തമിഴ്‌നാട് മാതൃകയില്‍ ഹോര്‍മോണ്‍ ചിക്കനിലേക്ക് കെപ്‌കോയും

തമിഴ്‌നാട് മാതൃകയില്‍ ഹോര്‍മോണ്‍ ചിക്കനിലേക്ക് കെപ്‌കോയും

കോട്ടയം: മലയാളികളടെ ഇറച്ചിപ്രിയം വേറെ ആര്‍ക്കുമുണ്ടാവില്ല. കേരളീയര്‍ കഴിക്കുന്ന ഇറച്ചിക്കോഴികളില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നും വരുന്നവയാണ്. ഇവയുടെ തൂക്കം കൂട്ടുന്നതോ ഹോര്‍മോണ്‍ കുത്തിവച്ചാണ് എന്നത് പരസ്യമായ രഹസ്യവും. പല ആരോഗ്യപ്രശ്നങ്ങളും വരുത്തി വയ്ക്കുന്ന ഇത്തരം കോഴികളെ ഒഴിവാക്കാന്‍ മലയാളികളുടെ ഇറച്ചിപ്രിയം അനുവദിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഹോര്‍മോണ്‍ ഉപയോഗിക്കാത്ത നാടന്‍ കോഴിയിറച്ചി മിതമായ വിലയില്‍ ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സര്‍ക്കാര്‍ തുടങ്ങിയ കെപ്കോയും ഇപ്പോള്‍ തമിഴ്നാട്ടിന്റെ പാതയിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. ലാഭകരമല്ലാത്തതിനാല്‍ പ്രവര്‍ത്തന രീതി മാറ്റുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഹോര്‍മോണ്‍ കുത്തി വച്ച ചിക്കന്‍ ഉല്‍പാദിപ്പിക്കാനാണ് കെപ്‌കോയുടെ തീരുമാനം. ഇക്കാര്യ പരസ്യമായി പ്രഖ്യാപിച്ചതോടെ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതിനോട് പ്രതികരിക്കുന്നില്ലെന്നാണ് ഏറ്റവും വലിയ കൗതുകം. കോഴികള്‍ക്ക് തൂക്കം വയ്ക്കാന്‍ തീറ്റ കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് ഈ നീക്കത്തിലെത്തിയതെന്നാണ് സൂചന. ഇത് ചെയ്തില്ലെങ്കില്‍ പോള്‍ട്ടറി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വലിയ നഷ്ടത്തിലേക്ക്…

Read More