കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യകക്ഷികളാവുന്നു

കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യകക്ഷികളാവുന്നു

മുംബൈ: വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യകക്ഷികളായി മല്‍സരിക്കാന്‍ ധാരണ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികള്‍ ഒന്നിച്ചു മല്‍സരിക്കുമെന്നാണ് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, കേരളത്തില്‍ എന്‍.സി.പി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി തുടരുമെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം കൊണ്ടു വരുന്നതിന് എന്‍.സി.പിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2016 സെപ്റ്റംബര്‍ 26നാണ് എന്‍.സി.പി കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചത്. തുടര്‍ന്ന് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിയും കോണ്‍ഗ്രസും തനിച്ചു മല്‍സരിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എന്‍.സി.പി പിന്തുണക്കുകയും ചെയ്തിരുന്നു.

Read More

കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി സ്ഥാനം ദിവ്യ സ്പന്ദന രാജിവെച്ചതായി റിപ്പോര്‍ട്ട്

കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി സ്ഥാനം ദിവ്യ സ്പന്ദന രാജിവെച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ മേധാവി സ്ഥാനം ദിവ്യ സ്പന്ദന രാജിവെച്ചതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തില്‍ ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യ സ്പന്ദനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ യുപി പോലീസ് കേസെടുത്തത്. ഇതിന് പുറകെ വീണ്ടും മോദിയെ കള്ളനെന്ന് വിളിച്ച് അവര്‍ രംഗത്തുവരുകയും ചെയ്തിരുന്നു. ബിജെപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിശിത വിമര്‍ശനം നടത്താറുള്ള ദിവ്യ സ്പന്ദന സെപ്റ്റംബര് 29 ന് ശേഷം പുതിയ പോസ്റ്റുകളൊന്നും ട്വിറ്ററില്‍ ഇട്ടിരുന്നില്ല. അവരുടെ മൗനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി തുടരുന്നതിനിടെയാണ് പദവി രാജിവെച്ചതായ റിപ്പോര്‍ട്ടുകള് വരുന്നത്. സ്ഥാനം രാജിവെച്ചെങ്കിലും അവര്‍ കോണ്ഗ്രസില്‍ തുടരും. പാര്‍ട്ടി പദവികളിലേക്ക് അവരെ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Read More

ശബരിമല സ്ത്രീപ്രവേശനം : ഉപവാസസമരത്തിനൊരുങ്ങി കോണ്‍ഗ്രസ്.

ശബരിമല സ്ത്രീപ്രവേശനം : ഉപവാസസമരത്തിനൊരുങ്ങി കോണ്‍ഗ്രസ്.

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുവതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിനെതിരായ സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിലപാട് മാറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോടതിയില്‍ സ്വീകരിച്ച അതേ നിലപാടില്‍ തന്നെ യുഡിഎഫ് ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച ഉപവാസസമരം നടത്തും. വ്യാഴാഴ്ച്ച മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ വ്യാഴാഴ്ച്ച തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിനെയും ദേവസ്വംബോര്‍ഡിനെയും രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ കണ്ണുരുട്ടലില്‍ പേടിച്ചാണ് ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാര്‍ മുഖ്യമന്ത്രിയുടെ വക്തമാവെന്ന നിലയിലേക്ക് മാറിയത്….

Read More

ക്വട്ടേഷന്‍ കൊടുക്കുന്ന പണി പാര്‍ട്ടിക്കില്ല, ഷുഹൈബ് വധം സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അന്വേഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ക്വട്ടേഷന്‍ കൊടുക്കുന്ന പണി പാര്‍ട്ടിക്കില്ല, ഷുഹൈബ് വധം സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അന്വേഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

  തിരുവനന്തപുരം: ഷുഹൈബ് വധം സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അന്വേഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്വട്ടേഷന്‍ കൊടുക്കുന്ന പണി പാര്‍ട്ടിക്കില്ല. പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കും. കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ നടപടി സമാധാനം ആഗ്രഹിക്കുന്നവര്‍ക്കുള്ള വെല്ലുവിളിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഷുഹൈബ് വധത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും കോടിയേരി കുറ്റപ്പെടുത്തി. അതേസമയം ഷുഹൈബ് വധക്കേസില്‍ സിപിഐഎമ്മിനും നേതാക്കള്‍ക്കുമെതിരെ അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരി പൊലീസിന് മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നെന്ന് ആകാശ് പറഞ്ഞു. കൂടെയുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ഉറപ്പുനല്‍കിയതെന്നും ആകാശ് പൊലീസിനോട് പറഞ്ഞു. പ്രാദേശിക നേതൃത്വം ഇത് സംബന്ധിച്ച് വാക്ക് നല്‍കിയെന്നും ആകാശ് മൊഴി നല്‍കി. ഭരണം ഉള്ളതിനാല്‍ അന്വേഷണത്തെ പേടിക്കേണ്ടെന്നും പ്രാദേശിക നേതാവ് പറഞ്ഞതായും ആകാശ്…

