റഫാല്‍ ഇടപാട്; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി, വിലയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട, സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

റഫാല്‍ ഇടപാട്; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി, വിലയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട, സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: റഫാല്‍ യുദ്ധവിമാനത്തിന്റെ വിലയേ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് സുപ്രീംകോടതി. വിമാനത്തിന്റെ വില സംമ്പന്ധിച്ച വിവരങ്ങള്‍ കോടതി തീരുമാനിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു. റഫാല്‍ ഇടപാടു സംബന്ധിച്ച വാദം തുടരുന്നു. അതേസമയം, റഫാല്‍ ഇടപാടില്‍ ജുഡീഷ്യല്‍ പരിശോധന ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഇടപാടു വിലയിരുത്തേണ്ടത് വിദഗ്ധരാണെന്നും കോടതി അല്ലെന്നുമായിരുന്നു ഐജിയുടെ വാദം. എന്നാല്‍ വായുസേനയില്‍ നിന്ന് നേരിട്ട് വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വായുസേനാ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ തന്നെ ഹാജരാകണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള ആളെയല്ല, വായുസേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് കാണെണ്ടതെന്ന് കോടതി വ്യക്തമാക്കി. കൊമ്പുകോര്‍ത്തത് ഗുസ്തി താരവുമായി; ആദ്യ അടിയില്‍ നടുവും തല്ലി തറയില്‍, വൈറലായി രാഖിയുടെ വീഡിയോ ടെന്‍ഡര്‍ ചട്ടങ്ങള്‍ ലംഘിച്ച സര്‍ക്കാര്‍ നിയമമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു. പ്രധാനമന്ത്രി റഫാല്‍ കരാറില്‍…

Read More

സന്ദേശത്തിന്റെ ഉറവിടം ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണമെന്ന് വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

സന്ദേശത്തിന്റെ ഉറവിടം ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണമെന്ന് വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

ഒരു സന്ദേശത്തിന്റെ ഉറവിടം ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണമെന്ന് വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഒരു സന്ദേശം ഡിക്രിപ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ലെങ്കിലും സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ എവിടെ നിന്ന് സന്ദേശം വന്നു, ആര് അയച്ചു എന്നത് വ്യക്തമാക്കണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യം. വാട്ട്‌സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയലുമായി നടത്തിയ കൂടികാഴ്ചയിലാണ് കേന്ദ്ര ഇലക്ട്രോണിക് ഐടികാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് ഈ ആവശ്യം ഉന്നയിച്ചത്. ഈ ബുധനാഴ്ചയാണ് ഈ കൂടികാഴ്ച നടന്നത്. ഒരു സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച വിഷയമായി. ഒരു സന്ദേശം ഡിക്രിപ്റ്റ് ചെയ്യുക എന്നതല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സന്ദേശങ്ങളുടെ ഉറവിടവും ആര് അയച്ചു എന്ന കാര്യവും സര്‍ക്കാറിന് നല്‍കാന്‍ വാട്ട്‌സ്ആപ്പ് തയ്യാറാകണം എന്നാണ് നിര്‍ദേശിച്ചത് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കുന്നു. വാട്ട്‌സ്ആപ്പ് ഈ വിഷയം പരിഗണിക്കാം എന്ന് സൂചിപ്പിച്ചതായാണ് സൂചന. എന്നാല്‍ ഇക്കണോമിക് ടൈംസിന് നല്‍കിയ…

Read More

വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാനുള്ള നിയമം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.

വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാനുള്ള നിയമം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.

വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നടന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് കാരണമായത് സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളായിരുന്നു. ദുരുപയോഗം ചെയ്യുന്നു എന്ന ശ്രദ്ധയില്‍പെട്ടാല്‍ സമൂഹമാധ്യമങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം സേവനദാതാക്കള്‍, സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് ഓഫ് ഇന്ത്യ എന്നിവരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യമെങ്കില്‍ ഇവ ബ്ലോക്ക് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് കത്തയച്ചിരുന്നു. നവമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ പൊതുജനങ്ങളിലെത്താതെ തടയാനുള്ള വകുപ്പായ ഐടി ആക്റ്റിലെ 63എ വകുപ്പ് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ദുരുപയോഗം ചെയ്യപ്പെടുന്ന സൈറ്റുകള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ സൈബര്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമോ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ലെന്നാണ് സൈബര്‍ നിയമവിഭാഗത്തിന്റെ പ്രതികരണം. അടുത്തിടെ സന്ദേശങ്ങള്‍ കൂട്ടമായി കൈമാറുന്ന കാര്യത്തില്‍ വാട്ട്സ് ആപ്പിന് നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിരുന്നു. ഒരേ സമയം…

Read More

പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് എഴുത്തുപരീക്ഷ വരുന്നു, പാസാകുന്നവര്‍ക്കു ശമ്പള വര്‍ധന

പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് എഴുത്തുപരീക്ഷ വരുന്നു, പാസാകുന്നവര്‍ക്കു ശമ്പള വര്‍ധന

മാഹി: രാജ്യത്തെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം എഴുത്തു പരീക്ഷ ഏര്‍പ്പെടുത്തുന്നു. ഫില്ലിംഗ് സ്റ്റാഫുകളുടെ യോഗ്യത പരീക്ഷിക്കുവാനാണ് സര്‍ക്കാര്‍ പരീക്ഷ നടത്തുന്നത്. നിലവില്‍ പമ്പുകളിലുള്ള ജീവനക്കാര്‍ വരുന്ന സെപ്റ്റംബര്‍ മാസം പരീക്ഷ എഴുതേണ്ടി വരും. ഇതില്‍ പാസാകുന്ന ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 500 രൂപ ശമ്പളത്തില്‍ വര്‍ദ്ധന വരുത്തുവാനാണ് ആലോചന. പരീക്ഷയില്‍ തോല്‍ക്കുന്ന ജീവനക്കാരെ പിരിച്ച് വിടുകയില്ലെങ്കിലും ഭാവിയില്‍ ജോലി തേടി പമ്പുകളില്‍ എത്തുന്നവര്‍ പരീക്ഷ പാസാകേണ്ടി വരുമെന്നാണ് സൂചന. എഴുത്തു പരീക്ഷയുടെ കാര്യം അറിഞ്ഞതോടെ പമ്പ് ജീവനക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. കുറഞ്ഞ വിദ്യാഭ്യാസമുള്ളവരും ഇതര സംസ്ഥാന തൊഴിലാളികളുമാണ് മാഹിയിലേയും കേരളത്തിലെയും പന്പുകളില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്തെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് മിനിമം വേതനം 9,500 ല്‍ നിന്ന് 12,221 രൂപയാക്കി ഉയര്‍ത്തിയിരുന്നു. യോഗ്യരായവരെ നിയമിക്കുന്നതിലൂടെ പെട്രോള്‍ പമ്പുകളുടെ…

Read More

സോഷ്യല്‍മീഡിയയെ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ചു സുപ്രീം കോടതി

സോഷ്യല്‍മീഡിയയെ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ചു സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. രാജ്യത്തെയാകെ നിരീക്ഷണ വലയത്തിനുള്ളിലാക്കുന്നതിന് തുല്യമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതി കേന്ദ്രത്തിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ജസ്റ്റീസുമാരായ എ.എം.ഖന്‍വീല്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നേരത്തെ, സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ‘സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ ഹബ്ബ്’ രൂപീകരിക്കാനുള്ള കേന്ദ്ര നീക്കം സംബന്ധിച്ച വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു.

