‘ റൊണാള്‍ഡോ ഇനി സ്പാനിഷ് ലാ ലിഗയിലില്ല ‘

‘ റൊണാള്‍ഡോ ഇനി സ്പാനിഷ് ലാ ലിഗയിലില്ല ‘

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി സ്പാനിഷ് ലാ ലിഗയിലില്ല. 9 വര്‍ഷത്തിനിടെ റയല്‍ മാഡ്രിഡിന് വേണ്ടി രണ്ട് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് ബാലണ്‍ ഡിഓര്‍ പട്ടവും സ്വന്തമാക്കിയ റോണോ ഇനി പന്ത് തട്ടുക ഇറ്റാലിയന്‍ സീരി എ ടീമായ യുവന്റസിന് വേണ്ടി. 451 ഗോളുകളോടെ ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനെന്ന ബഹുമതി നേടിയ റോണോയെ ഇറ്റാലിയന്‍ കരുത്തരായ യുവന്റസ് സ്വന്തമാക്കാനൊരുങ്ങുന്നത് 100 മില്ല്യണ്‍ യൂറോയ്ക്കാണ്. റൊണാള്‍ഡോക്കു വേണ്ടി യുവന്റസ് റ്റിയുറീന്‍ തയാറാക്കിയ ഏഴാം നമ്പര്‍ ട്രിക്കോ പുറത്തായതായി ഇംഗ്ലീഷ് പത്രം സണ്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് അവസാനം യൂറോപ്പിന്റെ ചാമ്പ്യന്‍ ക്ലബായി റയലിന്റെ കിരീടധാരണം നടന്നയുടന്‍ തന്നെ അടുത്ത സീസണില്‍ ക്ലബിലുണ്ടാകിലെന്ന് റോണോ തന്നെ വ്യക്തമാക്കിയിരുന്നു പ്രതിഫല തര്‍ക്കത്തിനൊപ്പം റയല്‍ പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരസുമായി റൊണാള്‍ഡോയ്ക്ക് പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ തന്നെ…

Read More

മെസിയേയും, സുവാരസിനേയും പിന്നിലാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി

മെസിയേയും, സുവാരസിനേയും പിന്നിലാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി

  സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി. ഫിഫ ക്ലബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ ഇന്നലെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം യുഎഇ ക്ലബ് അല്‍ജസീറ-റയല്‍ മഡ്രിഡ് മത്സരത്തില്‍ സ്‌കോര്‍ ചെയ്തതോടെയാണ് റൊണാള്‍ഡോ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഫിഫ ക്ലബ് ലോകകപ്പില്‍ ഇതുവരെ ആറ് ഗോളുകള്‍ സ്വന്തമാക്കിയ റൊണാള്‍ഡോ, അഞ്ചു ഗോളുകള്‍ വീതം സ്വന്തം പേരിലുള്ള ബാഴ്സ താരങ്ങളായ മെസി, സുവാരസ് എന്നിവരുടെ റെക്കോര്‍ഡ് ആണ് പഴങ്കഥയാക്കിയത്. അഞ്ചാമത് ബലോണ്‍ ഡി ഓര്‍ സ്വന്തമാക്കിയതിനു പിന്നാലെയാണ് റൊണാള്‍ഡോയേ തേടി മറ്റൊരു ലോക റെക്കോര്‍ഡ് കൂടി എത്തിയത്. കൂടാതെ ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ എല്ലാ ഗ്രൂപ്പ് മത്സരങ്ങളിലും ഗോള്‍ നേടിയ ആദ്യത്തെ താരം എന്ന റെക്കോര്‍ഡും കഴിഞ്ഞ വാരം റൊണാള്‍ഡോ സ്വന്തമാക്കി. ക്ലബ് ലോകകപ്പ് സെമിഫൈനലില്‍ അബുദാബി ക്ലബായ…

Read More

ക്രിത്ര്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി മുന്‍ കാമുകി രംഗത്ത്

