മഞ്ജു വാര്യര്‍ സിപിഐഎമ്മിന്റെ അടുത്ത സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചന

മഞ്ജു വാര്യര്‍ സിപിഐഎമ്മിന്റെ അടുത്ത സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചന

കൊച്ചി: നടി മഞ്ജു വാര്യര്‍ സിപിെഎഎമ്മില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചന. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് മത്സരിക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ അനൗപചാരിക ചര്‍ച്ചകള്‍ പല തവണ നടന്നുകഴിഞ്ഞു. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ഇതു സംബന്ധിച്ച് ധാരണയായതായാണ് വിവരം. ഏതു വിധവും എറണാകുളം പിടിക്കണമെന്ന ഉറച്ച തീരുമാനമാണ് തെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യരുടെ പ്രതിച്ഛായ മുതലാക്കാനുള്ള നീക്കത്തിന് പിന്നില്‍. ഇടതു സര്‍ക്കാറിന്റെ പല പദ്ധതികളുടെയും ബ്രാന്‍ഡ് അംബാസഡറാണ് മഞ്ജു. അടുത്ത സമയത്തായി സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ തുറന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു. എറണാകുളത്ത് പല പരിപാടികളിലും സജീവമാകാനും അവര്‍ ശ്രമിക്കുന്നുണ്ട്. പി. രാജീവിനെ തന്നെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാനുമാണ് നേരത്തെ ധാരണയുണ്ടായിരുന്നത്.എന്നാല്‍, പുതിയ ധാരണ അനുസരിച്ച് രാജീവ് അടുത്ത മൂന്ന് വര്‍ഷവും സെക്രട്ടറിയായി തുടരും. വിശാല കൊച്ചി വികസന അതോറിറ്റിയുടെ അധ്യക്ഷനായ പിണറായിയുടെ വിശ്വസ്തന്‍ സി.എന്‍. മോഹനനെ…

Read More

സിപിഎമ്മില്‍ അരവണ വിവാദം; സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് അരവണ വിതരണം ചെയ്തു

സിപിഎമ്മില്‍ അരവണ വിവാദം; സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് അരവണ വിതരണം ചെയ്തു

  ആലപ്പുഴ: സിപിഎമ്മില്‍ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് അരവണ വിതരണം ചെയ്തത് വിവാദത്തിലേക്ക്. സിപിഎം മാവേലിക്കര ഏരിയാ സമ്മേളനത്തിലാണ് അരവണ പ്രസാദവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌റെ ഡയറിയും വിതരണം ചെയ്തത്. എന്നാല്‍ സംഭവത്തെ ന്യായീകരിച്ച് ഇത് വിതരണം ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ രാഘവന്‍ രംഗത്തുവന്നു. ശബരിമലയിലെ അരവണ പായസമല്ലെന്നും കമ്മ്യൂണിസ്റ്റുകാര്‍ പ്രസാദം കഴിച്ചാല്‍ എന്താണ് തെറ്റെന്നുമായിരുന്നു കെ രാഘവന്‌റെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് സിപിഎം മാവേലിക്കര ഏരിയാ സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ക്ക് പ്രസാദവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌റെ ഡയറിയും സമ്മാനമായി കിട്ടിയത്. തിരുവതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടിയേറ്റംഗവുമായ കെ. രാഘവനാണ് സഖാക്കള്‍ക്ക് അരവണയും വിതരണം ചെയ്ത്ത്. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സംഭവം വിവാദമായി. പിന്നാലെ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ രാഘവന്‍ രംഗത്തെത്തുകയായിരുന്നു. പന്തളത്തു നിന്നുമാണ് 200 ടിന്‍…

Read More

പാനൂരില്‍ സിപിഐഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

പാനൂരില്‍ സിപിഐഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

കണ്ണൂര്‍: പാനൂരില്‍ സിപിഐ എം നേതാവിനെ വെട്ടിക്കൊലപ്പെടുത്താന് ആര്‍എസ്എസ് ശ്രമം. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ചെണ്ടയാട് കുനിമ്മലില്‍ കെ നൗഷാദ് (45),കൂടെയുണ്ടായിരുന്ന പൂളാണ്ടി നൗഫല്‍ (40)എന്നിവരെയാണ് മാരകായുധങ്ങളുമായെത്തിയ ഇരുപതോളം മാരകായുധങ്ങളുമായെത്തിയ ഇരുപതോളം ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. കഴുത്തിനും കൈകാലുകള്‍ക്കും വെട്ടേറ്റ നൗഷാദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്നു ഇരുവരേയും കുനിമ്മല്‍ കനാലിനു സമീപം പതിയിരുന്ന് വെട്ടിക്കൊല്ലാന് ശ്രമിക്കുകയായിരുന്നു. മേഖലയില്‍ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ വി വി ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.

