ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്ത് നിന്നും ഡേവിഡ് ജെയിംസ് ഒഴിഞ്ഞു

ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്ത് നിന്നും ഡേവിഡ് ജെയിംസ് ഒഴിഞ്ഞു

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്ത് നിന്നും ഡേവിഡ് ജെയിംസ് ഒഴിഞ്ഞു. ജനുവരിയില്‍ ക്ലബിന്റെ ചുമതലയേറ്റ ജെയിംസുമായുള്ള കരാര്‍ ഒരു വര്‍ഷം തികയും മുമ്പാണ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ഈ സീസണില്‍ വിജയത്തോടെ തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് പിന്നീട് നടന്ന പതിനൊന്ന് മത്സരങ്ങളില്‍ ജയിക്കാനിയില്ല. തുടര്‍ന്ന് പരിശീലകന്‍ ജെയിംസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നാല് വര്‍ഷത്തെ കാരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. READ MORE: ‘കോഹ്ലിയുടേത് മാന്യതയില്ലാത്ത അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റം’ – മിച്ചല്‍ ജോണ്‍സണ്‍ കഴിഞ്ഞ സീസണില്‍ തുടര്‍ത്തോല്‍വി നേരിട്ട സാഹചര്യത്തിലായിരുന്നു മുന്‍ പ്ലെയര്‍ മാനേജര്‍ കൂടിയായിരുന്ന ജെയിംസ് സ്ഥാനമേറ്റത്. തുടര്‍ന്ന് ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ചതോടെയാണ്, ഈ സീസണിലും ചുമല നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ടീമിന്റെ പ്രകടനം ഓരോ മത്സരം തോറും മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

വനിതാ ക്രിക്കറ്റ് ടീം; പരിശീലക സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ച് ബിസിസിഐ

വനിതാ ക്രിക്കറ്റ് ടീം; പരിശീലക സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ബിസിസിഐ നിലവില്‍ മൂന്ന് പേരുടെ പേരാണ് ചുരുക്കപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഇന്ത്യന്‍ പുരുഷ ടീം മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവുമായ ഗാരി കിര്‍സ്റ്റന്‍, ഹെര്‍ഷെല്‍ ഗിബ്‌സ് എന്നിവര്‍ക്കൊപ്പം നിലവിലെ പരിശീലകനായിരുന്ന രമേഷ് പവാറും ചുരുക്കപ്പട്ടികയില്‍ ഇടം നേടി. READ MORE: പരമ്പര തൂത്തുവാരാനൊരുങ്ങി ഒസീസ്; അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച 28 പേരില്‍ നിന്നാണ് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ വെങ്കിടേഷ് പ്രസാദ്, മനോജ് പ്രഭാകര്‍, ഡബ്ലിയുവി രാമന്‍ എന്നിവരൊന്നും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയില്ല എന്നതും ശ്രദ്ധേയമായി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും പരിശീലകനെ തെരഞ്ഞെടുക്കുക. ഗാരി കിര്‍സ്റ്റനെ പരിശീലകനാക്കുകയാണെങ്കില്‍ ഐപിഎല്ലില്‍…

Read More

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകന്‍ ട്രവര്‍ ബെയ്ലിസ് സ്ഥാനമൊഴിഞ്ഞു

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകന്‍ ട്രവര്‍ ബെയ്ലിസ് സ്ഥാനമൊഴിഞ്ഞു

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകനായ ട്രവര്‍ ബെയ്ലിസ് സ്ഥാനമൊഴിഞ്ഞു. കരാര്‍ കാലാവധി അവസാനിച്ചതോടെയാണ് അദ്ദേഹം പരിശീലക സ്ഥാനമൊഴിഞ്ഞത്. ആഷസ് ടെസ്റ്റ് പരമ്പരയടെ ബെയ്ലിസിന്റെ കരാര്‍ കാലാവധി അവസാനിച്ചിരുന്നു. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ബെയ്ലിസിന് നന്ദി അറിയിച്ചു. ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് ചാമ്പ്യന്‍മാരായത് ബെയ്ലിസിന്റെ ശിക്ഷണത്തിലാണ്. 2016 ലെ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ഫൈനലില്‍ കളിച്ചതും 56 വയസുകാരനായ ബെയ്ലിസിന്റെ മികവാണ്. ഇംഗ്ലണ്ടുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനു പിന്നാലെ അദ്ദേഹം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ കോച്ചായി നിയമിതനായി.

