സിസേറിയന്‍ പാടുകള്‍ മറയ്ക്കാന്‍ ടാറ്റു കുത്തി ചൈനയിലെ യുവതികള്‍

സിസേറിയന്‍ പാടുകള്‍ മറയ്ക്കാന്‍ ടാറ്റു കുത്തി ചൈനയിലെ യുവതികള്‍

ഫാഷന്റെ ലോകത്താണ് നാമേവരും ജീവിക്കുന്നത്. വസ്ത്രങ്ങളിലൂടെയും മേക്കപ്പിലൂടെയും ആഭരണങ്ങളിലൂടെയുമൊക്കെ വ്യത്യസ്ത ഫാഷന്‍ അനുകരിക്കുന്നവര്‍ ധാരാളമുണ്ട്. ചിലര്‍ ശരീരമാസകലം പച്ചകുത്തുന്നതും കണ്ടിട്ടുണ്ട്. അങ്ങനെയൊരു വ്യത്യസ്ത ഫാഷനാണ് ഇപ്പോള്‍ ചൈനയില്‍ ഹിറ്റാകുന്നത്. പ്രസവം ഒരു യുവതിയില്‍ മാനസികമായും ശാരീരികമായും നിരവധി മാറ്റങ്ങള്‍ വരുത്തും. ചിലര്‍ ശാരീരിക ഭംഗി പഴയതുപോലെ തിരിച്ചുകൊണ്ടുവരികയും അത് കാത്തുസൂക്ഷിക്കുകയും ചെയ്യും. ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശരീരം നാളുകള്‍ക്ക് ശേഷം മാത്രമേ പഴയപോലെ ആകൂ. എന്നാല്‍ ചിലപ്പോള്‍ പ്രസവം അവശേഷിപ്പിച്ച ശരീരത്തിലെ, പ്രത്യേകിച്ച് വയറിലെ പാടുകള്‍ മാറ്റുക പ്രയാസമാണ്. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത് എങ്കില്‍ അത് നല്‍കിയ മുറിപ്പാട് ജീവിതത്തിലുടനീളം അവിടെ കാണുകയും ചെയ്യും. എന്നാല്‍ അതിനും ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ യുവതികള്‍. സിസേറിയന്‍ പാടുകള്‍ മറയ്ക്കാന്‍ അവിടെ പച്ചകുത്തിയാണ് ഇവരുടെ പരീക്ഷണം. പല രീതിയിലും ഭംഗിയിലുമുള്ള ടാറ്റൂ ആണ് ഇവര്‍ വയറില്‍ സിസേറിയന്‍…

Read More

ഇതാണ് ശരിക്ക് പുര കത്തുമ്പോള്‍ വാഴ വെട്ടുന്നത്

ഇതാണ് ശരിക്ക് പുര കത്തുമ്പോള്‍ വാഴ വെട്ടുന്നത്

ബീജിങ്: പുര കത്തുമ്പോള്‍ വാഴ വെട്ടുന്നു എന്ന് കേട്ടിട്ടേയുള്ളു. എന്നലിപ്പോള്‍ കണ്ടു. കത്തിക്കരിഞ്ഞ സ്വന്തം വീടിന് മുന്നില്‍ നിന്ന് ചൈനക്കാരനായ ഗുനാങസി സുവാങും പെണ്‍സുഹൃത്തും എടുത്ത സെല്‍ഫിയാണ് വൈറലാവുന്നത്. സെല്‍ഫി സാമുഹിക മാധ്യമങ്ങളില്‍ പോസറ്റ് ചെയതതോടെ വന്‍ പ്രചാരമാണ് ലഭിച്ചത്. ചൈനീസ് വാര്‍ത്ത എജന്‍സിയായ സിന്‍ഹയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയതത്. ബാതറൂമില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു സുവാങ് എന്തോ കത്തുന്നതിന്റെ മണം കേട്ട് പുറത്ത് വന്ന് നോക്കിയപ്പോഴാണ് വീടിനുള്ളില്‍ തീപിടിച്ച വിവരം അറിഞ്ഞത്. ഉടന്‍ തന്നെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കാമുകിയെ വിളിച്ചുണര്‍ത്തി. അയല്‍ക്കാരുടെ സഹായത്തോടെ വെള്ളവും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച തീ കെടുത്തുകയായിരുന്നു. ഇതിന് ശേഷമാണ് വീടിനുള്ളില്‍ നിന്നുള്ള ഇവരുടെ കിടിലന്‍ സെല്‍ഫികള്‍ പുറത്ത് വരുന്നത്. പുതുവല്‍സരാശംസകള്‍ നേര്‍ന്നുള്ള വീഡിയോയും ഇവര്‍ ഷൂട്ട് ചെയ്തിരുന്നു. ഇതും ഇപ്പോള്‍ സാമുഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