Read More

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവനായ പളനിയെ സി.പി.എം കൈയൊഴിഞ്ഞു

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവനായ പളനിയെ സി.പി.എം കൈയൊഴിഞ്ഞു

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരാനുഭവങ്ങളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജീവന്‍ പകര്‍ന്ന ടി.കെ. പളനിയെന്ന വയോധികനെ സി.പി.എം കൈയൊഴിഞ്ഞു. രണ്ടുവര്‍ഷമായി പാര്‍ട്ടി അംഗത്വം പുതുക്കാതെ നിശ്ശബ്ദ പ്രതിഷേധത്തിലായിരുന്നു പളനി. തന്നെ വേണ്ടാത്തവരുടെ ഇടയിലേക്ക് പോകുന്നില്ലെന്നുറച്ച അദ്ദേഹത്തിനുനേരെ സി.പി.ഐ കൈനീട്ടിക്കഴിഞ്ഞു. 82കാരനായ പളനി സി.പി.എമ്മിനുള്ളില്‍ രണ്ട് പതിറ്റാണ്ടുകാലം അനുഭവിച്ച ഒറ്റപ്പെടലിനാണ് ഇതോടെ വിരാമമാകുന്നത്. വിഭാഗീയതയുടെയും വ്യക്തികേന്ദ്രീകൃത അധികാര ഹുങ്കിന്റെയും ഫലമാണ് സി.പി.എമ്മിലെ തന്റെ ദുരവസ്ഥക്ക് കാരണമെന്ന് പളനി ആരോപിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് തന്റെ ജീവന്‍. സി.പി.എം വേണ്ടെന്ന് പറയുമ്പോള്‍ സമാന പ്രസ്ഥാനത്തെ കുറിച്ച് ചിന്തിക്കുന്നത് അതുകൊണ്ടാണ്. പഴയ തലമുറയുടെ സാന്നിധ്യം കുറഞ്ഞുവരുമ്പോള്‍ തനിക്ക് മാതൃസംഘടനയില്‍ ഇടമില്ലെന്ന തിരിച്ചറിവും ഈ തീരുമാനത്തിന് പ്രേരകമാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. പളനി പാര്‍ട്ടിയിലില്ലെന്നാണ് സി.പി.എമ്മിന്റെ വാദം. സി.പി.ഐയില്‍ ചേരുന്നതറിഞ്ഞ് പ്രദേശത്തെ ജില്ല നേതാവ് അനുനയിപ്പിക്കാന്‍ ശ്രമിച്ചു. രണ്ടുവര്‍ഷക്കാലം നിങ്ങള്‍ എവിടെയായിരുന്നെന്നായിരുന്നു പളനിയുടെ ചോദ്യം.വയലാര്‍ വെടിവെപ്പില്‍ രക്തസാക്ഷിയായ ടി.കെ….

Read More

സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബലിദാനിയാക്കി പ്രഖ്യാപിച്ച് അപഹാസ്യരായി ബിജെപി

സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബലിദാനിയാക്കി പ്രഖ്യാപിച്ച് അപഹാസ്യരായി ബിജെപി

