ജിസിഡിഎ കടമുറികളുമായി ബന്ധപ്പെട്ട് വന്‍ വാടക മാഫിയ; ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള സിഎന്റെ വെളുപ്പെടുത്തലില്‍ ഞെട്ടി കൊച്ചി, സിഎന്‍ പടിയിറങ്ങുന്നത് അഴിമതിക്കെതിരേയുള്ള പരസ്യ ശാസനയ്ക്ക് ശേഷം

ജിസിഡിഎ കടമുറികളുമായി ബന്ധപ്പെട്ട് വന്‍ വാടക മാഫിയ; ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു കൊണ്ടുള്ള സിഎന്റെ വെളുപ്പെടുത്തലില്‍ ഞെട്ടി കൊച്ചി, സിഎന്‍ പടിയിറങ്ങുന്നത് അഴിമതിക്കെതിരേയുള്ള പരസ്യ ശാസനയ്ക്ക് ശേഷം

കൊച്ചി: ജിസിഡിഎ കടമുറികളുമായി ബന്ധപ്പെട്ട് വന്‍ വാടക മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥാനമൊഴിഞ്ഞ ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍. സ്റ്റേഡിയം പരിസരങ്ങളില്‍ ജിസിഡിഎ അയ്യായ്യിരം രൂപയോളം വാടക നിശ്ചയിച്ച് നല്‍കിയ കടമുറികള്‍ മറിച്ചുവിറ്റ് മാസം അറുപതിനായിരം രൂപ വരെയാണ് ചിലര്‍ വാടക വാങ്ങുന്നത്. പല കടമുറികള്‍ക്കും വില്‍പ്പന ലാഭത്തിനനസരിച്ചുള്ള വാടകയല്ല ജിസിഡിഎക്ക് ലഭിച്ചിച്ചിരുന്നതെന്നും ഇതേതുടര്‍ന്നാണ് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം കടമുറികളുടെ വാടക വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയായി സ്ഥാനമേറ്റതിനെ തുടര്‍ന്ന് ജിസിഡിഎ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിയുന്നത് പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജിക്കത്ത് ചടങ്ങില്‍ ജിസിഡിഎ സെക്രട്ടറിക്ക് കൈമാറി. പുതിയ ചെയര്‍മാന്‍ താമസിയാതെ സ്ഥാനമേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിസിഡിഎ ജീവനക്കാര്‍ക്ക് അതോറിറ്റി തന്നെയാണ് ശമ്പളം നല്‍കുന്നത്. ഈ സാഹചര്യമൊക്കെ പരിഗണിച്ചാണ് കടമുറികളുടെ വാടക വര്‍ധിപ്പിച്ചത്. വില്‍പ്പന കുറഞ്ഞ സ്ഥലങ്ങളില്‍ വാടക…

Read More