Read More

ചൈനയുടെ സൂപ്പര്‍മാന്‍ ഇനിയില്ല; സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സാഹസിക പ്രകടനം നടത്തിയ വൂ യോങ്‌നിങ് 62 നില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ചൈനയുടെ സൂപ്പര്‍മാന്‍ ഇനിയില്ല; സുരക്ഷാ ക്രമീകരണങ്ങളില്ലാതെ സാഹസിക പ്രകടനം നടത്തിയ വൂ യോങ്‌നിങ് 62 നില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ചൈനയുടെ സൂപ്പര്‍മാന്‍ എന്നറിയപ്പെടുന്ന വൂ യോങ്നിങ് സാഹസിക വീഡിയോ ചിത്രീകരിക്കുന്നതിനിടെ 62 നില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. അവശ്യമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഇല്ലാതെ അറുപത്തിരണ്ടു നില കെട്ടിടത്തിന്റെ മുകളില്‍നിന്നും അഭ്യാസപ്രകടനങ്ങള്‍ നടത്തുതിനിടെയായിരുന്നു അപകടം. യോങ് നിങ് തന്നെ സാഹസിക ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സ്ഥാപിച്ച ക്യാമറയിലാണ് മരണദ്യശ്യങ്ങളും പതിഞ്ഞിരിക്കുന്നത്. നവംബര്‍ എട്ടിനാണ് അപകടം നടന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് മരണം സ്ഥിരീകരിച്ചത്. മരണ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആദ്യം മൂന്ന് തവണ യോങ്നിങ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പുള്‍ അപ്പ് എടുക്കാന്‍ ശ്രമിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ മുകളിലേക്ക് കയറാനും അദ്ദേഹം ശ്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. എന്നാല്‍ പിന്നീട് മുകളിലേക്ക് കയറാന്‍ കഴിയാതെ കൈകുഴഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഉയര്‍ന്ന കെട്ടിടങ്ങളുടെ അഗ്രങ്ങളില്‍ കയറി അഭ്യാസപ്രകടനങ്ങള്‍ നടത്തുക എന്നതാണ് വൂ യോംങ്നിങ്…

Read More

അങ്ങനെ മനുഷ്യനെ അദൃശ്യനാക്കുന്ന വസ്ത്രവുമെത്തി, ഇനി എന്താവുമോ?

അങ്ങനെ മനുഷ്യനെ അദൃശ്യനാക്കുന്ന വസ്ത്രവുമെത്തി, ഇനി എന്താവുമോ?

മനുഷ്യനെ അപ്രത്യക്ഷമാക്കാന്‍ സാധിക്കുന്ന വസ്ത്രം കണ്ടുപിടിച്ചെന്ന വാദവുമായി ഒരാള്‍. കള്ളന്മാര്‍ക്കൊക്കെ ഇനി കൊയ്ത്തുകാലമാണോ വരാന്‍ പോകുന്നത്? കാരണം വേറൊന്നുമല്ല…, ഈ വസ്ത്രം കള്ളന്മാരുടെ കയ്യില്‍ എത്തിയാല്‍ ഉണ്ടാവുന്ന അവസ്ഥയാണിത്. ചൈനീസ് ഓണ്‍ലൈന്‍ മാധ്യമമായ വെയ്ബോയാണ് ഇതിനാസ്പദമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഗ്ലാസ് പേപ്പര്‍ പോലെയുള്ള വസ്ത്രം കൊണ്ട് സ്വന്തം ശരീരത്തില്‍ മൂടുമ്പോള്‍ അത്രയും ഭാഗം അപ്രത്യക്ഷമാകുന്നതാണ് ദൃശ്യങ്ങളില്‍. സംഭവം കണ്ട മിനിസ്ട്രി ഓഫ് പബ്ലിക് സെക്യൂരിറ്റിയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡെപ്യൂട്ടി ഹെഡ് ആയ ചെന്‍ ഷിഗു തന്റെ വെയ്‌ബോ അക്കൗണ്ടില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയും അപ്രത്യക്ഷമാകുന്ന ഈ വിദ്യ മിലിട്ടറി സേനയ്ക്ക് ഉപകാരപ്രദമാകുമെന്നും അറിയിച്ചു. വളരെ സുതാര്യമായ വസ്തു ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മാണം. ഈ വസ്തുവിന്റെ ഉപയോഗം സേനയില്‍ ഫലപ്രദമാണ് പക്ഷെ കുറ്റവാളികളുടെ കൈവശം ഇത് ലഭിച്ചാല്‍ അതിന്റെ ഫലം വളരെ ഗുരുതരമായിരിക്കും. എന്നാല്‍ ഇത്…