ക്രിത്ര്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി മുന്‍ കാമുകി രംഗത്ത്

റയല്‍ മാഡ്രെഡ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ ലൈംഗിക ആരോപണവുമായി മുന്‍ കാമുകിരംഗത്ത്. റിയാലിറ്റി ടിവി താരമായ നടാഷ റോഡ്രിഗസ് ആണ് രംഗത്ത് വന്നിരിക്കുന്നത്. നിലവിലെ കാമുകിയായ ജോര്‍ജിയാന റോഡ്രിഗസിന് വേണ്ടി തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നടാഷ പറഞ്ഞു. ജോര്‍ജിയാനയില്‍ റൊണാള്‍ഡോയ്ക്ക് കുഞ്ഞ് പിറന്നതിന് പിന്നാലെയായിരുന്നു നടാഷയുടെ ആരോപണം. ആദ്യ കാമുകിയായ റഷ്യന്‍ മോഡല്‍ ഐറിന ഷെയ്ക്കുമായി ബ്രേക്ക് അപ്പ് ആയതിന് പിന്നാലെയാണ് റൊണാള്‍ഡോ നടാഷയുമായി ബന്ധത്തിലാവുന്നത്. ടാബ്ലോയിഡായ ദി സണ്ണിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടാഷ റോണാള്‍ഡോയ്ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. റോണോയുമായുള്ള ബന്ധത്തെക്കുറിച്ച് നടാഷ പറയുന്നതിങ്ങനെ. അദ്ദേഹത്തിന് മുമ്പ് ഒരു കാമുകി ഉണ്ടായിരുന്ന കാര്യം എനിക്ക് അറിയാമായിരുന്നു. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി. അദ്ദേഹം നല്ല ഒരു വ്യക്തിയായിരുന്നു, ഏറെ കാലം ഞങ്ങളുടെ ബന്ധം തുടര്‍ന്നു. ഒരുമിച്ചുളള രാത്രികള്‍ വളരെയധികം ആസ്വദിച്ചു. എന്നാല്‍ പിന്നീട് ഒരു പോര്‍ച്ചുഗീസ് റിയാലിറ്റി ഷോയില്‍…

Read More

ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു…!

ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു…!

  മാഡ്രിഡ്: ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ റയല്‍ മഡ്രിഡ് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഫുട്ബോള്‍ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ സ്പോര്‍ട്സ് മാധ്യമമായ സ്പോര്‍ടസ് കീഡയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മുന്‍ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങാന്‍ താരം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ലോകഫുട്ബോളിലെ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്നു. റൊണാള്‍ഡോയുടെ പിന്മാറ്റത്തോടെ ടീമിന് വന്ന ക്ഷീണംതീര്‍ക്കാന്‍ സൂപ്പര്‍ താരത്തെ ടീം തിരിച്ച് വിളിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെയും റോണോ ടീം വിടുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനദിന്‍ സിദാനു കീഴില്‍ മിന്നുന്ന പ്രകടനമാണ് റയല്‍ മഡ്രിഡില്‍ റോണോയും സംഘവും പുറത്തെടുക്കുന്നത്. താരം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാത്തപക്ഷം ടീം വിടുമെന്ന് പറഞ്ഞതായും ഡയലി സ്റ്റാര്‍ വിയ ഡയറിയോ ഗോള്‍ റിപ്പോട്ടു ചെയ്യ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 32 കാരനായ പോര്‍ച്ചുഗല്‍ നായകനെ മഡ്രിഡ് കൈവിടാനൊരുങ്ങുകയാണ്. അതേസമയം നികുതി വിഷയത്തില്‍ കേസ് വന്നപ്പോളും…