കയ്പമംഗലം: മരിച്ച സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബലിദാനിയാക്കി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി ജില്ലാ നേതൃത്വം നാണംകെടുന്നു. ഡിവൈഎഫ്‌ഐ സിപിഎം സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ് മരിച്ച പ്രവര്‍ത്തകനെയാണ് ബലിദാനിയാക്കിയത്. ഏതാനും ദിവസം മുമ്പ് സതീശന്‍ ഡിവൈഎഫ്ഐ പിരിവിന് നടക്കുന്ന വീഡിയോ സഹിതം പുറത്തുവന്നതോടെയാണ് ബിജെപി നാണംകെട്ടത്. കയ്പമംഗലത്ത് ചക്കന്‍ചാത്ത് സതീശനാണ് കഴിഞ്ഞ ദിവസമുണ്ടായ സംഘട്ടനത്തിനിടയിയല്‍ അടിയേറ്റത്തിനെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായി മരിച്ചത്. ഇയ്യാള്‍ സിപിഎം പ്രവര്‍ത്തകനാണ് എന്ന് നാട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ബിജെപി സതീശനെ തങ്ങളുടെ ബലിദാനിയായി ചിത്രീകരിച്ച് കയ്പമംഗലത്ത് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഒരാഴ്ചമുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത കയ്പമംഗലം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടന പരിപാടിയില്‍ നേതൃപരമായ പങ്ക് വഹിച്ച് രംഗത്തുണ്ടായിരുന്നയാളെയാണ് ഒറ്റരാത്രികൊണ്ട് ബിജെപി തങ്ങളുടെ ബലിദാനിയാക്കിയത്. സതീശന്റെ മകന്‍ സന്ദീപ് അടുത്ത് ബിജെപിയിലേക്ക് മാറിയിരുന്നു. മകനേയും ബിജെപിക്കാരായ ബന്ധുക്കളേയും ഉപയോഗപ്പെടുത്തി…

Read More

തോമസ് ചാണ്ടിക്കെതിരെ നിയമോപദേശം ലഭിച്ചതിനു ശേഷം മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തോമസ് ചാണ്ടിക്കെതിരെ നിയമോപദേശം ലഭിച്ചതിനു ശേഷം മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

  തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് കായല്‍ നികത്തി പാര്‍ക്കിങ് സംവിധാനം ഒരുക്കിയെന്ന ആരോപണത്തില്‍ നിയമോപദേശം ലഭിച്ചതിനു ശേഷം മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണ. തോമസ് ചണ്ടിക്കെതിരായ നടപടി തീരുമാനിക്കുന്നതിനായി സിപിഎം സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. വിഷയത്തില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല. തോമസ് ചാണ്ടിക്കതിരെ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടിയിരുന്നു. ഇതില്‍ നിയമോപദേശം വരും വരെ കാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍, തോമസ് ചണ്ടിക്കെതിരായ നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയല്ല മറിച്ച് സര്‍ക്കാരാണെന്നും സിപിഎം സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. മന്ത്രി നിലം നികത്തിയെന്ന റിപ്പോര്‍ട്ട് മുന്നണിയില്‍ കടുത്ത അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് സിപിഐ എടുക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചിരുന്നു.

Read More

കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തീരുമാനം

കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി തീരുമാനം

  ന്യൂഡല്‍ഹി: ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പശ്ചിമബംഗാള്‍ ഘടകത്തിന്റേയും വാദങ്ങള്‍ തള്ളി കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സി.പി.ഐ.എം തീരുമാനം. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസില്ലാത്ത മതേതര ബദലാണ് ഉയര്‍ന്നു വരേണ്ടത്. കര്‍ഷകരുള്‍പ്പെടെയുള്ളവരുടെ ഇന്നത്തെ അവസ്ഥക്ക് കാരണം കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളാണെന്നും ഇത് ബി.ജെ.പിയുടെ നയങ്ങളില്‍ നിന്നും വ്യത്യസ്തമല്ലെന്നും കമ്മിറ്റി വിലയിരുത്തി. കോണ്‍ഗ്രസുമായി സിപിഎമ്മിന് ഒരുതരത്തിലുള്ള സഹകരണവും സാധ്യമല്ലെന്നും കമ്മിറ്റി വിലയിരുത്തി. ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയ പ്രമേയം തയ്യാറാക്കുമ്പോള്‍ പരിഗണിക്കും. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ജനുവരിയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വിഷയം ഉന്നയിക്കുമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ട്.

Read More

പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് വി.എസ്; ഫാസിസത്തെ നേരിടാന്‍ മതേതരബദലാണ് വേണ്ടത്, വര്‍ഗീയതയാണ് മുഖ്യശത്രവുവെന്നും വി.എസ്

പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് വി.എസ്; ഫാസിസത്തെ നേരിടാന്‍ മതേതരബദലാണ് വേണ്ടത്, വര്‍ഗീയതയാണ് മുഖ്യശത്രവുവെന്നും വി.എസ്