Read More

ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം: ചൈനയെ പരാജയപ്പെടുത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം:  ചൈനയെ പരാജയപ്പെടുത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

  ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ചൈനയെ ഷൂട്ടൗട്ടില്‍ 5-4ന് പരാജയപ്പെടുത്തി ഇന്ത്യക്ക് കിരീടം.മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ നവ്‌ജോത് കൗര്‍ ഒരു ഗോള്‍ നേടിയിരുന്നു. തുടര്‍ന്ന് 47-ാം മിനിറ്റില്‍ ചൈനയുടെ ആദ്യ ഗോള്‍ പിറന്നു. കളി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു. ഏഷ്യാ കപ്പില്‍ കിരീടം നേടിയതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പ് ഹോക്കിയില്‍ ഇന്ത്യ യോഗ്യത ഉറപ്പിച്ചു. ആദ്യ അഞ്ച് ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും നാലു ഗോളുകള്‍ വീതം വലയിലെത്തിച്ചു. തുടര്‍ന്ന് സഡന്‍ ഡെത്തില്‍ ഇന്ത്യക്ക് വേണ്ടി റാണി പന്ത് വലയില്‍ എത്തിച്ചു. എന്നാല്‍, ചൈനയുടെ ശ്രമം പാഴായതോടെ ഇന്ത്യ 5-4ന് എന്ന നിലയില്‍ കിരീടം ഉറപ്പിക്കുകയായിരുന്നു. 2004ല്‍ ആണ് ഇന്ത്യ ആദ്യമായി ഏഷ്യ കപ്പില്‍ ജേതാക്കളാകുന്നത്. ഡല്‍ഹിയില്‍ വെച്ച്…

Read More

കടകംപള്ളി സുരേന്ദ്രന്‍ ചൈനയില്‍ പോവുന്നത് രാജ്യതാല്പര്യത്തിന് വിരുദ്ധമെന്ന് കേന്ദ്രസര്‍ക്കാര്‍

കടകംപള്ളി സുരേന്ദ്രന്‍ ചൈനയില്‍ പോവുന്നത് രാജ്യതാല്പര്യത്തിന് വിരുദ്ധമെന്ന് കേന്ദ്രസര്‍ക്കാര്‍

  കടകംപള്ളി സുരേന്ദ്രനു ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചത് രാജ്യ താത്പര്യത്തിനു വിരുദ്ധമായതുകൊണ്ടാണെന്ന് വിദേശകാര്യമന്ത്രാലയം. വിവരാവകാശ ചോദ്യത്തിനു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ ഡി.ബി.ബിനുവാണ് ഇതു സംബന്ധിച്ചു വിദേശകാര്യമന്ത്രാലയത്തോടു ചോദ്യമുന്നയിച്ചത്. മേല്‍പ്പറഞ്ഞ സമ്മേളനത്തില്‍ മന്ത്രിതലത്തിലുള്ള പങ്കാളിത്തം രാജ്യ താത്പര്യത്തെ സംബന്ധിച്ച് ഉചിതമാണെന്നു തോന്നുന്നില്ലെന്ന ഒറ്റ വാചകത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി ഒതുക്കി. ചൈനയിലെ ഷിങ്ഡുവില്‍ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ നയതന്ത്ര പാസ്‌പോര്‍ട്ടിനുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അപേക്ഷയാണു കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിരസിച്ചത്. യുഎന്നിന്റെ അഭിമുഖ്യത്തിലുള്ള വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ചതായിരുന്നു കോണ്‍ഫറന്‍സ്. സമ്മേളനത്തിലേക്ക് ഇന്ത്യയില്‍നിന്ന് ക്ഷണിക്കപ്പെട്ട ഏക മന്ത്രിയും കേരള ടൂറിസം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനായിരുന്നു. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ(യുഎന്‍ഡബ്ല്യുടിഒ) സെക്രട്ടറി ജനറല്‍ നേരിട്ടാണ് ക്ഷണിച്ചത്. മന്ത്രിയുമായി ഒറ്റയ്ക്കു കൂടിക്കാഴ്ചയും പ്രതിനിധികളും മന്ത്രിയുമായുള്ള സംവാദവും സമ്മേളന പരിപാടിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. മന്ത്രിക്ക് അനുമതി നിഷേധിച്ച…