Read More

യോഗി ആദിത്യനാഥ് ‘ യോഗി ‘യല്ല ‘ ഭോഗി ‘യാണെന്ന് സുര്‍ജെവാല

യോഗി ആദിത്യനാഥ് ‘ യോഗി ‘യല്ല ‘ ഭോഗി ‘യാണെന്ന് സുര്‍ജെവാല

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരില്‍ നിന്ന് ‘യോഗി’ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്. യു.പി മുഖ്യമന്ത്രിയെ ആദിത്യനാഥ് എന്നു മാത്രം അഭിസംബോധന ചെയ്താല്‍ മതി. യോഗി എന്ന പേരിന് ആദിത്യനാഥ് അര്‍ഹനല്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. 200 നവജാത ശിശുക്കളുടെ മരണത്തിന് ഉത്തരവാദിയായ, ദലിതരുടെ വീടുകള്‍ നശിപ്പിച്ച, ബലാത്സംഗ വീരന്‍മാരായ നേതാക്കളെയും എം.എല്‍.എമാരെയും സംരക്ഷിക്കുന്ന ആളെ യോഗി എന്നല്ല ഭോഗി എന്നാണ് വിളിക്കേണ്ടത്. യു.പി മുഖ്യമന്ത്രി എന്ന നിലയിലുള്ള ബഹുമാനം അദ്ദേഹത്തിനു നല്‍കണം. എന്നാല്‍ പ്രത്യേക അര്‍ഥം ദ്യോതിപ്പിക്കുന്ന യോഗി എന്ന പേരിന്റെ ആവശ്യമില്ലെന്നും സുര്‍ജെവാല വ്യക്തമാക്കി.

Read More

കോണ്‍ഗ്രസ് രാമായണ മാസാചരണത്തിനില്ല

കോണ്‍ഗ്രസ് രാമായണ മാസാചരണത്തിനില്ല

തിരുവനന്തപുരം: രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിപാടി ഉപേക്ഷിക്കാന്‍ നേതൃത്വം തീരുമാനമെടുത്തത്. കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍, കെ. മുരളീധരന്‍ എംഎല്‍എ എന്നിവര്‍ രാമായണ മാസം ആചരിക്കുന്നതിനെതിരേ നേരത്തേ രംഗത്തെത്തിയിരുന്നു. കെപിസിസിയുടെ നിയന്ത്രണത്തിലുള്ള വിചാര്‍ വിഭാഗമാണ് രാമായണമാസം ആചരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പാര്‍ട്ടി ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ല. പരിപാടി റദ്ദാക്കാന്‍ നിര്‍ദേശിച്ചതായും കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ അറിയിച്ചു. രാമായണ പാരായണത്തിനെ രാഷ്ട്രീയവല്‍കരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് വി.എം. സുധീരന്‍ ഇന്ന് രംഗത്തെത്തിയിരുന്നത്. രാമനെ ചൂഷണം ചെയ്തത് ബിജെപിക്കാരാണ്, അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാടെന്നും സുധീരന്‍ പറഞ്ഞു. നാലു വോട്ടു കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ലെന്നും ബിജെപിയെ നേരിടാന്‍ ഇതല്ല മാര്‍ഗമെന്നും കെ. മുരളീധരന്‍ എംഎല്‍എയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Read More

കോണ്‍ഗ്രസ് തലവന്‍ ഇനി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് തലവന്‍ ഇനി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌കാര്‍ക്കിനി പുതിയ നായകന്‍. രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതായും രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതായും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രാഹുല്‍ ഈ മാസം 16ന് സ്ഥാനമേറ്റെടുക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുല്ലപ്പള്ളി രാമചന്ദ്രനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. 19 വര്‍ഷത്തിനു ശേഷമുള്ള അധ്യക്ഷസ്ഥാന മാറ്റം ആഘോഷമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്വാതന്ത്ര്യം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17-ാമത്തെ നേതാവാണ് രാഹുല്‍ ഗാന്ധി. ഇതോടെ, കോണ്‍ഗ്രസില്‍ പ്രധാനപ്പെട്ട തലമുറമാറ്റത്തിനാണ് വഴിതെളിയുന്നത്.<

Read More

നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാതാകും; കോടിയേരി ബാലകൃഷ്ണന്‍

നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാതാകും; കോടിയേരി ബാലകൃഷ്ണന്‍

  തിരുവനന്തപുരം: കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ തെരഞ്ഞെടുത്തതിനെതിരെ ആക്ഷേപവുമായി കോടിയേരി. നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ ഭാവിയില്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന് അദ്ധ്യക്ഷനില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഇടവക്കോട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.കോണ്‍ഗ്രസ് നോമിനേറ്റഡ് പാര്‍ട്ടിയായി മാറി. സോണിയാഗാന്ധി അദ്ധ്യക്ഷയായ രണ്ടു ദശകത്തിന് ശേഷം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കോടിയേരിയുടെ ആക്ഷേപം.

