കട്ടന്‍ ചായയോ കട്ടന്‍ കാപ്പിയോ  കൂടുതല്‍ കേമം?

കട്ടന്‍ ചായയോ കട്ടന്‍ കാപ്പിയോ  കൂടുതല്‍ കേമം?

കട്ടന്‍ ചായയും കട്ടന്‍ കാപ്പിയും അമിതമായാല്‍ ദോഷമാണെന്ന് പറയുമെങ്കിലും ഇവ രണ്ടില്‍ ഒരെണ്ണം സ്ഥിരമായി കഴിക്കാത്തവര്‍ കുറവായിരിക്കും. ശരീരഭാരം ക്രമപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ ഇവ രണ്ടിനും പ്രത്യേക സ്ഥാനം തന്നെയാണ്. പ്രഭാതത്തിലെ വ്യായാമ ശീലങ്ങള്‍ക്ക് ഊര്‍ജ്ജം പകരും എന്നാതാണ് ഈ പ്രത്യേക സ്ഥാനത്തിന് പിന്നിലെ കാരണം. എന്നാല്‍ കട്ടന്‍ ചായയാണോ കാപ്പിയാണോ ശരീരഭാരം കുറയ്ക്കാന്‍ കൂടുതല്‍ പ്രയോജനകരമെന്ന സംശയം മിക്കവരിലുമുണ്ട്. ജിമ്മിലും മറ്റുമായി വ്യായാമത്തിന് പോകുന്നവര്‍ പൊതുവെ കട്ടന്‍ കാപ്പിയാണ് വ്യായാമത്തിന് മുമ്പ് ശീലമാക്കുക. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ കുറച്ച് സമയത്തേക്ക് ശരീരത്തിന്റെ ഊര്‍ജ്ജം വളരെയധികമായി ഉയര്‍ത്തുമെന്നതുമാണ് ഇതിന് പിന്നിലെ കാരണം.  എന്നാല്‍ പഞ്ചസാരയോ സ്വാദിനായി ചേര്‍ക്കുന്ന മറ്റ് ചേരുവകളോ ഉപയോഗിക്കുന്നത് വിപരീത ഫലത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കഫീനിന്റെ അളവ് കാപ്പിയേക്കാള്‍ വളരെ കുറവാണെങ്കിലും പലരും കട്ടന്‍ ചായ ശീലമാക്കിയിട്ടുണ്ട്. കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും അളവ് കാപ്പിയില്‍ കുറവാണെന്നതാണ്…

Read More