Read More

ബ്ലാസ്റ്റേഴ്‌സില്‍ യുവതാരങ്ങള്‍ കൂടുതല്‍ ഉള്ളത് വെല്ലുവിളിയെന്ന് കോച്ച്

ബ്ലാസ്റ്റേഴ്‌സില്‍ യുവതാരങ്ങള്‍ കൂടുതല്‍ ഉള്ളത് വെല്ലുവിളിയെന്ന് കോച്ച്

ഏറ്റവും കൂടുതല്‍ യുവതാരങ്ങളാല്‍ സമ്പന്നമായ ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ യുവതാരങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത് ഒരു വെല്ലുവിളിയാണെന്ന് പരിശീലകന്‍ ഷറ്റോരി പറയുന്നു. യുവതാരങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത് എപ്പോഴും നല്ല കാര്യമാണ്. അവര്‍ നല്‍കുന്ന ഊര്‍ജ്ജവും അവരുടെ ആവേശവും ടീമിന് ഗുണം ചെയ്യും. പക്ഷെ അവര്‍ക്ക് സ്ഥിരത ഉണ്ടാകില്ല എന്ന് ഷറ്റോരി പറയുന്നു. ഒരു കളി നല്ലതായാല്‍ പിന്നെ ഒന്ന് മോശം എന്ന രീതിയില്‍ ആയിരിക്കും യുവതാരങ്ങളുടെ പ്രകടനം. അതുകൊണ്ട് തന്നെ അവരില്‍ സ്ഥിരത കൊണ്ടുവരിക എന്നത് വലിയ വെല്ലുവിളിയാണ്. കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉള്ള യുവതാരങ്ങള്‍ക്ക് ഒക്കെ കഠിനമായി പ്രയത്‌നിക്കുന്നുണ്ട് എന്നും അവരില്‍ നിന്നൊക്കെ ഏറ്റവും മികച്ച തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷറ്റോരി പറഞ്ഞു.

Read More

പരിശീലകനെ പുറത്താക്കി ബാഴ്സലോണ

പരിശീലകനെ പുറത്താക്കി ബാഴ്സലോണ

അണ്ടര്‍-19 ടീമിന്റെ പരിശീലകന്‍ വിക്ടര്‍ വാല്‍ഡേസിനെ പുറത്താക്കി ബാഴ്സലോണ. മൂന്നുമാസം മുമ്പാണ്  വാല്‍ഡേസ് ബാഴ്സലോണയ്ക്കൊപ്പം ചേര്‍ന്നത്. ടീമിന്റെ മോശം പ്രകടനവും ഒപ്പം ബാഴ്സലോണയുടെ ശൈലിയില്‍ നിന്നും വ്യത്യസ്തമായ ഫുട്ബോള്‍ കൊണ്ടുവരാവരാന്‍ നോക്കുന്നതുമാണ് പുറത്താക്കാനുള്ള കാരണമായി ബാഴ്സലോണ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സീസണു മുമ്പാണ് വാല്‍ഡേസ് കളിയില്‍ നിന്നും വിരമിച്ചത്. 1992 മുതല്‍ ബാഴ്സലോണയ്ക്കൊപ്പമുണ്ടായിരുന്ന വാല്‍ഡേസ് മികച്ച ഗോള്‍കീപ്പറായിരുന്നു. നിരവധി കിരീട നേട്ടങ്ങളില്‍ ക്ലബിനൊപ്പം പങ്കാളിയായിട്ടുണ്ട്. എന്നാല്‍ പഴയ ക്ലബ്ബിലേയ്ക്കുള്ള തിരിച്ചുവരവ് തുടക്കത്തിലെ അവസാനിക്കുകയാണ് ഈ പുറത്താക്കലിലൂടെ. എന്നാല്‍ തനിക്കും കുട്ടികള്‍ക്കും വേണ്ട സൗകര്യങ്ങള്‍ ക്ലബ്ബ് നല്‍കുന്നില്ലെന്നാണ് വാല്‍ഡേസിന്റെ ആരോപണം. പുതിയ ഗ്രൗണ്ട് നല്‍കാമെന്നൊക്കെ പറഞ്ഞെങ്കിലും സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ശേഷം ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

Read More

ഇംഗ്ലണ്ട് പരിശീലകനായി ഗാരി ക്രിസ്റ്റല്‍ എത്തിയേക്കുമെന്ന് സൂചന

ഇംഗ്ലണ്ട് പരിശീലകനായി ഗാരി ക്രിസ്റ്റല്‍ എത്തിയേക്കുമെന്ന് സൂചന

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ഗാരി ക്രിസ്റ്റനെ നിയമിക്കുമെന്ന് സൂചനകള്‍. ആഷസ് പരമ്പരയോടെ നിലവിലെ പരിശീലകന്‍ ട്രെവര്‍ ബേലിസ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ ഗാരി ക്രിസ്റ്റനെ കോച്ചായി തിരഞ്ഞെടുക്കാന്‍ ഇംഗ്ലണ്ട് ഒരുങ്ങുന്നത്. ഇന്ത്യന്‍ ടീമിനെ നാല് വര്‍ഷത്തോളം പരിശീലിപ്പിച്ച ഗാരി ക്രിസ്റ്റന്‍ ലോകകപ്പ് കിരീട നേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. മൂന്ന് വര്‍ഷം സൗത്ത് ആഫ്രിക്കന്‍ ടീമിന്റെ പരിശീലകനായിരുന്നു. ആ കാലയളവിലാണ് സൗത്ത് ആഫ്രിക്ക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം റാങ്കില്‍ എത്തിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി ക്രിസ്റ്റന് നിലവില്‍ കരാര്‍ ഉണ്ട്. നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മറ്റൊരു ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയും മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം പരിശീലിപ്പിച്ചിട്ടുണ്ട്.

Read More