ഉപതിരഞ്ഞെടുപ്പ്: യുപിയില്‍ ബി ജെ പിയ്ക്ക് വന്‍ തിരിച്ചടി

ഉപതിരഞ്ഞെടുപ്പ്: യുപിയില്‍ ബി ജെ പിയ്ക്ക് വന്‍ തിരിച്ചടി

ലഖ്‌നോ: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലെന്ന് വിളിക്കാവുന്ന യു.പി, ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ തിരിച്ചടിയിലേക്ക്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ മണ്ഡലമായഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭ സീറ്റുകളില്‍ ബി.ജെ.പിയെ പിന്നിലാക്കി എസ്.പി ലീഡ് തുടരുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായഗോരഖ്പുരില്‍ ബി.ജെ.പി പിന്നിലാക്കി എസ്.പി സ്ഥാനാര്‍ഥി 14,000ത്തിലധികം ലീഡില്‍മുന്നേറുകയാണ്. ഫുല്‍പുരില്‍സമാജ് വാദി പാര്‍ട്ടി 20,000 വോട്ടിന്റെഭൂരിപക്ഷത്തിന് മുന്നിലാണ്. അതേസമയം ബീഹാറില്‍ അരാരിയ ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍.ജെ.ഡിയാണ് മുന്നില്‍. 12,000 വോട്ടുകള്‍ക്കാണ് ഇവിടെ ആര്‍.ജെ.ഡി മുന്നേറുന്നത്. ബാബുവാ നിയമസഭാ മണ്ഡലത്തിലും ബി.ജെപി മുന്നിലുണ്ട്. ജഹനാന്‍ബാദ് നിയമസഭാ മണ്ഡലത്തില്‍ ആര്‍.ജെ.ഡിയാണ് മുന്നിലുള്ളത്. അതേസമയം ഗോരഖ്പുരില്‍ വേട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മാധ്യമങ്ങള്‍ക്ക് നിരോധം ഏര്‍പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. യു.പിയിലെ രണ്ട് മണ്ഡലങ്ങളിലും എസ്.പി…

Read More