പാകിസ്ഥാനിലും ചെങ്കൊടി പാറി; പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ഇനി ഒരു കമ്മ്യൂണിസ്റ്റ്

പാകിസ്ഥാനിലും ചെങ്കൊടി പാറി; പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ഇനി ഒരു കമ്മ്യൂണിസ്റ്റ്

കറാച്ചി: ലോകത്ത് കമ്യൂണിസം അവസാനിക്കുന്നു എന്ന് പറഞ്ഞവര്‍ക്ക് മറുപടിയായി പാകിസ്ഥാന്‍. കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി. ‘ദ സ്ട്രഗ്ള്‍’ പാര്‍ടി കേന്ദ്ര കമ്മറ്റി അംഗം അലി വാസിറാണ് ആ വിജയം നേടിയത്. 16015 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അലി വാസിര്‍ ജയിച്ചത്. തൊട്ടടുത്ത സ്ഥാനാര്‍ത്ഥിക്ക് 7515 വോട്ട് മാത്രം നേടാനേ സാധിച്ചുള്ളൂ. മറ്റ് ഇടത് പാര്‍ട്ടികളോടൊപ്പം ചേര്‍ന്ന് രൂപീകരിച്ച ലാഹോര്‍ ലെഫ്റ്റ് ഫ്രണ്ടുമായി സഹകരിച്ചാണ് അലി വാസിര്‍ തന്റെ പ്രചരണം നയിച്ചത്. ഓരോ വീടും കയറിയിറങ്ങിയാണ് തന്റെ പ്രചരണം അലി വാസിര്‍ നടത്തിയത്.പാക് പാര്‍ലമെന്റിലെ ഒറ്റ കക്ഷിയായ ഇമ്രാന്‍ ഖാന്റെ തെഹ്രീഖ്-ഇ-ഇന്‍സാഫ് സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നിരസിച്ചാണ് അലി വാസിര്‍ ഇടത് സഖ്യത്തിന്റെ ബാനറില്‍ മത്സരത്തിനിറങ്ങിയത്. പഷ്തൂണ്‍ തഹ്ഫാസ് പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവാണ് അലി വാസിര്‍. ‘ഭീകരതയ്‌ക്കെതിരെ…

Read More

വയല്‍കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു

വയല്‍കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ ദേശീയ പാതക്കായി അളക്കുന്നതിനെതിരെ സമരം ചെയ്ത വയല്‍കിളികളുടെ സമരപ്പന്തല്‍ സി.പി.എം പ്രവര്‍ത്തകര്‍ കത്തിച്ചു. ബൈപാസിനായി സര്‍വെ ജോലിക്കായി അധികൃതര്‍ സ്ഥലത്തെത്തിയപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയെത്തിയ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ സമരപ്പന്തലിന് തീയിട്ടത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് സമരസമിതി പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പ്രതിഷേധ സമരം ആരംഭിച്ചത്. സി.പി.എം നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലരും സമരത്തില്‍ പങ്കെടുത്തിരുന്നു.

Read More

വടകരയിലെ സി.പി.എം അക്രമം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

വടകരയിലെ സി.പി.എം അക്രമം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: വടകര, നാദാപുരം മേഖലകളില്‍ കോണ്‍ഗ്രസ്, മുസ് ലിം ലീഗ്, ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സി.പി.എം ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അക്രമ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുല്ലയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സി.പി.എം അല്ലാത്തവര്‍ക്കൊന്നും വടകരയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പാറക്കല്‍ അബ്ദുല്ല ആരോപിച്ചു. ആര്‍.എം.പി ഓഫീസില്‍ നിന്ന് കണ്ടെടുത്തത് തുരുമ്പിച്ച ആയുധങ്ങളാണെന്നും അബ്ദുല്ല ചൂണ്ടിക്കാട്ടി. ആര്‍.എം.പിയില്‍ നിന്ന് ചിലര്‍ കുടുംബത്തോടൊപ്പം സി.പി.എമ്മിലേക്ക് വന്നതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇപ്പോള്‍ ഒരിടത്തും അക്രമങ്ങളില്ലെന്നും ഇതുവരെ 20 കേസുകള്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍.എം.പി ഒഞ്ചിയം കമ്മിറ്റി ഓഫീസില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ 14 ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.വടകരയെ കുറിച്ച് പറഞ്ഞതില്‍ വിശദീകരണം നല്‍കാനുണ്ടെന്ന സ്ഥലം എം.എല്‍.എ…

Read More

സിപിഎമ്മിന്റെ കൊടികാരണം ഉപജീവനത്തിന മാര്‍ഗം നഷ്ടപ്പെട്ട പാര്‍ത്ഥന്‍; രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

സിപിഎമ്മിന്റെ കൊടികാരണം ഉപജീവനത്തിന മാര്‍ഗം നഷ്ടപ്പെട്ട പാര്‍ത്ഥന്‍; രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

