ്; ഇന്ത്യയ്ക്ക് ബാറ്റിംഗ്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. സ്പിന്നര്‍ ആര്‍.അശ്വിനും രോഹിത് ശര്‍മയും ടീമില്‍ നിന്ന് പുറത്തായി. ഭുവനേശ്വര്‍ കുമാറും അജിങ്ക്യ രഹാനെയും പതിനൊന്നംഗ ടീമില്‍ തിരിച്ചെത്തി. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ഇല്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരന്പരയിലെ ആദ്യ രണ്ടു മത്സരവും തോറ്റ് ഇന്ത്യ പരന്പര നേരത്തെ കൈവിട്ടിരുന്നു.

Read More

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിനിടെ ഉണ്ടായ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ താരം ആന്ദ്രേ നെല്ലു; ഞെട്ടിത്തരിച്ച് ആരാധകര്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിനിടെ ഉണ്ടായ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ താരം ആന്ദ്രേ നെല്ലു; ഞെട്ടിത്തരിച്ച് ആരാധകര്‍

കേപ് ടൗണ്‍: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും ദക്ഷിണാഫ്രിക്കന്‍ താരം ആന്ദ്രേ നെല്ലുമായി കളിക്കളത്തിലുണ്ടായ വാക്പോരും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല. 2006ല്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്കിടെയായിരുന്നു ശ്രീശാന്തും നെല്ലു തമ്മില്‍ കൊമ്പു കോര്‍ത്തത്. നെല്ലിന്റെ വാക്പോരിന് ബാറ്റു കൊണ്ടായിരുന്നു ശ്രീയുടെ മറുപടി. നെല്ലിന്റെ പേസ് ബൗളിങ്ങിനെ ധൈര്യപൂര്‍വ്വം നേരിട്ട ശ്രീശാന്ത് സിക്‌സടിച്ച ശേഷം ഗ്രൗണ്ടില്‍ ബാറ്റുചുഴറ്റി നൃത്തംവെച്ചാണ് അത് ആഘോഷിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ വീണ്ടുമൊരു പര്യടനത്തിനെത്തിയിരിക്കുന്ന സാഹചര്യത്തില്‍ 2006ലെ ടെസ്റ്റില്‍ സംഭവിച്ചതില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നെല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ച ശ്രീശാന്തിന്റെ തല ലക്ഷ്യമാക്കിയാണ് അന്ന് താന്‍ പന്തെറിഞ്ഞതെന്ന് നെല്‍ വെളിപ്പെടുത്തി. ശ്രീശാന്തിന് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അതിനാലാണ് മലയാളി താരത്തെ പ്രകോപിപ്പിച്ചത്. ശ്രീശാന്തിന്റെ തല ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്റെ ബൗണ്‍സറുകളെല്ലാം. നെല്‍ തുറന്നുപറയുന്നു….

Read More

ഒരു ഇന്നിംഗ്‌സില്‍ ആയിരം റണ്‍സ് നേടിയ പ്രണവ് ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചു

ഒരു ഇന്നിംഗ്‌സില്‍ ആയിരം റണ്‍സ് നേടിയ പ്രണവ് ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചു

ഒരു ഇന്നിംഗ്സില്‍ ആയിരം റണ്‍സ് അടിച്ചു കൂട്ടി ചരിത്രമെഴുതിയ മുംബൈക്കാരന്‍ പ്രണവ് ധനവാധെ തന്റെ ക്രിക്കറ്റ് ജീവിതത്തിനു വിരാമമിട്ടു. മോശം ഫോം തുടര്‍ക്കഥയായതോടെയാണ് ക്രിക്കറ്റ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയത്. 2016ല്‍ ഒരു അണ്ടര്‍-16 സ്‌കൂള്‍ മത്സരത്തിലാണ് 1009 റണ്‍സെടുത്ത് പ്രണവ് ശ്രദ്ധ നേടിയത്. പ്രണവിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ അനുവദിച്ചിട്ടുള്ള പ്രതിമാസ സ്‌കോളര്‍ഷിപ്പായ 10,000 രൂപ സ്വീകരിക്കുന്നത് തുടരേണ്ടതില്ലെന്ന തീരുമാനം പിതാവ് പ്രശാന്ത് ദനവാധെ രേഖാമൂലം എംസിഎയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പ്രണവിന് ഫോം കണ്ടെത്താനായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ സ്‌കോളര്‍ഷിപ്പ് സ്വീകരിക്കുന്നത് ഉചിതമല്ലെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തില്‍ പ്രശാന്ത് ദനവാധെ ചൂണ്ടിക്കാട്ടി. മോശം ഫോമിനെ തുടര്‍ന്ന് പ്രണവിനെ മുംബൈ അണ്ടര്‍-16 ടീമില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. പരിശീലനത്തിന് പ്രണവിന് നെറ്റ്സ് അനുവദിക്കുന്നത് എയര്‍ ഇന്ത്യയും ദാദര്‍ യൂണിയനും നിര്‍ത്തുകയും ചെയ്തിരുന്നു. മോശം ഫോമില്‍ നിന്ന്…

Read More

ബിസിസിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിഫ; ഡല്‍ഹിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഫിഫ ഡയറക്ടര്‍ ജാവിയര്‍ സെപ്പി

ബിസിസിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിഫ; ഡല്‍ഹിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഫിഫ ഡയറക്ടര്‍ ജാവിയര്‍ സെപ്പി

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ടര്‍ 17 ഫിഫ ലോകകപ്പ് ടൂര്‍ണ്ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി. അന്തരീക്ഷ മലിനീകരണം കൂടിയ സാഹചര്യത്തില്‍ ദീപാവലി മുതല്‍ ഫെബ്രുവരി അവസാനം വരെ ഡല്‍ഹിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന് സെപ്പി തുറന്ന് പറയുന്നു. കായികമത്സരങ്ങള്‍ ആരോഗ്യ ഉന്നമനം ലക്ഷ്യം വച്ചുള്ളതാണ്. അതൊരിക്കലും വിപരീതഫലം ഉണ്ടാക്കിക്കൂടാ. ഡല്‍ഹിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് സമയക്രമം തീരുമാനിക്കപ്പെട്ടതെന്നും സിപ്പി ഓര്‍മിപ്പിക്കുന്നു. ഫിറോസ് ഷാ കോട്ലയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് പുകമഞ്ഞും വായു മലിനീകരണവും മൂലം തടസപ്പെട്ടിരുന്നു. അപകടകരമായ നിരക്കിലാണ് ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഇപ്പോഴുള്ളത്. ശ്രീലങ്കന്‍ താരങ്ങള്‍ മുഖത്ത് മാസ്‌ക് ധരിച്ചാണ് കളിക്കാനിറങ്ങിയത്. ശ്രീലങ്കക്ക് ഫീല്‍ഡ് ചെയ്യാന്‍ താരങ്ങള്‍ തികയാതെ വന്നതോടെ ഇന്നിംഗ്സിന്റെ 123ാം ഓവറില്‍ നായകന്‍ വിരാട്…

Read More

ഫീല്‍ഡ് ചെയ്യാനാവില്ലെന്ന് ശ്രീലങ്ക; നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ വേണ്ട, ഞങ്ങള്‍ ചെയ്തോളാമെന്ന് കോഹ്ലി….!

ഫീല്‍ഡ് ചെയ്യാനാവില്ലെന്ന് ശ്രീലങ്ക; നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ വേണ്ട, ഞങ്ങള്‍ ചെയ്തോളാമെന്ന് കോഹ്ലി….!

