ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് ആദ്യ തോല്‍വി

ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് ആദ്യ തോല്‍വി

ടൂറിന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസിന് ആദ്യ തോല്‍വി. യുവന്റസിന്റെ മൈതാനത്ത് ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടുഗോള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയക്കൊടി പാറിച്ചു. ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം 65-ാം മിനുറ്റില്‍ ബെനൂച്ചിയുടെ ലോംഗ് പാസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വണ്ടര്‍ വോളിയില്‍ യുവന്റസ് മുന്നിലെത്തിയിരുന്നു. ‘ അത് കോഹ്ലിയുടെ കൈകളില്‍ ഭദ്രം… രോഹിത് വേണ്ട ‘ – നെഹ്‌റ എന്നാല്‍ അവസാന നിമിഷം പിറന്ന രണ്ട് ഗോളില്‍ യുവന്റസിനെ സ്വന്തം മൈതാനത്ത് യുണൈറ്റഡ് മറിച്ചിടുകയായിരുന്നു. മനോഹരമായ ഫ്രീ കിക്കില്‍നിന്ന് 86-ാം മിനുറ്റില്‍ സ്പാനിഷ് താരം മാറ്റ യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തു. മൂന്നു മിനുറ്റുകളുടെ ഇടവേളയില്‍ യുവന്റസ് പ്രതിരോധതാരം അലക്സ് സാന്റോയുടെ പിഴവില്‍ നിന്നുള്ള സെല്‍ഫ് ഗോളില്‍ യുണൈറ്റഡ് വിജയഗോള്‍ കണ്ടെത്തുകയായിരുന്നു. ആഷ്ലിയുടെ ഫ്രീകിക്കാണ് ഗോളിലേക്ക് വഴിതുറന്നത്. സീസണിലെ ആദ്യ പരാജയം നേരിട്ടെങ്കിലും ഒമ്പത് പോയിന്റുള്ള…

Read More

ചാമ്പ്യന്‍സ് ലീഗ് : യുവന്റസ് ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും

ചാമ്പ്യന്‍സ് ലീഗ് : യുവന്റസ് ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇറ്റാലിയന്‍ ടീം യുവന്റസ് ക്രിസ്റ്റ്യാനോയുടെ മുന്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും. യുണൈറ്റഡിനെതിരെ ക്രിസ്റ്റ്യാനോ ഇന്നു പന്തു തട്ടുമ്പോള്‍ മുന്‍ ക്ലബ് യുവെന്റസിനെതിരെ ഗോളടിക്കാന്‍ കോപ്പുകൂട്ടി പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരയിലുണ്ടാകും. രണ്ട് ആഴ്ച മുന്‍പ് യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫഡില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പൗലോ ഡിബാലയുടെ ഗോളില്‍ 10നു യുവെന്റസാണ് വിജയം കണ്ടത്. സ്വന്തം തട്ടകത്തിലേറ്റ തോല്‍വിക്ക് പകരം വീട്ടാനാണ് മാഞ്ചസ്റ്ററിന്റെ ശ്രമം. ഇന്നു ജയിച്ചാല്‍ തുടര്‍ച്ചയായി നാലാം ജയത്തോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി യുവെന്റസിനു പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കാം. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്കു കടക്കാന്‍ യുണൈറ്റഡിനു സമനിലയെങ്കിലും അനിവാര്യമാണ്. മറ്റ് മത്സരങ്ങളില്‍ കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോ ബൂട്ട് കെട്ടിയ റയല്‍ മാഡ്രിഡ് ഇന്ന് വിക്ടോറിയ പ്ലാസാനെയും സി.എസ്.കെ.എ….

