ജയിംസ് ബോണ്ടിന്റെ പ്രിയ്യപ്പെട്ട കാര്‍ ഇനി ഹൃത്വിക് റോഷനും

ജയിംസ് ബോണ്ടിന്റെ പ്രിയ്യപ്പെട്ട കാര്‍ ഇനി ഹൃത്വിക് റോഷനും

ജയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകനോളം പ്രാധാന്യമുണ്ട് അതിലെ വാഹനങ്ങള്‍ക്കും. ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആക്ഷന്‍ രംഗങ്ങളില്‍ ബോണ്ടിന് കൂട്ടായി എത്തുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്റെ കാറുകളും ചിത്രത്തിനൊപ്പം തന്നെ പേരും പെരുമയും നേടിയവയാണ്. കുറച്ചു നാള്‍ മുമ്പ് ഇന്ത്യയില്‍ വിപണനം ആരംഭിച്ച ആസ്റ്റണ്‍ മാര്‍ട്ടിന് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്. സ്‌റ്റൈലിനും എന്‍ജിന്‍ കരുത്തിനും പ്രശസ്തമായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് എസ് ബോളിവുഡിന്റേയും ഇഷ്ട കാറായി മാറുന്നു. ഇത്തവണ റാപ്പിഡ് സ്വന്തമാക്കിയത് മറ്റൊരുമല്ല ബോളിവുഡിലെ മിന്നും താരം ഹൃതിക് റോഷനാണ്. നേരത്തെ ബോളിവുഡ് യുവ നടന്‍ രണ്‍വീര്‍ സിങ് തന്റെ മുപ്പത്തിരണ്ടാം ജന്മദിനത്തില്‍ റാപ്പിഡ് എസ് സ്വന്തമാക്കിയിരുന്നു. ഡിബി5, ഡിബി 6, ഡിബി 7 തുടങ്ങി ലോകപ്രസിദ്ധമായ നിരവധി സൂപ്പര്‍ കാറുകളുണ്ടായിരുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഉത്പന്ന നിരയിലെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണു റാപ്പിഡ്. അടുത്തിടെയാണ് റാപ്പിഡ് എസ് ഇന്ത്യന്‍ വിപണിയിലെത്തിയത്….

Read More

ഡിസംബറില്‍ വാഹനം വാങ്ങിയാല്‍

ഡിസംബറില്‍ വാഹനം വാങ്ങിയാല്‍

2017 അവസാനിക്കാറായി. വാഹന വിപണിക്ക് മികച്ച സമയമല്ല ഡിസംബര്‍, അതുകൊണ്ട് തന്നെ മികച്ച ഓഫറുകളായിരിക്കും പുതിയ വാഹനത്തിന് നിര്‍മാതാക്കള്‍ നല്‍കുക. മികച്ച എക്‌സ്‌ചേഞ്ച് ബോണസും വിലക്കുറവും മറ്റ് ഓഫറുകളും നല്‍കി ഡിസംബറിലെ മാന്ദ്യമകറ്റാന്‍ വാഹന കമ്പനികള്‍ പരമാവധി ശ്രമിക്കും. കൂടാതെ സമ്മര്‍ദ്ദ തന്ത്രം എന്ന രീതിയില്‍ പുതുവര്‍ഷത്തില്‍ വാഹനത്തിന് വില വര്‍ധിക്കും എന്ന പ്രഖ്യാപനവുമായി കമ്പനികളും എത്തിക്കഴിഞ്ഞു. കൂടാതെ വായ്പ എടുത്ത് വാഹനം വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ ബാങ്കുകളും കൂടുതല്‍ ഓഫറുകള്‍ ഡിസംബറില്‍ നല്‍കും. ഓഫറുകളുടെ കാലം വാഹനങ്ങളുടെ വില അനുസരിച്ച് ചിലപ്പോള്‍ ആയിരം മുതല്‍ ലക്ഷങ്ങള്‍ വരെ വില അടുത്ത വര്‍ഷം വര്‍ധിച്ചേക്കാം. എന്നാല്‍ ഈ വര്‍ഷം അവസാനം വാഹനം എടുക്കുകയാണെങ്കില്‍ അത്രതന്നെ ഡിസ്‌കൗണ്ടും ലഭിക്കും. അപ്പോള്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും കണ്‍ഫ്യൂഷനാണ്. ഡിസംബര്‍ മാസത്തില്‍ വാങ്ങിയാല്‍ വില കുറവായിരിക്കും. എന്നാല്‍ ജനുവരിയില്‍ വാഹനമെടുത്താല്‍ പുതിയ വര്‍ഷത്തെ മോഡല്‍…

Read More

കാറോട്ടത്തിലെ ദേശീയ റെക്കോര്‍ഡ് ജേതാവ് മരിച്ചു

കാറോട്ടത്തിലെ ദേശീയ റെക്കോര്‍ഡ് ജേതാവ് മരിച്ചു

ചെങ്ങന്നൂര്‍: കാറോട്ടത്തിലെ ദേശീയ റെക്കോഡ് ജേതാവ് മരിച്ചു. ചെങ്ങന്നൂരില്‍ സ്‌കൂട്ടര്‍ അപകടത്തിലാണ് മരിച്ചത്. കുറ്റൂര്‍ താഴ്ചയില്‍ ജേക്കബ് കുര്യന്റെ മകന്‍ വിനു കുര്യന്‍ ജേക്കബ് (25) ആണ് മരിച്ചത്. എന്‍ജിനീയറിങ് പഠനത്തിനുശേഷം തിരുവനന്തപുരത്ത് ക്വാളിറ്റി കണ്‍ട്രോള്‍ പഠനം നടത്തുകയായിരുന്നു. ബുധനാഴ്ച വെളുപ്പിനെ 12.30-ഓടെ പുത്തന്‍ വീട്ടിപ്പടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. ചെങ്ങന്നൂര്‍ ഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്നു വിനുവും എതിര്‍ദിശയില്‍ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച സ്‌കൂട്ടര്‍ ഒടിഞ്ഞുമടങ്ങി. പോലീസ് എത്തി ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ 3,888 കിലോമീറ്റര്‍ കാറോടിച്ച് ലിംക ബുക്‌സ് ഓഫ് നാഷണല്‍ റെക്കോഡ്‌സില്‍ സ്ഥാനംനേടിയിട്ടുണ്ട്. സഹോദരന്‍ ജോ ജേക്കബ്, ബന്ധുവായ ജോസിന്‍ ബേബി എന്നിവര്‍ക്കൊപ്പമായിരുന്നു റെക്കോഡ് പ്രകടനം….

Read More

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കാര്‍ മോഷണം പോയി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കാര്‍ മോഷണം പോയി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കാര്‍ മോഷണം പോയി.ഡല്‍ഹി സെക്രട്ടറിയേറ്റിനു സമീപത്തുനിന്നാണ് നീല നിറത്തിലുള്ള വാഗണ്‍ ആര്‍ കാര്‍ മോഷണം പോയത്. മറ്റൊരു എഎപി നേതാവ് ഉപയോഗിച്ചിരുന്ന സമയത്താണ് കാര്‍ മോഷ്ടിക്കപ്പെട്ടത്. കേജരിവാളിന് സമ്മാനമായി ലഭിച്ചതാണ് ഈ കാര്‍. മോഷണം പോയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. വിഡിയോ അവ്യക്തമാണെന്നാണ് പോലീസ് പറയുന്നത്.

Read More