Read More

ഞാന്‍ മാലാഖയുമല്ല, ചെകുത്താനുമല്ല; മാധ്യമങ്ങളോട് വികാരഭരിതനായി റൊണാള്‍ഡോ

ഞാന്‍ മാലാഖയുമല്ല, ചെകുത്താനുമല്ല; മാധ്യമങ്ങളോട് വികാരഭരിതനായി റൊണാള്‍ഡോ

മാഡ്രിഡ് : ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് 33ാം കിരീടം സമ്മാനിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. താന്‍ ഒരു മാലാഖയല്ല, അതേ സമയം മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് പോലെ ചെകുത്താനുമല്ലെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. ബുധനാഴ്ച്ച ഗാലിസിയന്‍സില്‍ സെല്‍റ്റാവിഗോയ്ക്കെതിരെ നടന്ന മത്സരത്തില്‍ എതിര്‍ താരങ്ങള്‍ക്കെതിരെ ക്രിസ്റ്റിയാനോയുടെ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം പൊട്ടിത്തെറിച്ചത്. ”എന്നെക്കുറിച്ച് ഒന്നുമറിയാതെയാണ് ആളുകള്‍ സംസാരിക്കുന്നത്. അത് എന്നെ ബാധിക്കുന്ന കാര്യമാണ്. ഞാന്‍ ഒരു മാലാഖയല്ല. അതേസമയം മിക്ക ആളുകളും ചിന്തിക്കുന്നതു പോലെ ചെകുത്താനുമല്ല” റൊണാള്‍ഡോ പറഞ്ഞു. ‘ഇതുപോലെയുള്ള കാര്യങ്ങള്‍ എനിക്ക് ഇഷ്ടമല്ല.എനിക്ക് കുടുംബമുണ്ട്, അമ്മയുണ്ട്, മകനുണ്ട്. എന്നെക്കുറിച്ച് ഇങ്ങനെ വിഡ്ഡിത്തം പറയുന്നത് ഞാനെന്തിന് ഇഷ്ടപ്പെടണം’ ക്രിസ്റ്റ്യാനൊ കൂട്ടിച്ചേര്‍ത്തു. അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം ലാ ലിഗ കിരീടം നേടിയ റയല്‍ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തന്റെ ഗോളുകളും തീരുമാനങ്ങളും…

Read More

റൊണാള്‍ഡോയെ പുറത്താക്കണമെന്ന് ബെയലടക്കമുളള താരങ്ങള്‍; റയലില്‍ അഭ്യന്തര കലാപം?

റൊണാള്‍ഡോയെ പുറത്താക്കണമെന്ന് ബെയലടക്കമുളള താരങ്ങള്‍; റയലില്‍ അഭ്യന്തര കലാപം?

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ അഭ്യന്തര കലാപം രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദ്യ പതിനൊന്നില്‍ നിന്നും മാറ്റിനിര്‍ത്തമെന്ന് ഗാരത് ബെയ്ലും ടോണി ക്രൂസും, ലൂക്കാ മോഡ്രിക്കും അടക്കമുളള താരങ്ങള്‍ ടീം മാനേജുമെന്റിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് ദിനപത്രമായ ഡോണ്‍ ബാലോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. താരങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ട് കോച്ച് സിനദീന്‍ സിദാനെ കണ്ടതായും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മോശം ഫോമില്‍ റൊണാള്‍ഡോ ടീമില്‍ തുടരുന്നതിലുളള അതൃപ്തി താരങ്ങള്‍ കോച്ചുമായും പങ്കുവെച്ചത്രെ. താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ സ്ഥാനം ഉറപ്പുവരുത്ത രീതി കൈകൊള്ളണമെന്നും സംഘം സിദാനോട് ആവശ്യപ്പെട്ടു. ഗാരത് ബെയ്ലും ടോണി ക്രൂസും, ലൂക്കാ മോഡ്രിക്കും കൂടാതെ അല്‍വാരോ മൊറാട്ട, മാര്‍സിയോ അസാന്‍സിയോ, മത്യയോ കവാസിസ്, ലൂക്കാസ് വസ്‌ക്യൂസ് തുടങ്ങിയവരും സിദാനെ കാണാന്‍ പോയ…

Read More