100 കോടി ഉപയോക്താക്കളിലെത്തി ഗൂഗിള്‍ ഡ്രൈവ്

100 കോടി ഉപയോക്താക്കളിലെത്തി ഗൂഗിള്‍ ഡ്രൈവ്

കാലിഫോര്‍ണിയ: 100 കോടി ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ട് ഗൂഗിള്‍ ഡ്രൈവ്. ഈ ആഴ്ചയാണ് 100 കോടി ഉപയോക്താക്കള്‍ എന്ന നാഴികക്കല്ല് ഗൂഗിള്‍ ഡ്രൈവ് പിന്നിട്ടത്. ഇതോടെ ഗൂഗിളിന്റെ മറ്റു ജനപ്രിയ സേവനങ്ങളായ ജിമെയില്‍, ക്രോം, യൂട്യൂബ്, മാപ്‌സ്, പ്ലേ സ്റ്റോര്‍ എന്നിവയ്‌ക്കൊപ്പം സ്വീകാര്യതയാണ് ഡ്രൈവ് നേടിയത്. കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷം കോടി ഫയലുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സ്റ്റോര്‍ ചെയ്യപ്പെട്ടു. 80 കോടി ആക്ടീവ് യൂസേഴ്‌സായിരുന്നു കഴിഞ്ഞ വര്‍ഷം ഈ ക്ലൗഡ് സര്‍വീസിനുണ്ടായിരുന്നത്.

Read More