സ്ഥിരമായി ശീതളപാനിയങ്ങള്‍ കുടിക്കുന്നവര്‍ സൂക്ഷിക്കുക

സ്ഥിരമായി ശീതളപാനിയങ്ങള്‍ കുടിക്കുന്നവര്‍ സൂക്ഷിക്കുക

പഞ്ചസാരയുടെ അളവ് കൂടുതലായുള്ള പാനീയങ്ങള്‍ കുടിക്കുന്നത് മരണസാധ്യത കൂട്ടുമെന്ന് പഠനം. മധുരമുള്ള പാനീയങ്ങളുടെ അളവ് പരിമിതപ്പെടുത്തി വെള്ളം ധാരാളമായി കുടിക്കണമെന്നാണ് പഠനം നിര്‍ദ്ദേശിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറാണ് പഠനം സംഘടിപ്പിച്ചിരിക്കുന്നത്. ശീതളപാനീയങ്ങളെക്കുറിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും വലിയ പഠനമാണിത്. മധുരത്തിനായി കൃത്രിമമായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഏതാണ് ആരോഗ്യത്തെ ബാധിക്കുന്ന ഘടകമെന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് മുര്‍ഫി പറഞ്ഞു. 45000 ലധികം പേരില്‍ പഠനം നടത്തിയെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറിലെ ഗവേഷകനായ ഡോ നീല്‍ മുര്‍ഫി വ്യക്തമാക്കി. 1992 നും 2000 നും ഇടയിലാണ് ആളുകളെ പഠനത്തിനായി തെരഞ്ഞെടുത്തത്. 16 വര്‍ഷം നിരീക്ഷണം നടത്തി. 10 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 50 വയസിന് മുകളില്‍ പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. 70 ശതമാനം പേര്‍ സ്ത്രീകളായിരുന്നു….

Read More