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ടാം ദിനം അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. കനത്ത മൂടല്‍ മഞ്ഞ് മൂലം ലങ്കന്‍ ഫീല്‍ഡര്‍മാര്‍ ഗ്രൗണ്ടില്‍ ബുദ്ധിമുട്ടുന്ന കാഴ്ച്ചയാണ് കളി തുടങ്ങിയത് മുതല്‍ കണ്ടത്. അന്തരീക്ഷ മലിനീകരണം മൂലം ഫീല്‍ഡ് ചെയ്യാനാവില്ല എന്ന് പറഞ്ഞ ലങ്കന്‍ ടീമിനെ വെല്ലുവിളിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടീമിനെ ഡിക്ലയര്‍ ചെയ്യിച്ചു. ലങ്കന്‍ ക്യാപ്റ്റനടക്കം പല ശ്രീലങ്കന്‍ താരങ്ങളും മുഖത്ത് മാസ്‌ക് ധരിച്ചായിരുന്നു ഗ്രൗണ്ടില്‍ ഇറങ്ങിയത്. ഇതിനിടെ നിരവധി താരങ്ങള്‍ പരിക്കുപറ്റി പുറത്തുപോവുകയും ചെയ്തു. ഒരേ സമയം നിരവധി താരങ്ങള്‍ ഗ്രൗണ്ട് ഉപേക്ഷിച്ച് പുറത്തുപോയതോടെ പകരം ഗ്രൗണ്ടിലിറക്കാന്‍ ആളില്ലാതെ ശ്രീലങ്ക പ്രതിസന്ധിയിലാവുന്ന കാഴ്ചയും കണ്ടു. ഇതിനിടെ കാലാവസ്ഥയെ കുറിച്ച് പലതവണ അമ്പയറോട് പരാതിപ്പെട്ട ലങ്കന്‍ ടീം കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയും ചെയ്തു. താരങ്ങള്‍ പൂര്‍വസ്ഥിതിയില്‍ ആവുന്നതുവരെ തങ്ങള്‍ക്ക് കളിക്കാനാവില്ലെന്ന് ടീം അമ്പയറെ അറിയിച്ചു. ടീം…

Read More

ഒടുവില്‍ കോഹ്ലിയുടെ ആവശ്യം അംഗീകാരിച്ചു: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു

ഒടുവില്‍ കോഹ്ലിയുടെ ആവശ്യം അംഗീകാരിച്ചു: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് അംഗീകാരം. ഒരു കോടി വേതനമുണ്ടായിരുന്ന ഗ്രേഡ് എയിലെ താരങ്ങള്‍ക്ക് ഇനി മുതല്‍ രണ്ടു കോടി രൂപ ലഭിക്കും. ഗ്രേഡ് ബിയിലെ കളിക്കാര്‍ക്ക് ഒരു കോടി രൂപയും ഗ്രേഡ് സിയിലെ താരങ്ങള്‍ക്ക് 50 ലക്ഷം രൂപയുമാണ് ഇനി ഇനി മുതലുള്ള ശമ്പളം. ക്യാപ്റ്റന്‍ വിരാട് കൊഹ്ലി, എം.എസ് ധോണി, രവി ശാസ്ത്രി എന്നിവരാണ് വേതനം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്, ഭരണസമിതിയിലെ അംഗം ഡയാന എഡുല്‍ജി, ബിസിസിഐ സി.ഇ.ഒ രാഹുല്‍ ജോഹ്റി എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപ വീതവും ഏകദിനത്തിന് ആറു ലക്ഷം രൂപ വീതവും ട്വന്റി-20യ്ക്ക് മൂന്നു ലക്ഷം രൂപ വീതവും ഫസ്റ്റ് ഇലവനിലെ താരങ്ങള്‍ക്ക് ലഭിക്കും. ഫസ്റ്റ് ഇലവനില്‍ ഇടം…

Read More

ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് പരിശീലകന്‍ രവിശാസ്ത്രി

ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് പരിശീലകന്‍ രവിശാസ്ത്രി

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് പരിശീലകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രി. വാര്‍ഷിക ശമ്പളമായി 7.61 കോടി രൂപ കൈപ്പറ്റുന്ന ശാസ്ത്രിക്ക് ഏറെ പിന്നിലാണു ശമ്പളക്കാര്യത്തില്‍ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് പരിശീലകരെന്ന് ഇഎസ്പിഎന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 0.55 ദശലക്ഷം ഡോളര്‍ (ഏകദേശം 3.58 കോടി) പ്രതിഫലമുള്ള ഓസീസ് പരിശീലകന്‍ ഡാരന്‍ ലേമാനാണു പട്ടികയില്‍ രണ്ടാമത്. ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ റസല്‍ ഡോമിന്‍ഗോയ്ക്കാണ്.

