കാപ്പിയില്‍ ഒരല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്താല്‍!,,,

കാപ്പിയില്‍ ഒരല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്താല്‍!,,,

മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നതു തന്നെ നല്ല ചൂടു കാപ്പി കുടിച്ചുകൊണ്ടായിരിക്കും. ഒരു പത്രവും ഒരു കാപ്പിയും ഇല്ലെങ്കില്‍ പിന്നെ എങ്ങനെ എന്നു ചിന്തിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍ ഏറെയും. ചായ , കാപ്പി എന്നിവ പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. അഞ്ചും ആറും കാപ്പി ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇത് ശരീരത്തിന് നല്ലതോ ചീത്തയോ എന്നതല്ല. ശീലമായി പോയി എന്നതാണ് സത്യം. കാപ്പി അത്ര നിസ്സാരക്കാരനല്ല. കാപ്പി കുടിച്ചാല്‍ നേരത്തെയുള്ള മരണം ഒഴിവാക്കാന്‍ കഴിയുമെന്ന് പോലും പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്പെയിനിലെ നാവര ആശുപത്രി ഗവേഷകനായ അഡീല നാവരയാണ് ഇത് കണ്ടെത്തിയത്. ” വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നേ…, കോഹ്ലിയോട് അനുഷ്‌കയുടെ പരിഭവം.. ” ദിവസേന കാപ്പി കുടിച്ചാല്‍ 64 ശതമാനം ശരീരത്തിനെ അലട്ടുന്ന രോഗങ്ങള്‍ തടയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാപ്പി കുടി ശീലമാക്കിയവര്‍ക്ക്…

Read More

കാപ്പി കുടിക്കൂ , ഹൃദയാഘാതത്തെ ചെറുക്കാം…

കാപ്പി കുടിക്കൂ , ഹൃദയാഘാതത്തെ ചെറുക്കാം…

ദിവസവും നാല് കപ്പ് കാപ്പി കുടിക്കുന്നതിലൂടെ ഹൃദയാഘാതത്തെചെറുക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍. മുതിര്‍ന്നവരിലാണ് കാപ്പിയുടെ ഈ ഗുണം ഏറ്റവും പ്രയോജനപ്പെടുന്നതെന്നും ഹൃദയപേശികളുടെ പ്രവര്‍ത്തനം മികച്ചതാക്കാനും കാപ്പികുടി സഹായിക്കുമെന്നുംപഠനങ്ങള്‍ വ്യക്തമാക്കുന്നു.ജര്‍മനിയിലെ ഹെയ്ന്റിച്ച് ഹെയ്ന്‍ സര്‍വകലാശാല മെഡിക്കല്‍ വിഭാഗം ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠന വിവരം പുറത്തുവിട്ടത്.കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഹൃദയപേശികളുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനും ആവശ്യമായ സംരക്ഷണം നല്‍കാനും സാഹായിക്കും.കൂടാതെ ദിവസവും കാപ്പി കുടിക്കുന്നതിലൂടെ പ്രമേഹം വരാനുള്ള സാധ്യത കുറയും.ശരീരഭാരം കുറയ്ക്കും ശാരീരിക ക്ഷമത വര്‍ധിപ്പിക്കും തുടങ്ങിയ ഗുണങ്ങളുമുണ്ട്.കരളിനും നല്ലതാണെന്ന് ഗവേക്ഷകര്‍ പറയുന്നു.

Read More

നിങ്ങള്‍ എല്ലായ്‌പ്പോഴും കാപ്പി കുടിയ്ക്കുന്നവരാണോ…? എങ്കില്‍ ഇത് ശ്രദ്ധിക്കൂ….

നിങ്ങള്‍ എല്ലായ്‌പ്പോഴും കാപ്പി കുടിയ്ക്കുന്നവരാണോ…? എങ്കില്‍ ഇത് ശ്രദ്ധിക്കൂ….

