തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി : 50 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി : 50 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നു.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ജനങ്ങള്‍ക്ക് 50 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് ഛത്തിസ്ഗഡിലെ ബി.ജെ.പി സര്‍ക്കാര്‍. വിതരണം ചെയ്യുന്ന ഫോണില്‍ പ്രധാനമന്ത്രിയുടെ നമോ ആപ്പും ഛത്തിസ്ഗഡിലെ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ പേരിലുള്ള രമണ്‍ ആപ്പും ഉണ്ടായിരിക്കുന്നതാണ്. ഫോണിന്റെ കൂടെ ജിയോ സിം കാര്‍ഡും നല്‍കും. സഞ്ചാര്‍ ക്രാന്തി സ്‌കീം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കായി 1500 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. നമോ ആപ്പുകള്‍ ഫോണ്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതായി നേരത്തെ വിമര്‍ശനം ഉണ്ടായിരുന്നു. നമോ ആപ്പ് ഉപയോഗിക്കുന്നത് വഴി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി ചോര്‍ത്തിനല്‍കുന്നുവെന്ന് ഫ്രഞ്ച് ഗവേഷകനായ എലിയറ്റ് ആല്‍ഡേഴ്സന്‍ ആരോപിച്ചു. ഫോണുകള്‍ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. രണ്ടായി തിരിച്ചാണ് ഫോണുകള്‍ വിതരണം ചെയ്യാന്‍ പദ്ധതി ഇടുന്നത്. 50.8 ലക്ഷം ഫോണുകള്‍ ഈ വര്‍ഷവും ബാക്കിയുള്ള 4.8 ലക്ഷം…

Read More

പുസ്തകങ്ങളുടെ നിരോധനം ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നു സുപ്രീം കോടതി, മീശ കത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

പുസ്തകങ്ങളുടെ നിരോധനം ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നു സുപ്രീം കോടതി, മീശ കത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: എസ് ഹരീഷിന്റെ വിവാദ നോവല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി പുസ്തങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്ന് നിരീക്ഷിച്ചു. മീശ നിരോധിക്കണമെന്ന ആവശ്യം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ എതിര്‍ക്കുകയും ചെയ്തു. പുസ്തകം നിരോധിക്കുന്നത് ആര്‍ട്ടിക്കിള്‍ 19 ന്റെ ലംഘനമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മീശയിലെ വിവാദ പരാമര്‍ശം രണ്ട് പേര്‍ തമ്മിലുള്ളതാണ്. പുസ്തങ്ങള്‍ നിരോധിക്കുന്നത് രീതി അംഗീകരിക്കാനാവില്ല. മീശയുടെ മൂന്ന് അധ്യായങ്ങളുടെ പരിഭാഷ ഹാജരാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. എസ്.ഹരീഷിന്റെ മീശ നോവല്‍ കത്തിച്ച് പ്രതിഷേധിച്ച നാല് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്‌റ് പൊലീസ് കേസെടുത്തു. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിനെതിരെയാണ് പ്രസാധകരുടെ പരാതിയെ തുടര്‍ന്ന് കേസ് എടുത്തത്. പുസ്തക പ്രസാധകരായ ഡിസി ബുക്‌സിന്റെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിന് മുന്നിലാണ് ചില ബിജെപി പ്രവര്‍ത്തര്‍ ചേര്‍ന്ന് ഇന്നലെ പുസ്തകം കത്തിച്ചത്. സംഘപരിവാര്‍ ഭിഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന്…

Read More

‘ ബിജെപിയ്ക്ക് മറുപടി നല്‍കാന്‍ താനവരുടെ വേലക്കാരിയല്ല ‘ – മമത ബാനര്‍ജി

‘ ബിജെപിയ്ക്ക് മറുപടി നല്‍കാന്‍ താനവരുടെ വേലക്കാരിയല്ല ‘ – മമത ബാനര്‍ജി

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ റജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷനേതാക്കളുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ചര്‍ച്ച നടത്തി. പ്രതിപക്ഷം ഒറ്റക്കെട്ടായി 2019 തിരഞ്ഞെടുപ്പിനെ നേരിടുന്നതു ഭരണകൂടത്തെ ഭയചികിതരാക്കുന്നുണ്ടെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ സന്ദര്‍ശിച്ചശേഷം മമത അറിയിച്ചു. രാഷ്ട്രീയം, അസം പൗരത്വ വിഷയം, 2019ലെ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മല്‍സരിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ സംസാരിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘സിവില്‍ വാര്‍’ എന്ന തന്റെ പ്രസ്താവനയെ ആക്രമിച്ച ബിജെപിയുടെ നിലപാടിനെക്കുറിച്ചു ചോദിച്ചപ്പോള്‍, അവര്‍ക്കു മറുപടി നല്‍കാന്‍ താനവരുടെ വേലക്കാരിയല്ല എന്നായിരുന്നു പ്രതികരണം. ‘സിവില്‍ വാര്‍’ എന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ല. 40 ലക്ഷം പേരുടെ പേരുകള്‍ ആ പട്ടികയിലില്ല. 2019ല്‍ അധികാരത്തിലെത്താനാകില്ലെന്ന കാര്യം അറിയാവുന്നതിനാല്‍ ബിജെപി രാഷ്ട്രീയപരമായി അസ്ഥിരതയിലാണെന്നും മമത കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രധാനമന്ത്രി പദത്തിലേക്കു താന്‍…