സിപിഎമ്മിന്റെ കൊടികാരണം ഉപജീവനത്തിന് പോലും വകകണ്ടെത്താനാകാതെ കുഴയുന്ന ഒരാളാണ് കൊല്ലം ആയൂര്‍ ചേപ്പിലോട് പാര്‍ത്ഥന്‍ ഉണ്ണിത്താന്‍ എന്ന 55 വയസുകാരന്‍. മുരിക്കുമണ്ണിലെ ഇയാളുടെ വര്‍ക് ഷോപ്പിന് മുന്നിലാണ് സിപിഎം പ്രവര്‍ത്തകര്‍ കൊടി കുത്തിയത്. അന്യായമായ ഇറക്കുകൂലി നല്‍കാത്ത ദേഷ്യത്തിനാണ് നിലം നികത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് സിപിഎം കൊടി കുത്തിയെന്ന് പാര്‍ത്ഥന്‍ പറയുന്നു. രണ്ട് ചാക്ക് ഉപകരണങ്ങള്‍ ഇറക്കിയതിന് മൂവായിരം രൂപയാണ് അദ്ദേഹത്തോട് ചോദിച്ചത്. തറ നിരപ്പാക്കാന്‍ മണ്ണ് കൊണ്ടിട്ട സ്ഥലത്താണ് കൊടികുത്തിയത്. കൊടി എടുത്തുമാറ്റണം എന്നാവശ്യപ്പെട്ടു സിപിഎമ്മിന്റെ ചടയമംഗലം ഓഫീസില്‍ എത്തിയപ്പോള്‍ നിലമേല്‍ ഓഫീസിലേക്ക് പറഞ്ഞുവിട്ടു. അവിടെ ചെന്ന് അപേക്ഷിച്ചെങ്കിലും കൊടി മാറ്റാന്‍ തയാറായില്ല. ഇതുമൂലം വര്‍ക് ഷോപ് തുറന്നു പ്രവര്‍ത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. രണ്ട് പെണ്‍കുട്ടികളും ഭാര്യയുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. സിപിഎമ്മിന്റെ കൊടി അവിടെ നിന്നും…

Read More

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: മാനന്തേരിയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. പരിക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പാല്‍ വിതരണത്തിനിടെയായിരുന്നു അക്രമണം. അക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.

Read More

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍………..

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍………..

ആറന്മുള: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് അതീവ ഗുരുതരമായ വിഷയമാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിലുള്ള വിഭാഗീയതയുടെ ഭാഗമായാണ് വാര്‍ത്ത പുറത്തു വന്നത്. എന്നാല്‍ ഇതിന് മുന്‍പ് തന്നെ കോടിയേരിക്ക് ഇതേപ്പറ്റി അറിവുണ്ടായിരുന്നു. മകന്റെ തട്ടിപ്പിനെപ്പറ്റി അറിവുണ്ടായിട്ടും അതിന് കൂട്ടുനില്‍ക്കുകയാണ് കോടിയേരി ചെയ്തത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്ത് അന്വേഷിക്കണം. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കേസിലെ പ്രതിയാണെന്ന വസ്തുത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ നാണക്കേടാണ്. കോടിയേരിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാഭിമാനം അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍…

Read More

കോണ്‍ഗ്രസ് മുക്തഭാരതം നടപ്പിലാക്കാന്‍ സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുന്നു

കോണ്‍ഗ്രസ് മുക്തഭാരതം നടപ്പിലാക്കാന്‍ സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുന്നു

കൊച്ചി: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപി ലക്ഷ്യം നടപ്പാക്കാന്‍ കേരളത്തില്‍ സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുന്നു. പരസ്പരം സഹകരിച്ച് കേരളത്തില്‍ നിന്നു കോണ്‍ഗ്രസിനെ തുടച്ചു നീക്കുകയാണ് ഇരുപാര്‍ട്ടികളുടെയും ലക്ഷ്യം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്നതിനു പകരം നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ സഹായിക്കാനാണ് ധാരണ. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണമാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് പരസ്പരം ഏറ്റുമുട്ടുമ്പോഴും രണ്ടു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മിലുള്ള ധാരസജീവമാക്കുന്നതിനാണ് പദ്ധതി. എസ്.എന്‍.ഡി.പി നേതൃത്വം നല്‍കുന്ന ബിഡിജെഎസ് തന്നെയാണ് ഇതിനായി ഇടനില നില്‍ക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് മുന്നണി ഏതാണ്ട് ശിഥിലമായ അവസ്ഥയിലാണ്. മുസ്ലീം ലീഗും കോണ്‍ഗ്രസും മാത്രമാണ് മുന്നണിയിലെ കരുത്തുള്ള കക്ഷികള്‍. ഈ സാഹതര്യത്തില്‍ പൂര്‍ണമായും തകര്‍ന്ന പാര്‍ട്ടിക്കു കനത്ത തിരിച്ചടിയാവും ബിജെപി സിപിഎം ബാന്ധവം. കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിനു കരുത്ത് അവശേഷിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഏറെ പ്രതീക്ഷ…

