മൃഗങ്ങളില്‍ ഇടിമിന്നലേല്‍ക്കാന്‍ സാധ്യതയേറെ…

മൃഗങ്ങളില്‍ ഇടിമിന്നലേല്‍ക്കാന്‍ സാധ്യതയേറെ…

ഇടിയും മിന്നലുമൊക്കെയായി മറ്റൊരു തുലാവര്‍ഷക്കാലം എത്തിയിരിക്കുകയാണ്. കാലാവസ്ഥയിലെ മാറ്റങ്ങളും സമ്മര്‍ദങ്ങളും പശു അടക്കമുള്ള വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. തുലാവര്‍ഷകാലത്ത് പശുപരിപാലനത്തില്‍ ശ്രദ്ധിക്കാന്‍ ഏറെയുണ്ട്. കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ ശരീരസമ്മര്‍ദത്തിനും പ്രതിരോധശേഷി കുറയുന്നതിനും കാരണമാവും. ഒപ്പം തണുപ്പുള്ളതും നനവാര്‍ന്നതുമായ അന്തരീക്ഷം സാംക്രമിക രോഗകാരികള്‍ക്ക് പെരുകാന്‍ അനുകൂല സാഹചര്യമൊരുക്കും. കുരലടപ്പന്‍, കുളമ്പുരോഗം തുടങ്ങിയ ബാക്ടീരിയ- വൈറല്‍ രോഗങ്ങള്‍, ബബീസിയോസിസ്, തൈലേറിയോസിസ് തുടങ്ങിയ പ്രോട്ടോസോവ, റിക്കറ്റ്‌സിയല്‍ രോഗങ്ങള്‍ പിടിപെടാന്‍ ഈയവസരത്തില്‍ സാധ്യതയേറെയാണ്. തീറ്റമടുപ്പ്, പനി, പാല്‍ ഉത്പാദനക്കുറവ്, വയറിളക്കം, വിളര്‍ച്ച, ശ്വാസതടസ്സവും മൂക്കൊലിപ്പും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ പശുക്കള്‍ക്ക് ലഭ്യമാക്കണം.മഴയുള്ളപ്പോഴും കാറ്റടിക്കുമ്പോഴും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയ്ക്കുന്നത് ഒഴിവാക്കണം. ഇവയെ മഴചാറ്റലേല്‍ക്കാതെ തൊഴുത്തില്‍ പാര്‍പ്പിക്കണം. കന്നുകാലികളില്‍ ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത മനുഷ്യരേക്കാള്‍ കൂടുതലാണ്. ഇടിമിന്നലുള്ളപ്പോള്‍ കന്നുകാലികളെ തൊഴുത്തില്‍തന്നെ പാര്‍പ്പിക്കണം. തുലാവര്‍ഷകാലത്ത് അകിടുവീക്കത്തിനുള്ള സാധ്യതയും കൂടുതലാണ്. ഇത് തടയാന്‍ അകിടിലുണ്ടാവുന്ന…

Read More