Read More

കരിങ്കൊടി കാട്ടിയത് ചാനലുകാര്‍ വാടകയ്‌ക്കെടുത്തവര്‍; പ്രതിപക്ഷത്തെ രൂക്ഷമായി പരിഹസിച്ച് പിണറായി; അധികാരത്തിലേറുമ്പോള്‍ എസ്.എഫ്.ഐക്കാര്‍ മാനേജ്‌മെന്റിനൊപ്പമെന്ന് ഷാഫി പറമ്പില്‍

കരിങ്കൊടി കാട്ടിയത് ചാനലുകാര്‍ വാടകയ്‌ക്കെടുത്തവര്‍; പ്രതിപക്ഷത്തെ രൂക്ഷമായി പരിഹസിച്ച് പിണറായി; അധികാരത്തിലേറുമ്പോള്‍ എസ്.എഫ്.ഐക്കാര്‍ മാനേജ്‌മെന്റിനൊപ്പമെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷ വാക്കേറ്റം. പ്രതിപക്ഷത്തിന്റെ സമരം നാണംകെട്ട പരിപാടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് ബഹളം തുടങ്ങിയത്. തന്നെ കരിങ്കൊടി കാട്ടിയത് യൂത്ത് കോണ്‍ഗ്രസുകാരല്ല, മറിച്ച് ചാനലുകാര്‍ വാടകയ്‌ക്കെടുത്തവരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. യൂത്ത് കോണ്‍ഗ്രസുകാര്‍ അത്രയും കുറച്ച് ആളുകളുമായി സമരത്തിന് വരുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയില്‍ വരുന്നത് കാമറയില്‍ കാണാനാണ്. മഷി ഷര്‍ട്ടില്‍ പുരട്ടിയിട്ട് ആക്രമിച്ചേ എന്ന് പറയുന്നത് ലജ്ജാകരമാണെന്നും പിണറായി പരിഹസിച്ചു. അതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. തെരുവിലും പാര്‍ട്ടി കമ്മിറ്റിയിലും സംസാരിക്കുന്ന ഭാഷയാണ് മുഖ്യമന്ത്രിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. മുഖ്യമന്ത്രി ഇത്രയും തരംതാഴാന്‍ പാടില്ല. തങ്ങള്‍ക്ക് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടു. പരാമര്‍ശങ്ങള്‍ നീക്കാത്തപക്ഷം…

Read More

ഗുജറാത്തിലും ഹിമാചലിലും ബിജെപി മുന്നില്‍

ഗുജറാത്തിലും ഹിമാചലിലും ബിജെപി മുന്നില്‍

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചലിലും ബിജെപി മുന്നില്‍ എന്ന് റിപ്പോര്‍ട്ട്. ആദ്യ ഫലസൂചനകള്‍ തന്നെ ബിജെപിക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്നിലെത്തി. എന്നാല്‍ 100 സീറ്റുകളിലെ ലീഡ് നില വ്യക്തമായതോടെ വീണ്ടും ബിജെപി മുന്നിലെത്തി. ഹിമാചലില്‍ തുടക്കത്തില്‍ തന്നെ ലീഡ് പിടിച്ച ബിജെപി ക്രമേണ ലീഡ് നില വര്‍ധിപ്പിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ സൂചന പ്രകാരം 16 സീറ്റുകളിലെ ലീഡ് നില അറിവായപ്പോള്‍ 12 ഇടത്ത് ബിജെപി മുന്നിലാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് നാല് സീറ്റില്‍ മാത്രമാണ് ലീഡുള്ളത്. ഗുജറാത്തില്‍ 182 മണ്ഡലങ്ങളിലേയ്ക്ക് വോട്ടെടുപ്പു നടന്ന ഗുജറാത്തില്‍ ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. 68 സീറ്റുകളുള്ള ഹിമാചല്‍ നിയമസഭയില്‍ മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റ് നേടുന്നവര്‍ക്ക് ഭരണം പിടിക്കാം. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താനാവുമെന്ന് പ്രതീക്ഷിക്കുന്ന ബി.ജെ.പി. ഹിമാചലില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിച്ചെടുക്കുമെന്നും അവകാശപ്പെടുന്നു. ഗുജറാത്തില്‍ ഡിസംബര്‍…

Read More