സമയമോ, കാലമോ നോക്കാതെ ഇടയ്ക്ക് ഇടയ്ക്ക് ഒരു കപ്പ് ചൂട് കാപ്പി പലരുടെയും ശീലമാണ്. ഒരു കപ്പ് ചൂട് കാപ്പി കുടിക്കുന്നത് ഉന്മേഷം നല്‍കും എന്നാണ് സാധാരണ പറയാറ്. എന്നാല്‍, അമിതമായി കാപ്പികുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കാപ്പികുടിക്കുന്നത് കുറച്ചാല്‍ നല്ല ഉറക്കം ലഭിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചെറുപ്രായത്തില്‍ പരീക്ഷ സമയത്ത് ഉറങ്ങാതിരിക്കാന്‍ കാപ്പി കുടിക്കുന്ന ശീലം പിന്നീട് ഉറക്കം വരുന്ന സമയം കാപ്പി കുടിക്കുക എന്ന ജീവിതരീതിയിലേക്ക് നയിക്കുന്നു. കഫീന്‍ ഉറക്കം ഇല്ലാതാക്കും എന്നത് സത്യം തന്നെയാണ്. കഫീന്റെ അമിതമായ അളവ് ശരീരത്തിന് നല്ലതല്ല. ഈ ശീലം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കാപ്പി കുടിച്ച് ആറ് മണിക്കൂറിന് ശേഷവും ആ കഫീന്റെ പകുതിയോളം അംശം നമ്മളില്‍ തന്നെ നില്‍ക്കും. അതിനാല്‍ അത് ഉറക്കത്തെ ബാധിക്കും. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് മതിയായ അളവില്‍ കൃത്യമായ ഉറക്കം ആവശ്യമാണ്. എന്നാല്‍,…

Read More

അരാക്ക് കാപ്പിക്ക് ഭൂപ്രദേശ സൂചിക ടാഗ്

അരാക്ക് കാപ്പിക്ക് ഭൂപ്രദേശ സൂചിക ടാഗ്

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള അരാക്ക് താഴ്വരയിലെ ഗോത്രവിഭാഗങ്ങള്‍ വളര്‍ത്തുന്ന അരാക്ക് കാപ്പിക്ക് ഭൂപ്രദേശ സൂചിക ടാഗ് ലഭിക്കുന്നതിന് കോഫി ബോര്‍ഡ് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി സി ആര്‍ ചൗധരി ലോക്സഭയില്‍ അറിയിച്ചു. സംയോജിത കാപ്പി വികസന പദ്ധതി നടപ്പാക്കിക്കൊണ്ട് അരാക്ക് താഴ്വരയിലെ കാപ്പി ഉത്പാദനം കേന്ദ്ര ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാപ്പിച്ചെടി പറിച്ചു നടുന്നതിനും കൂടുതല്‍ ഭാഗത്തേക്ക് വ്യാപിപ്പിക്കുന്നതിനും ജലസേചനത്തിനും കാപ്പി എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളുടെ യന്ത്രവത്ക്കരണത്തിനുമുള്ള സാമ്പത്തിക സഹായം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അരാക്ക് കാപ്പിയുടെ വിപണനത്തിനായി സ്വയം സഹായ സംഘങ്ങള്‍ക്കും സംഘടിത കാപ്പി വളര്‍ത്തലുകാര്‍ക്കും കിലോയ്ക്ക് 10 രൂപയെന്ന തോതില്‍ ധനസഹായവും കോഫി ബോര്‍ഡ് നല്‍കുന്നുണ്ട്. അരാക്ക് താഴ്വരയില്‍ നിന്നുള്ള അറബിക്ക കാപ്പി രാജ്യാന്തര വിപണിയില്‍ തന്നെ ഉന്നത നിലവാരം പുലര്‍ത്തുന്ന പ്രത്യേകയിനം കാപ്പിയെന്ന ഖ്യാതി നേടിയിട്ടുണ്ട്. ഭൂപ്രദേശ സൂചിക അനുസരിച്ചുള്ള തനത്…

Read More