Read More

വാട്സ്ആപ്പ് വ്യാജ പ്രചരണങ്ങള്‍ അക്രമം വര്‍ധിപ്പിക്കുന്നു, നടപടി എടുക്കാന്‍ വാട്സ്ആപ്പിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി

വാട്സ്ആപ്പ് വ്യാജ പ്രചരണങ്ങള്‍ അക്രമം വര്‍ധിപ്പിക്കുന്നു, നടപടി എടുക്കാന്‍ വാട്സ്ആപ്പിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി: വാട്സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അധികൃതര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ വാട്സ്ആപ്പ് വഴി പ്രചരിക്കുന്നതില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വാട്സ്ആപ്പിലൂടെയുള്ള വ്യാജ പ്രചരണങ്ങളെ തുടര്‍ന്നുള്ള അക്രമസംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് വാട്‌സ്അപ്പിനു നിര്‍ദേശം നല്‍കിയത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന വ്യാജ വാട്സ്ആപ്പ് പ്രചരണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നിരുന്നു. വ്യാജ സന്ദേശത്തെ തുടര്‍ന്ന് ത്രിപുര, തമിഴ്നാട്, കര്‍ണാടക, പശ്ചിമബംഗാള്‍, അസം എന്നിവടങ്ങളിലും സമാനമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാജ സന്ദേശങ്ങള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായി ഐടി മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

Read More

കന്നുകാലി കശാപ്പു നിയന്ത്രണ ബില്ലില്‍ ഭേദഗതി, തീരുമാനം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനാല്‍

കന്നുകാലി കശാപ്പു നിയന്ത്രണ ബില്ലില്‍ ഭേദഗതി, തീരുമാനം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനാല്‍

ദില്ലി: വന്‍വിവാദം സൃഷ്ടിച്ച കന്നുകാലി കശാപ്പു നിയന്ത്രണ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവു വരുത്തി. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനുള്ള വിലക്കിലാണ് ഭേദഗതി കൊണ്ടു വന്നിരിക്കുന്നത്. ആരോഗ്യം ഇല്ലാത്തവയേയും പ്രായം കുറഞ്ഞവയേയും കശാപ്പ് ചെയ്യാന്‍ പാടില്ല എന്ന നിബന്ധന നിലനിര്‍ത്തി കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയത്. കന്നുകാലികളെ വില്‍ക്കുമ്പോള്‍ അറവിനായിട്ടല്ല എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിയമം എടുത്തു കളഞ്ഞു. സംസ്ഥാന അതിര്‍ത്തികളില്‍ കാലിചന്തകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും പിന്‍വലിച്ചു. കേരളവും കര്‍ണാടകവും അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ജനങ്ങളുടെ ഭക്ഷണശീലത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ബില്ലെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

Read More

ഫേസ്ബുക്കിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍, ഏപ്രില്‍ ഏഴിനു മുന്‍പേ ഉത്തരം നല്‍കണം

ഫേസ്ബുക്കിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍, ഏപ്രില്‍ ഏഴിനു മുന്‍പേ ഉത്തരം നല്‍കണം

ന്യൂഡല്‍ഹി: കേംബ്രിജ് അനലിറ്റിക്ക ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഫെയ്സ്ബുക്കിനോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടു. ഏപ്രില്‍ ഏഴിനു മുമ്പ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയ വിവരങ്ങള്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കണമെന്നും കേന്ദ്രം അയച്ച നോട്ടീസില്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ഈ വിവാദമായ കമ്പനിക്ക് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കേംബ്രിജ് അനലിറ്റിക്കയോടും സര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു. കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രം ഫെയ്സ്ബുക്കിനോട് വിശദീകരണം തേടിയത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി രാജ്യത്തെ പാര്‍ട്ടികള്‍ക്ക് വിവരങ്ങള്‍ കൈമാറിയതായി കമ്പനിയിലെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈലി വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ടെനാനയിരുന്നു മുന്‍ ജീവനക്കാരന്റെ ഗുരുതര വെളിപ്പെടുത്തല്‍. കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് മുന്‍…

