വീപ്പയ്ക്കുള്ളിലെ കൊലപാതകം; പ്രതി മകളുടെ കാമുകനെന്ന് പോലീസ്

വീപ്പയ്ക്കുള്ളിലെ കൊലപാതകം; പ്രതി മകളുടെ കാമുകനെന്ന് പോലീസ്

കൊച്ചി: കൊച്ചിയില്‍ വീപ്പക്കുള്ളില്‍ കോണ്‍ക്രീറ്റ് നിറച്ച് സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു. ഉദയംപേരൂരില്‍ നിന്ന് കാണാതായ ശകുന്തളയെയാണ് കൊന്ന് വീപ്പയിലാക്കിയത്. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്താണ് പ്രതി. ശകുന്തളയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ സജിത്തിനേയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സജിത്തും ശകുന്തളയുടെ മകളും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പം ശകുന്തള ചോദ്യം ചെയ്താണ് കൊലപാതകത്തിന് കാരണമായത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സജിത്ത് ജീവനൊടുക്കുകയായിരുന്നോ അതോ ഇയാളുടെ മരണത്തിന് പിന്നിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച് വരുകയാണ്. സജിത്തിന്റെ മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ പൊട്ടാസിയം സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വീപ്പ കായലില്‍ കൊണ്ടിടാന്‍ സജിത്തിനെ സഹായിച്ചവരേയും പോലീസ് തിരിച്ചറിഞ്ഞു. തങ്ങള്‍ക്ക് ഇതിനുള്ളില്‍ മൃതദേഹമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സഹായിച്ചവര്‍ പോലീസിനോട് പറഞ്ഞത്. മയക്കുമരുന്ന് ഇടപാടുകാര്‍ അടക്കമുള്ളവരെക്കുറിച്ചും മറ്റും എക്‌സൈസിനും പോലീസിനും വിവരം നല്‍കിയിരുന്ന ഇന്‍ഫോര്‍മറായിരുന്നു മരിച്ച സജിത്ത്.

Read More

അര്‍ണാബ് ഗോസ്വാമിക്കും റിപ്പബ്ലിക് ചാനലിനുമെതിരെ ശശി തരൂര്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു

അര്‍ണാബ് ഗോസ്വാമിക്കും റിപ്പബ്ലിക് ചാനലിനുമെതിരെ ശശി തരൂര്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് അര്‍ണാബ് ഗോസ്വാമിക്കും റിപ്പബ്ലിക് ചാനലിനുമെതിരെ ശശി തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിട്ടുള്ളത്. തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട് ചാനല്‍ സംപ്രേക്ഷണം ചെയ്ത പരിപാടി അപകീര്‍ത്തികരമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കൂടാതെ സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഡല്‍ഹി പോലീസ് പൂര്‍ത്തിയാക്കും വരെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും തരൂര്‍ കോടതിയോട് ആവശ്യപ്പെട്ടു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മെയ് എട്ടിനും പതിമൂന്നിനും ഇടയില്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളാണ് കേസിനാധാരം അര്‍ണാബിനും പുറമെചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എആര്‍ജി ഔട്ട്ലയര്‍ മീഡിയയെയും എഎന്‍പിഎല്ലിനേയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്.അഭിഭാഷകരായ മുഹമ്മദ് അലി ഖാന്‍, ഗൌരവ് ഗുപ്ത എന്നിവരാണ് തരൂരിനു വേണ്ടി ഹാജരാകുക

Read More

ഷാരൂഖ് ഖാനെതിരെ കേസ്; സിനിമാപ്രചാരണത്തിനായുള്ള ട്രെയിന്‍ യാത്രയാണ് കേസിനാധാരം

ഷാരൂഖ് ഖാനെതിരെ കേസ്; സിനിമാപ്രചാരണത്തിനായുള്ള ട്രെയിന്‍ യാത്രയാണ് കേസിനാധാരം

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു. ഷാരൂഖിന്റെ പുതിയ ചിത്രമായ റായീസിന്റെ പ്രചാരണത്തിനായി മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് ഷാരൂഖ് ട്രെയ്ന്‍ യാത്ര നടത്തിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് ഷാറൂഖ് ഖാനെതിരേ ലഹളയുണ്ടാക്കുക,നിയമവിരുദ്ധമായി ഒത്തുചേരുക,പൊതുമുതല്‍ നശിപ്പിക്കുക എന്നതടക്കം 7 വകുപ്പുകളിലായി കേസെടുത്തത്. രാജസ്ഥാനിലെ കോട്ട റെയില്‍വെ പൊലീസാണ് കേസെടുത്തത്. കോട്ട സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഭക്ഷണശാല നടത്തുന്നയാളാണ് പരാതികാരന്‍. നടന്‍ കാരണമുണ്ടായ തിക്കിലും തിരക്കിലും പെട്ട് തന്റെ കടയ്ക്ക് നാശനഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. ഈ തിരക്കില്‍ പെട്ട് ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Read More