വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി; 10 ലക്ഷം സംഭാവന നല്‍കി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍

വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി; 10 ലക്ഷം സംഭാവന നല്‍കി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍

ബംഗളൂരു: ദുരിതാശ്വാസ നിധിയിലേയ്ക്ക് പത്ത് ലക്ഷം രൂപ സംഭാവന നല്‍കി കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍. കര്‍ണാടകയിലെ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്കാണ് ക്രിക്കറ്റ് അസോസിയേഷന്‍ സംഭാവന നല്‍കിയത്. ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ സ്വീകരിച്ചു. ക്രിക്കറ്റ് അസോസിയേഷന് പുറമെ ഇന്ത്യന്‍ ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സറായ പേടിഎം 70 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പ്രളയത്തില്‍ 22 ജില്ലകളിലെ 103 താലൂക്കുകളാണ് വെള്ളത്തില്‍ മുങ്ങിയത്. പ്രളയത്തെ തുടര്‍ന്നു ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നിരുന്നു. 2.40 ലക്ഷത്തിലധികം വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്.

Read More

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് സൗരവ് ഗാംഗുലി

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള അഞ്ചാംഗ പാനല്‍ ജയിച്ചത്. മുന്‍ ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ജഗ്മോഹന്‍ ഡാല്‍മിയയുടെ മകന്‍ അവിഷേകും ദേബബ്രട്ട ദാസും ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേബാശിഷ് ഗാംഗുലിയാണ് ട്രെഷറര്‍. നരേഷ് ഓജയാണ് വൈസ് പ്രസിഡന്റ്. അടുത്ത ശനിയാഴ്ച ഗാംഗുലിയും സംഘവും സ്ഥാനം ഏറ്റെടുക്കും. 2015ല്‍ പ്രസിഡന്റായതിന് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ ക്യാപ്റ്റന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാറായി തിരഞ്ഞെടുക്കപ്പെടുന്നത്.

Read More