Read More

വേദന നിറഞ്ഞ പരിശീലനം, എന്നാലും മുഖത്ത് നിറഞ്ഞ പുഞ്ചിരി, ഇതാണ് എയര്‍ ഹോസ്റ്റസുമാര്‍, ഇവരുടെ പരിശീലന കാലം ഇതാ

വേദന നിറഞ്ഞ പരിശീലനം, എന്നാലും മുഖത്ത് നിറഞ്ഞ പുഞ്ചിരി, ഇതാണ് എയര്‍ ഹോസ്റ്റസുമാര്‍, ഇവരുടെ പരിശീലന കാലം ഇതാ

  ചൈനീസ് എയര്‍ലൈന്‍സില്‍ ഒരു തവണയെങ്കിലും യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കറിയാം എത്ര കൃത്യമായും അച്ചടക്കത്തോടെയുമാണ് ഫ്ളൈറ്റ് അറ്റന്‍ഡുമാര്‍ പെരുമാറുന്നത് എന്ന്. നടക്കുന്നതും, ഇരിക്കുന്നതും, എന്തിനേറെ താഴെ നിന്ന് ഒരു വസ്തു കുനിഞ്ഞെടുക്കുന്നത് പോലും ഒരേ പോലെ, ഭംഗിയായി ഇതിനെല്ലാം അവര്‍ക്ക് ട്രെയിനിങ്ങ് ലഭിക്കുന്നുണ്ടെന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ എങ്ങനെയാണ് അവരുടെ ട്രെയിനിങ്ങ് എന്ന് അറിയുമോ ? എളുപ്പമല്ല, മറിച്ച് അല്‍പ്പം കട്ടിയാണ് അവരുട പരിശീലനം. ചൈനയിലെ സിച്വാന്‍ ജില്ലയിലാണ് കോളേജ് ഓഫ് സിവില്‍ ഏവിയേഷന്‍ സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും പകര്‍ത്തിയ പരിശീലന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചില പരിശീലനമുറകള്‍ കാണാം : 1. ചിരിയില്‍ അല്‍പ്പം കാര്യം വിമാനത്തില്‍ കയറുമ്പോള്‍ സദാ പുഞ്ചിരിച്ച് കൊണ്ടാണ് ഓരോ ഫ്ളൈറ്റ് അറ്റന്‍ഡുമാരും നമ്മെ അഭിവാദ്യം ചെയ്യുന്നതും, നമുക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് തരുന്നതും. എന്നാല്‍ എങ്ങനെയാണ്…

Read More

കുറ്റവാളിയായ അമ്മ കോടതിയില്‍ വിചാരണയില്‍ നില്‍ക്കെ, വിശന്ന് കരഞ്ഞ കുഞ്ഞിന് പോലീസുകാരി മുലയൂട്ടി

കുറ്റവാളിയായ അമ്മ കോടതിയില്‍ വിചാരണയില്‍ നില്‍ക്കെ, വിശന്ന് കരഞ്ഞ കുഞ്ഞിന് പോലീസുകാരി മുലയൂട്ടി

ബീജിംഗ്‌: മദ്ധ്യ ചൈനയിലെ ഷാന്‍ക്സി ജിസ്ഹോങ്ങ് ഇന്റര്‍മീഡിയേറ്റ് പീപ്പിള്‍ കോര്‍ട്ടിലാണ് സംഭവം അരങ്ങേറിയത്. കുറ്റവാളിയായ അമ്മ കോടതിയില്‍ വിചാരണയില്‍ നില്‍ക്കെയാണ് കൈകുഞ്ഞ് ഭക്ഷണത്തിനായി വാവിട്ട് കരഞ്ഞത്. ആ സമയത്ത് കരയുന്ന കുഞ്ഞിനെ കണ്ട പോലീസുകാരി ഒന്നും ചിന്തിച്ചില്ല ആ കുട്ടിയെ മുലയൂട്ടി. ചൈനയിലെ ഈ സംഭവം ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയിരിക്കുകയാണ്. പണം തട്ടിപ്പ് കേസില്‍ ആരോപിതയായിരുന്നു കുട്ടിയുടെ അമ്മ. അമ്മ അടക്കം 33 പേരാണ് ഈ കേസിലെ പ്രതികള്‍. പൊതുപണം വകമാറ്റി എന്നതാണ് ഇവര്‍ക്കെതിരായ ആരോപണം. കോടതി നടപടികളിലേക്ക് കടക്കും മുന്‍പ് ഹാവോ ലിന എന്ന പോലീസ് ഓഫീസറുടെ കയ്യിലാണ് കുട്ടിയെ ഏല്‍പ്പിച്ചത്. അതിന് ശേഷമാണ് കുട്ടി കരയുവാന്‍ തുടങ്ങിയത്. ഇതോടെയാണ് മടിയൊന്നും ഇല്ലാതെ ഇവര്‍ കുട്ടിക്ക് മുലയൂട്ടിയത്.