Read More

സച്ചിനാണോ ബ്രാഡ്മാനാണോ മികച്ച താരമെന്ന ചോദ്യത്തിനും ഒടുവില്‍ ഉത്തരമായി….!

സച്ചിനാണോ ബ്രാഡ്മാനാണോ മികച്ച താരമെന്ന ചോദ്യത്തിനും ഒടുവില്‍ ഉത്തരമായി….!

സച്ചിനാണോ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനാണോ മികച്ച താരമെന്ന ചോദ്യത്തിന് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് നടത്തിയ പഠനത്തില്‍ ഉത്തരമായി. പഠനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ബാറ്റിങ് ശരാശരി 109.42 ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. ടെസ്റ്റില്‍ ഓസീസ് ഇതിഹാസത്തിന്റെ ശരാശരി 99.94 എന്നായിരുന്നു ഇതുവരെ വിലയിരുത്തിയിരുന്നത്. ബാറ്റിങ് ശരാശരി മാനദണ്ഡമാക്കി മികച്ച താരത്തെ കണ്ടെത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യത്യസ്തമാണ് ഈ പഠനം. ബാറ്റിങ് ശരാശരി, സ്ഥിരത, വ്യത്യസ്ത എതിര്‍ ടീമുകളുമായുള്ള പ്രകടനം, ഇന്നിങ്സ് ദൈര്‍ഘ്യം, എന്നിവ പരിഗണിച്ചാണ് മികച്ച താരത്തെ കണ്ടെത്തുന്നത്. 50 മത്സരങ്ങളിലധികം കളിച്ച താരങ്ങളെയാണ് പഠനവിധേയമാക്കിയത്. ഇതിനൊടുവിലാണ് സച്ചിനെക്കാള്‍ മികച്ച താരം ബ്രാഡ്മാന്‍ ആണെന്ന നിഗമനത്തിലെത്തിയത്.

Read More

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് തുടരും

കൊച്ചി: മലയാളി താരത്തിന്റെ ആജീവനാന്ത വിലക്ക് തുടരും. ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയത് ചോദ്യം ചെയ്ത് ബി.സി.സി.ഐ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. ഇതോടെ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്തിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് ഈ വിധി. സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയിട്ടില്ലെന്നും ബി.സി.സി.ഐയുടെ നടപടിയില്‍ അപാകത കണ്ടെത്താനായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബി.സി.സി.ഐ.ക്കുവേണ്ടി സി.ഇ.ഒ രാഹുല്‍ ജോഹ്‌റിയാണ് അപ്പീല്‍ നല്‍കിയത്. അച്ചടക്കസമിതി ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരായ ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത് ശരിയായില്ലെന്നാണ് ബി.സി.സി.ഐ ഹൈക്കോടതിയില്‍ വാദിച്ചത്. ഐ.പി.എല്‍ ആറാം സീസണിലെ ഒത്തുകളിവിവാദം അന്വേഷിച്ച അച്ചടക്കസമിതിയാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. അത് ചോദ്യംചെയ്ത ശ്രീശാന്തിന്റെ ഹര്‍ജിയിലായിരുന്നു 2017 ഓഗസ്റ്റില്‍ സിംഗിള്‍ ബെഞ്ച് വിലക്ക് റദ്ദാക്കിയത്. വിലക്ക് നീങ്ങിയതോടെ വീണ്ടും ക്രിക്കറ്റിലേയ്ക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയായിരുന്നു ശ്രീശാന്ത്.

Read More