യുപിയില്‍ വീണ്ടും ഗോവധം ആരോപിച്ച് കലാപം; 2 പേര്‍ കൊല്ലപ്പെട്ടു

യുപിയില്‍ വീണ്ടും ഗോവധം ആരോപിച്ച് കലാപം; 2 പേര്‍ കൊല്ലപ്പെട്ടു

ലക്‌നൗ: ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ വ്യാപക കലാപം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 25 പശുക്കളുടെ ശരീരരാവശിഷ്ടങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടാകുന്നത്. ഞായറാഴ്ച്ചയാണ് സംഭവം. കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ പോലീസ് കോണ്‍സ്റ്റബിളിന് ഗുരുതരമായി പരിക്കേറ്റു. സംഘര്‍ഷത്തിനിടെ ഉണ്ടായ കല്ലേറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ മരിച്ചത്. READ MORE: ‘ശ്രീനിഷ് – പേളി’ വിവാഹം ഡേറ്റ് ഫിക്‌സ്.. !!! ഗോവധം, ആള്‍ക്കൂട്ട അതിക്രമം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംഭവത്തില്‍ 2 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

പശുവിനെ ദൈവികമായി മാത്രമേ കാണാന്‍ കഴിയൂ; ആരെതിര്‍ത്താലും കശാപ്പ് നിയന്ത്രണം പിന്‍വലിക്കില്ല; കേന്ദ്രമന്ത്രി രമേഷ് ജിഗജിനഗി

പശുവിനെ ദൈവികമായി മാത്രമേ കാണാന്‍ കഴിയൂ; ആരെതിര്‍ത്താലും കശാപ്പ് നിയന്ത്രണം പിന്‍വലിക്കില്ല; കേന്ദ്രമന്ത്രി രമേഷ് ജിഗജിനഗി

ആലപ്പുഴ: പശു നമ്മുടെ ദൈവമാണെന്നും കേരളമല്ല, ഏതു സംസ്ഥാനം എതിര്‍ത്താലും കേന്ദ്ര സര്‍ക്കാര്‍ കശാപ്പു നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും കേന്ദ്ര മന്ത്രി രമേഷ് ചന്ദ്രപ്പ ജിഗജിനഗി. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനങ്ങളിലും കശാപ്പു നിയന്ത്രണത്തെച്ചൊല്ലി പ്രതിഷേധങ്ങളില്ല. പശുവിനെ ദൈവികമായി മാത്രമേ കാണാന്‍ കഴിയൂ. അതിനെ സംരക്ഷിക്കുന്നതും ആരാധിക്കുന്നതും നമ്മുടെ കടമയാണ്എന്‍ഡിഎ സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ പര്യടനത്തിനെത്തിയ രമേഷ് ജിഗജിനഗി പറഞ്ഞു.

Read More

‘അമ്മയ്ക്കും ദൈവത്തിനും പകരക്കാരാണ് പശുക്കള്‍’; പശുവിനെ വിശുദ്ധ ‘ദേശീയ സ്വത്തെ’ന്ന് വിശേഷിപ്പിച്ച് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി

‘അമ്മയ്ക്കും ദൈവത്തിനും പകരക്കാരാണ് പശുക്കള്‍’; പശുവിനെ വിശുദ്ധ ‘ദേശീയ സ്വത്തെ’ന്ന് വിശേഷിപ്പിച്ച് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി

ഹൈദരാബാദ്: പശുക്കള്‍ അമ്മയ്ക്കും ദൈവത്തിനും പകരക്കാരെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി. കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട് വ്യാപാരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി പശുക്കള്‍ വിശുദ്ധമായ ദേശീയ സ്വത്താണെന്നും പ്രതികരിച്ചത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ഹൈദരാബാദ് ഹൈക്കോടതിയുടെ നിരീക്ഷണവും പുറത്തുവരുന്നത്. രാജസ്ഥാനിലെ ഹൈക്കോടതി ജഡ്ജിന് പിന്നാലെ ഹൈദരാബാദ് ജഡ്ജി ബി ശിവശങ്കര്‍ റാവു പശുസ്നേഹം വെളിപ്പെടുത്തിയത് വെള്ളിയാഴ്ചയാണ്. 63 പശുക്കളേയും രണ്ട് കാളകളേയും കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ട് കന്നുകാലി വ്യാപാരി നല്‍കിയ ഹര്‍ജി തള്ളിയാണ് പശുക്കള്‍ വിശുദ്ധമായ ദേശീയ സ്വത്താണെന്ന ഹൈക്കോടതിയുടെ പരാമര്‍ശം. സുപ്രീം കോടതി ഉത്തരവ് ഉദ്ധരിച്ച ജഡ്ജ് ശിവശങ്കര്‍ റാവു ആരോഗ്യമുള്ള പശുക്കളെ ബക്രീദിനു കശാപ്പുചെയ്യുന്നത് മുസ്ലിം മതവിശ്വാസികളുടെ മൗലികാവകാശം അല്ലെന്നും വ്യക്തമാക്കി. ആരോഗ്യമുള്ള പശുക്കളെ പാല്‍ തരാന്‍ കഴിവില്ലാത്തവയാണെന്നും ഉപയോഗമില്ലാത്തവയാണെന്നും കാണിച്ച് കശാപ്പുശാലകളിലേക്ക് തള്ളിവിടാന്‍ വെറ്റിനറി…

Read More

ഗോ സംരക്ഷണ കേന്ദ്രത്തില്‍ മനുഷ്യ മുഖവുമായി പശുക്കുട്ടി ജനിച്ചു; മഹാവിഷ്ണുവിന്റെ അവതാരമെന്ന് നാട്ടുകാര്‍; ചത്തുപോയ പശുക്കിടാവിനെ സംസ്‌കരിച്ച സ്ഥലത്ത് ക്ഷേത്രം പണിയും

ഗോ സംരക്ഷണ കേന്ദ്രത്തില്‍ മനുഷ്യ മുഖവുമായി പശുക്കുട്ടി ജനിച്ചു; മഹാവിഷ്ണുവിന്റെ അവതാരമെന്ന് നാട്ടുകാര്‍; ചത്തുപോയ പശുക്കിടാവിനെ സംസ്‌കരിച്ച സ്ഥലത്ത് ക്ഷേത്രം പണിയും

മനുഷ്യമുഖത്തോടു സാദൃശ്യമുള്ള തലയുമായി ജനിച്ച പശു ചര്‍ച്ചയാവുന്നു. ഇത് മഹാവിഷ്ണുവിന്റെ അവതാരമാണെന്നാണ് പറയുന്നത് . പക്ഷെ, അധികനേരം ഈ ദൈവം ജീവിച്ചില്ല. ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറിലെ ഗോ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം. മനുഷ്യന്റേതിന് സമാനമായ കണ്ണുകളും കാതുകളും മൂക്കുമാണ് പശുവിനുണ്ടായിരുന്നത്. മുഖം മനുഷ്യന്റേതിന് സമാനമായിരുന്നെങ്കിലും ശേഷിച്ചഭാഗങ്ങല്‍ നാല്‍ക്കാലിയുടേത് തന്നെയായിരുന്നു. പശുക്കിടാവിനെക്കണ്ടയുടന്‍ അത് ദൈവത്തിന്റെ അവതാരമാണെന്ന തരത്തില്‍ പ്രചാരണമുണ്ടായി. ഇതോടെ, ഇവിടേക്ക് ആളുകള്‍ എത്തിത്തുടങ്ങി. എല്ലാവരും മഹാവിഷ്ണുവിന്റെ അവതാരത്തെകാണാന്‍ തിരക്കുകൂട്ടി. അതിനിടെ പശുക്കിടാവ് ചത്തു. വിശ്വാസികള്‍ക്ക് കാണാനായി കിടാവിന്റെ ജഡം ഒരു മൈബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. കിടാവിനെ മറവുചെയ്താലും വിഷ്ണുവിന്റെ അവതാരമായി പിറന്ന അതിനുവേണ്ടി ഇവിടെ ക്ഷേത്രം പണിയാനും വിശ്വാസികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരമൊരു അത്ഭുതജന്മത്തെക്കുറിച്ച് ഭാഗവതത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇത് നാടിന് അഭിമാനമുള്ള മുഹൂര്‍ത്തമാണെന്നും സ്ഥലത്തെ പ്രധാന വ്യവസായിയായ മുകേഷ് കത്തൂരിയ പറഞ്ഞു. ഗോ സംരക്ഷണ കേന്ദ്രത്തില്‍ സംഭവിച്ചത്…

Read More