Read More

ഉത്തരകൊറിയക്കെതിരെ ചൈന: ഉത്തര കൊറിയ നടത്തുന്നത് സ്വയം പ്രതിരോധമെന്ന് റഷ്യ

ഉത്തരകൊറിയക്കെതിരെ ചൈന: ഉത്തര കൊറിയ നടത്തുന്നത് സ്വയം പ്രതിരോധമെന്ന് റഷ്യ

ബെയ്ജിങ്: ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ യുഎന്‍ എടുക്കുന്ന നടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ചൈന. കൊറിയന്‍ പെനിസുലയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഉപരോധവും സമര്‍ദവുമൊക്കെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ അവസാനിപ്പിക്കാനെ സഹായകമാകൂ. ചര്‍ച്ചയിലൂടെയും പരസ്പര ആലോചനകളിലൂടെയും മറ്റു കാര്യങ്ങള്‍ തീരുമാനമാകുകയുള്ളൂവെന്നും ചൈനീസ് വിദേശ്യകാര്യമന്ത്രി വാങ് യി പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രാലയ വക്താവ് ഗെങ് ഷ്വാങ്, പ്രശ്‌നങ്ങള്‍ കൂടിയാലോചനകളിലൂടെയും സംവാദത്തിലൂടെയും പരിഹരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഉത്തരകൊറിയ യുദ്ധം ചോദിച്ചു വാങ്ങുകയാണെന്നു പറഞ്ഞ യുഎസ്, നിലപാടു ശക്തമാക്കാന്‍ ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. നയതന്ത്ര ഇടപെടലുകള്‍ കൊണ്ടുമാത്രമേ ഉത്തരകൊറിയന്‍ വിഷയം പരിഹരിക്കപ്പെടൂയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. കിം ജോങ് ഉന്നിനെ സൈനികമായി ഭയപ്പെടുത്താന്‍ നോക്കുന്നതു തിരിച്ചടിയുണ്ടാക്കും. സ്വയം പ്രതിരോധമെന്ന നിലയ്ക്കാണ് ഉത്തരകൊറിയ ആണവായുധങ്ങളും മിസൈലുകളും പരീക്ഷിക്കുന്നത്. ഇക്കാരണത്താല്‍ ഈ…

Read More

വീണ്ടും യുദ്ധ ഭീഷണി: ഇന്ത്യ പിന്മാറിയില്ലെങ്കില്‍ സൈനിക നീക്കം നടത്തും; നിലപാടു കടുപ്പിച്ച് ചൈന

വീണ്ടും യുദ്ധ ഭീഷണി: ഇന്ത്യ പിന്മാറിയില്ലെങ്കില്‍ സൈനിക നീക്കം നടത്തും; നിലപാടു കടുപ്പിച്ച് ചൈന

ന്യൂഡല്‍ഹി: ദോക് ലാ വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രതികരണം കളവാണെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. സംഘര്‍ഷത്തില്‍ പരമാവധി ക്ഷമയും സഹിഷ്ണുതയും ചൈന പ്രകടിപ്പിച്ചിട്ടുണ്ട്. ഇനിയും സേനയെ പിന്‍വലിക്കാന്‍ ഇന്ത്യ തയാറായില്ലെങ്കില്‍ യുദ്ധമെന്ന മാര്‍ഗം മാത്രമാണ് ഞങ്ങള്‍ക്കു മുന്നിലുണ്ടാകുക. നയതന്ത്ര തലത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ട്രൈ ജംക്ഷന്‍ പോയിന്റിലെ ചൈനയുടെ റോഡു നിര്‍മാണം രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്നതിനാലാണ് ഇന്ത്യ സേനയെ വിന്യസിച്ചതെന്നാണ് സുഷമ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞത്. ഇരുരാജ്യങ്ങളുടെയും സേനകള്‍ മേഖലയില്‍നിന്നു പിന്‍മാറിയാല്‍ ചര്‍ച്ച നടത്താമെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങളോട് സുഷമ കള്ളം പറയുക ആണെന്നാണ് ഗ്ലോബല്‍ ടൈംസിന്റെ വിമര്‍ശനം. ഇന്ത്യയാണ് ചൈനയുടെ പ്രദേശത്തേക്കു കടന്നുകയറ്റം നടത്തിയത്. അവരുടെ ഈ നീക്കം ലോകരാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ സൈനിക ബലം ചൈനയുടേതില്‍നിന്നു വളരെ പിന്നിലാണ്….

Read More