Read More

സിപിഎമ്മിന്റെ ഭീഷണിക്ക് വഴങ്ങി മാപ്പ് പറയില്ല; പിന്തുണച്ച കോണ്‍ഗ്രസിന് നന്ദി പറയും; വി.ടി ബല്‍റാം പറയുന്നു

സിപിഎമ്മിന്റെ ഭീഷണിക്ക് വഴങ്ങി മാപ്പ് പറയില്ല; പിന്തുണച്ച കോണ്‍ഗ്രസിന് നന്ദി പറയും; വി.ടി ബല്‍റാം പറയുന്നു

പാലക്കാട്: കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാമിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. എകെജിയെ സംബന്ധിച്ച വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഗോപാലസേനയ്ക്ക് കീഴടങ്ങില്ലെന്ന് വിടി ബല്‍റാം എംഎല്‍.എ. സിപിഎമ്മിന്റെ ഭീഷണിക്ക് വഴങ്ങി മാപ്പ് പറയില്ലെന്നും പിന്തുണച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദിപറയുന്നതായും ബല്‍റാം.. ഉചിതമായ സമയത്ത് പുനര്‍വിചിന്തനം നടത്തും. നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എക്കെതിരെ സിപി എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചീമുട്ടയെറിയുകയുെം ചെയ്തിരുന്നു.. പാലക്കാട് കൂറ്റനാട് ഒരു പൊതുപരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് എംഎല്‍എക്ക് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്നാണ് പ്രതികരണവുമായി വിടി ബല്‍റാം രംഗത്തെത്തിയത്. ഗോപാലസേനയ്ക്ക് കീഴടങ്ങില്ല. എന്നെ സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദി’ ഇതായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. തൃത്താല മണ്ഡലത്തിലെ കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താണിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയപ്പോഴാണ് എകെജി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ബല്‍റാം ആക്രമണത്തിന് ഇരയായത്. എംഎല്‍എയെ…

Read More

സിപിഎമ്മിനെതിരെ ബിജെപി ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി

സിപിഎമ്മിനെതിരെ ബിജെപി ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി

ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ഗവര്‍ണ്ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ട് കാര്യമില്ലാത്തതിനാലാണ് സംസ്ഥാനത്തിന്റെ ഭരണ തലവനായ ഗവര്‍ണ്ണറെ സമീപിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പിണറായി വിജയന്‍ ഭരണത്തില്‍ ഏകപക്ഷീയമായി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുകയാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 15 ബിജെപി ആര്‍ എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ 600ല്‍ അധികം അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 100 കണക്കിന് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കോടിക്കണക്കിന് രൂപയുടെ നാശം ഉണ്ടായി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് അക്രമ സംഭവങ്ങളുടെ കാര്യത്തില്‍ കേരളം മുന്നിലാണ്. തൃശൂര്‍, കോട്ടയം ജില്ലകളിലും…

Read More

സിപിഎം അടക്കം അഞ്ചു ദേശീയ പാര്‍ട്ടികളുടെ വരുമാനം 200 കോടി; 2015-16 വര്‍ഷത്തെ കണക്ക്

സിപിഎം അടക്കം അഞ്ചു ദേശീയ പാര്‍ട്ടികളുടെ വരുമാനം 200 കോടി; 2015-16 വര്‍ഷത്തെ കണക്ക്

ന്യൂഡല്‍ഹി: സിപിഎം, സിപിഐ ഉള്‍പ്പെടെയുള്ള അഞ്ച് ദേശീയ പാര്‍ട്ടികളുടെ 2015-16 വര്‍ഷത്തെ വരുമാനം 200 കോടി രൂപയ്ക്ക് മുകളിലെത്തിയെന്ന് റിപ്പോര്‍ട്ട്. ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), സിപിഎം, സിപിഐ, ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ വരുമാനമാണ് ഡല്‍ഹി ആസ്ഥാനമായ എഡിആര്‍ എന്ന് സ്ഥാപനം പുറത്തുവിട്ടത്. രാജ്യത്തെ വമ്പന്‍ രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ വരുമാനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 200.76 കോടി രൂപയാണ് അഞ്ച് പാര്‍ട്ടികള്‍ക്കും ലഭിച്ചത്. ഇതില്‍ 30 ശതമാനം (61.67 കോടി രൂപ) വെളിപ്പെടുത്താത്ത സോഴ്സുകളില്‍ നിന്നാണ് ലഭിച്ചത്.

Read More