Read More

ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ലേലം ചെയ്യാനൊരുങ്ങുന്നു

ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ലേലം ചെയ്യാനൊരുങ്ങുന്നു

  മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ലേലം ചെയ്യാനൊരുങ്ങുന്നു.പിടിച്ചെടുത്ത 10 വസ്തുക്കളില്‍ മൂന്നെണ്ണമാണ് ലേലം ചെയ്യുന്നത്. ഏഴെണ്ണം 2015 ല്‍ വിറ്റിരുന്നു.ലേലവുമായി ബന്ധപ്പെട്ട പരസ്യം കേന്ദ്ര ധനകാര്യ മന്ത്രാലത്തിനു കീഴിലുള്ള വകുപ്പ് ദിനപത്രങ്ങളില്‍ നല്‍കിയിട്ടുണ്ട്.നവംബര്‍ 14നാണ് ലേലം. ദക്ഷിണ മുംബൈയിലെ ഭെന്‍ഡി ബസാറിനു സമീപം സ്ഥിതിചെയ്യുന്ന വസ്തുക്കളാണ് ലേലത്തിന് വച്ചിട്ടുള്ളത്.മുംബൈയിലും പരിസരപ്രദേശത്തുമുള്ള കോടിക്കണക്കിന് മൂല്യം വരുന്ന ദാവൂദിന്റെ സ്വത്തുക്കള്‍ സി ബി ഐയാണ് കണ്ടുകെട്ടിയത്. യാക്കൂബ് തെരുവിലെ ഗസ്റ്റ് ഹൗസ്, പക്മോഡിയ തെരുവിലെ ദമ്പര്‍വാല കെട്ടിടത്തിലെ അഞ്ചുമുറികള്‍, ഇതേ തെരുവില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ റോണക്ക് ആഫ്രോസ് എന്നിവയാണ് ലേലത്തില്‍ വയ്ക്കുന്ന വസ്തുക്കള്‍.

Read More

കടകംപള്ളി സുരേന്ദ്രന്‍ ചൈനയില്‍ പോവുന്നത് രാജ്യതാല്പര്യത്തിന് വിരുദ്ധമെന്ന് കേന്ദ്രസര്‍ക്കാര്‍

കടകംപള്ളി സുരേന്ദ്രന്‍ ചൈനയില്‍ പോവുന്നത് രാജ്യതാല്പര്യത്തിന് വിരുദ്ധമെന്ന് കേന്ദ്രസര്‍ക്കാര്‍

  കടകംപള്ളി സുരേന്ദ്രനു ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചത് രാജ്യ താത്പര്യത്തിനു വിരുദ്ധമായതുകൊണ്ടാണെന്ന് വിദേശകാര്യമന്ത്രാലയം. വിവരാവകാശ ചോദ്യത്തിനു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ ഡി.ബി.ബിനുവാണ് ഇതു സംബന്ധിച്ചു വിദേശകാര്യമന്ത്രാലയത്തോടു ചോദ്യമുന്നയിച്ചത്. മേല്‍പ്പറഞ്ഞ സമ്മേളനത്തില്‍ മന്ത്രിതലത്തിലുള്ള പങ്കാളിത്തം രാജ്യ താത്പര്യത്തെ സംബന്ധിച്ച് ഉചിതമാണെന്നു തോന്നുന്നില്ലെന്ന ഒറ്റ വാചകത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി ഒതുക്കി. ചൈനയിലെ ഷിങ്ഡുവില്‍ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ നയതന്ത്ര പാസ്‌പോര്‍ട്ടിനുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അപേക്ഷയാണു കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിരസിച്ചത്. യുഎന്നിന്റെ അഭിമുഖ്യത്തിലുള്ള വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ചതായിരുന്നു കോണ്‍ഫറന്‍സ്. സമ്മേളനത്തിലേക്ക് ഇന്ത്യയില്‍നിന്ന് ക്ഷണിക്കപ്പെട്ട ഏക മന്ത്രിയും കേരള ടൂറിസം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനായിരുന്നു. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ(യുഎന്‍ഡബ്ല്യുടിഒ) സെക്രട്ടറി ജനറല്‍ നേരിട്ടാണ് ക്ഷണിച്ചത്. മന്ത്രിയുമായി ഒറ്റയ്ക്കു കൂടിക്കാഴ്ചയും പ്രതിനിധികളും മന്ത്രിയുമായുള്ള സംവാദവും സമ്മേളന പരിപാടിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. മന്ത്രിക്ക് അനുമതി നിഷേധിച്ച…

Read More