  ന്യൂഡല്‍ഹി: പാര്‍ട്ടി നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന്മേലുള്ള ചര്‍ച്ചയില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണച്ച് സംസാരിക്കുകയായിരുന്ന് വി.എസ്. ഫാസിസത്തെ നേരിടാന്‍ മതേതരബദലാണ് വേണ്ടത്. വര്‍ഗീയതയാണ് മുഖ്യശത്രവുവെന്നും വി.എസ് പറഞ്ഞു. വര്‍ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്ന യെച്ചൂരിയുടെ നിലപാടിനെയാണ് വിഎസ് പിന്തുണച്ചത്. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് യെച്ചൂരിയുടെ അഭിപ്രായത്തെ അനുകൂലിച്ച് വി.എസ് നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ രൂപീകരണം മുതലുള്ള അംഗമെന്ന നിലയില്‍ തന്നെയാണ് തന്റെ ഈ അഭിപ്രായമെന്നും വിഎസ് അറിയിച്ചു. വര്‍ഗീയ ഫാസിസ്റ്റുകളാണ് ഇന്ത്യയിന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് തടയുന്നതിന് മതേതര ബദലിന് രൂപം നല്‍കേണ്ടത് അനിവാര്യമാണെന്നും വിഎസ് അഭിപ്രായപ്പെട്ടു. സിപിഐഎം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിന് ഊന്നല്‍ നല്‍കണം. ഇതുവഴി മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായ…

Read More

സിപിഎം നേതാവ് റഷീദ് കണിച്ചേരി അന്തരിച്ചു

സിപിഎം നേതാവ് റഷീദ് കണിച്ചേരി അന്തരിച്ചു

പാലക്കാട്: കെഎസ്ടിഎ മുന്‍ ജനറല്‍ സെക്രട്ടറിയും സിപിഎം നേതാവുമായ റഷീദ് കണിച്ചേരി (67)അന്തരിച്ചു. സിപിഎം പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗവും എംബി രാജേഷ് എംപിയുടെ ഭാര്യാ പിതാവുമാണ്. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, നികിത കണിച്ചേരി എന്നിവരാണ് മക്കള്‍. മരുമകള്‍: ശ്രീജ. മൃതദേഹം പുതുശ്ശേരി സിപിഎം ഓഫീസില്‍ പൊതുദര്‍ശനത്തിനുവെക്കും.

Read More

സോളാറിനിടയില്‍ കോണ്‍ഗ്രസ് ബന്ധം ചര്‍ച്ച ചെയ്യാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി നാളെ; യച്ചൂരി പക്ഷത്തെ പ്രതിരോധിക്കാന്‍ സോളാറുമായി കേരള ഘടകം, നിലപാട് വ്യക്തമാക്കാതെ വിഎസ്

സോളാറിനിടയില്‍ കോണ്‍ഗ്രസ് ബന്ധം ചര്‍ച്ച ചെയ്യാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി നാളെ; യച്ചൂരി പക്ഷത്തെ പ്രതിരോധിക്കാന്‍ സോളാറുമായി കേരള ഘടകം, നിലപാട് വ്യക്തമാക്കാതെ വിഎസ്

ന്യൂഡല്‍ഹി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് മാത്രമല്ല സിപിഎമ്മിനുള്ളിലും കലാപം സൃഷിടക്കുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍സിപിഎം കേന്ദ്ര കമ്മിറ്റി നാളെ ചേരുന്നതോടെ സോളാര്‍ വിഷയം സിപിഎമ്മിലും വലിയ ചര്‍ച്ചയാകും. മോദി സര്‍ക്കാരിനെ താഴെയിറക്കുകയാണ് പാര്‍ട്ടിയുടെ പ്രഥമ ദൗത്യമെന്ന് രണ്ടിന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോയില്‍ ധാരണയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ പിബിക്ക് കഴിഞ്ഞിരുന്നില്ല. ഇതെതുടര്‍ന്ന് കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് അന്തിമതീരുമാനമെടുക്കാനുള്ള നിര്‍ദ്ദേശം സിസിക്ക് വിടുകയായിരുന്നു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയ സോളാര്‍ അഴിമതിയുടെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത് കോണ്‍ഗ്രസ് ബന്ധത്തെ അനുകൂലിക്കുന്ന ജനറല്‍ സെക്രട്ടറി യച്ചൂരിക്കും ബംഗാള്‍ ഘടകത്തിനും തലവേദനയാകും. അടുത്ത ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിനുള്ള രൂപരേഖ ഭാഗമായാണ് കോണ്‍ഗ്രസുമായുള്ള സഹകരണം സിപിഎം നേതൃതലത്തില്‍ ചര്‍ച്ചയായത്. എന്നാല്‍ ഈ നിര്‍ദ്ദേശം…

Read More