ട്രെയിലര്‍ തരംഗമായി ബ്രദേഴ്സ് ഡേ

ട്രെയിലര്‍ തരംഗമായി ബ്രദേഴ്സ് ഡേ

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന ‘ബ്രദേഴ്സ് ഡേ’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. സസ്പെന്‍സും ആക്ഷനും കോമഡിയും ഒരുപോലെ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് മിനിറ്റ് ഒന്‍പത് സെക്കണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ യഥാര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ക്ക് സിനിമ കാണാനുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നതാണ്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ഐമ റോസ്മി സെബാസ്റ്റിന്‍, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More