Read More

ചാമ്പ്യന്‍സ് ലീഗ്: നിലവിലെ ചാമ്പ്യന്‍മാരെ തകര്‍ത്ത് മോസ്‌കോയ്ക്ക് അട്ടിമറിജയം

ചാമ്പ്യന്‍സ് ലീഗ്: നിലവിലെ ചാമ്പ്യന്‍മാരെ തകര്‍ത്ത് മോസ്‌കോയ്ക്ക് അട്ടിമറിജയം

മോസ്‌കോ: ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിനിനെതിരെ സിഎസ്‌കെഎ മോസ്‌കോയ്ക്ക് അട്ടിമറിജയം. മത്സരത്തിന്റെ രണ്ടാം മിനിറ്റിലാണ് മോസ്‌കോയ്ക്ക് വേണ്ടി നിക്കോള വ്‌ലാസിക് റയലിന്റെ വല കുലുക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ എവര്‍ട്ടണില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ സിഎസ്‌കെഎ മോസ്‌കോയിലെത്തിയ താരമാണ് വ്‌ലാസിക്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട സിഎസ്‌കെഎ മോസ്‌കോ ഗോള്‍ കീപ്പര്‍ അകിന്‍ഫീ്വിന് കളിക്കളം വിടേണ്ടി വന്നു. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ, വലന്‍സിയ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം ഫോമില്‍ തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകരെ കൂടുതല്‍ നിരാശരാക്കുന്നതായിരുന്നു ഓള്‍ഡ് ട്രഫോര്‍ഡിലെ സമനില. ബയേണ്‍ മ്യൂണിക്കും സമനിലയില്‍ കുരുങ്ങി. അയാക്സാണ് ബയേണിനെ സമനിലയില്‍ തളച്ചത്. ഇരു ടീമുകള്‍ക്കും ഓരോ ഗോളെടിക്കാനെ കഴിഞ്ഞുള്ളു. പ്രതിരോധനിര താരം മാറ്റ് ഹമ്മല്‍സ് നാലാം മിനുട്ടില്‍ നേടിയ…

Read More

അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ച് റയല്‍ ഫൈനലില്‍; യുവന്റസാണ് ഫൈനലില്‍ റയലിന്റെ എതിരാളി

അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ച് റയല്‍ ഫൈനലില്‍; യുവന്റസാണ് ഫൈനലില്‍ റയലിന്റെ എതിരാളി

ചാമ്പ്യന്‍സ് ലീഗില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് റയല്‍ ഫൈനലില്‍. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അത്ലറ്റിക്കോയെ പരാജയപ്പെടുത്തി റയലിന്റെ ഫൈനല്‍ പ്രവേശനം. ആദ്യ പാദത്തില്‍ മൂന്ന് ഗോള്‍ ലീഡുമായി ഇറങ്ങിയ റയലിനെ രണ്ടാം പാദമത്സരത്തില്‍ പിടിച്ചുകെട്ടാന്‍ അത്ലറ്റിക്കോയ്ക്കായില്ല. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ അത്ലറ്റിക്കോ നേടിയെങ്കിലും റയലിന്റെ ലീഡ് മറികടക്കാനായില്ല. ജൂണ്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ യുന്റസാണ് റയലിന്റെ എതിരാളി. വിചന്റെ കാല്‍ഡറോണില്‍ അവസാന മത്സരത്തില്‍ പൊരുതി ജയിച്ചെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ അത്ല്റ്റിക്കോയുടെ ഫൈനല്‍ മോഹമെന്ന സ്വപ്നം തകര്‍ന്നടിഞ്ഞു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് രണ്ടാം പാദത്തില്‍ റയലിനെ പരായപ്പെടുത്തിയെങ്കിലും ആദ്യ പാദത്തിലെ മൂന്ന് ഗോള്‍ ലീഡ് റയലിന് ഫൈനല്‍ ടിക്കറ്റ് നല്‍കുകയായിരുന്നു. ഫൈനല്‍ കളിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഡീഗോ സിമിയോണിയുടെ സംഘമായിരുന്നു കാല്‍ഡെറോണില്‍ റയലിനേക്കാള്‍ മികച്ച് നിന്നത്. തുടക്കം മുതല്‍ മുന്നേറിയ അത്ലറ്റിക്കോയ്ക്കായി 12-ാം…

Read More