കുട്ടികളെ തട്ടികൊണ്ടു പോകല്‍; പ്രതികള്‍ ഇതര സംസ്ഥാനക്കാരാണെന്ന വാദം തെറ്റ്

കുട്ടികളെ തട്ടികൊണ്ടു പോകല്‍; പ്രതികള്‍ ഇതര സംസ്ഥാനക്കാരാണെന്ന വാദം തെറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ തട്ടികൊണ്ടു പോകുന്നത് ഇതര സംസ്ഥാനക്കാരാണെന്ന വാദം തെറ്റ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസുകളിലെ പ്രതികളില്‍ ഭൂരിപക്ഷവും മലയാളികളാണ്. സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സജീവമാകുന്നെന്നും ഇതര സംസ്ഥാനക്കാരാണ് പ്രധാന പ്രതികളെന്നുമുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായപ്പോഴാണ് സത്യമതല്ലെന്ന് വെളിപ്പെടുന്നത്. കഴിഞ്ഞവര്‍ഷം പിടിയിലായ 199 പ്രതികളില്‍ 188 പേരും മലയാളികളാണ്. 199ലെ 10 പേര്‍ മാത്രമാണ് ഇതര സംസ്ഥാനക്കാരായ പ്രതികള്‍. ഇതില്‍ ആറുപേര്‍ തമിഴരും രണ്ടുപേര്‍ വീതം അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം മാത്രം 1774 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇതില്‍ 1725 പേരെ കണ്ടെത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഔദ്യോഗിക കണക്ക് നോക്കിയാല്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെ എണ്ണം ഭീമമായി വര്‍ധിച്ചിട്ടുണ്ട്. പാലക്കാട്, ആലപ്പുഴ, എറണാകുളം ജില്ലകളിലെ കുട്ടികളെയാണ് കൂടുതലും കാണാതാകുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ ഭിക്ഷാടന മാഫിയയാണെന്ന് പൊലീസ് കരുതുന്നില്ല….

Read More