Read More

മീശ നോവല്‍ കത്തിച്ച് ബി ജെ പി പ്രതിഷേധം, നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി നാളെ പരിഗണിക്കും

മീശ നോവല്‍ കത്തിച്ച് ബി ജെ പി പ്രതിഷേധം, നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി നാളെ പരിഗണിക്കും

തിരുവനന്തപുരം: എസ്.ഹരീഷിന്റെ മീശ നോവല്‍ കത്തിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പുസ്തക പ്രസാധകരായ ഡിസി ബുക്‌സിന്റെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിന് മുന്നിലാണ് ചില ബിജെപി പ്രവര്‍ത്തര്‍ ചേര്‍ന്ന് പുസ്തകം കത്തിച്ചത്. സംഘടനകള്‍ക്ക് പുസ്തകം കത്തിക്കുന്നതില്‍ ബന്ധമില്ലെന്നും ഹൈന്ദവരെ അധിഷേപിച്ചതിലെ സ്വാഭാവിക പ്രതികരണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം. അതേസമയം, എസ്. ഹരീഷിന്റെ മീശ നോവലിലെ വിവാദ ഭാഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. രാധാകൃഷ്ണന്‍ എന്നയാളാണ് നോവലിലെ വിവാദ ഭാഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട കോടതിയെ സമീപിച്ചത്. പുസ്തകം മുഴുവനായും നിരോധികകണമെന്നാണോ ഹര്‍ജിക്കാരുടെ ആവശ്യമെന്നും കോടതി ചോദിച്ചു. സംഘപരിവാര്‍ ഭിഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ നോവല്‍ ഇന്നാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് നോവലിസ്റ്റ് ഹരീഷ് പറഞ്ഞിരുന്നു. മാതൃഭൂമി…

Read More

ആള്‍ക്കൂട്ട അതിക്രമങ്ങള്‍ ഏറ്റവമധികം യുപിയില്‍ : റിപ്പോര്‍ട്ട് പുറത്ത്

ആള്‍ക്കൂട്ട അതിക്രമങ്ങള്‍ ഏറ്റവമധികം യുപിയില്‍ : റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി : വിദ്വേഷആള്‍ക്കൂട്ട അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലെന്ന് റിപ്പോര്‍ട്ട്. തൊട്ടുപിന്നാലെയുള്ളത് ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍. ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ഏറ്റവും കൂടുതല്‍ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്.കഴിഞ്ഞ ആറുമാസത്തിനിടെ നൂറോളം ആള്‍ക്കൂട്ട ആക്രമങ്ങളാണ് രാജ്യത്ത് ഉണ്ടായത്. മുസ്ലിംന്യൂനപക്ഷങ്ങളും ദളിത്, ആദിവാസി വിഭാഗങ്ങളും ട്രാന്‍സ്‌ജെന്ററുകളുമാണ് ആക്രമണത്തിന് ഇരയാകുന്നത്.പശുമാംസം വീട്ടില്‍സൂക്ഷിച്ചു എന്നാരോപിച്ച് 2015 സെപ്തംബറില്‍ യുപിയിലെ ദാദ്രയില്‍ മുഹമ്മദ് അക്‌ലാഖിനെ കൊലപ്പെടുത്തിയതിനുശേഷമുള്ള കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനുശേഷം രാജ്യത്ത് രേഖപ്പെടുത്തപ്പെട്ട 603 ആള്‍ക്കൂട്ട അതിക്രമണങ്ങല്‍ ഉണ്ടായി. യുപിയിലെ ഹാപൂരില്‍ പശുവിനെ കശാപ്പുചെയ്തുവെന്നാരോപിച്ച് ആള്‍ക്കൂട്ടം മുഹമ്മദ് ഖാസിമിനെ കൊലപ്പെടുത്തിയ സംഭവവും ഇതില്‍ ഉള്‍പ്പെടും.ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ മുഹമ്മദ് ഖാസിമിനെ വലിച്ചിഴയ്ക്കുന്നതിന് പൊലീസ് അകമ്പടി നല്‍കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഹരിയാന, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് യുപി എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ രണ്ടുവര്‍ഷം കൂടുതല്‍…

Read More

ബിജെപി എംഎല്‍എക്കെതിരെ അവിഹിത ബന്ധം ആരോപിച്ചു ഭാര്യ രംഗത്ത്

ബിജെപി എംഎല്‍എക്കെതിരെ അവിഹിത ബന്ധം ആരോപിച്ചു ഭാര്യ രംഗത്ത്

ജമ്മു: ജമ്മുകാഷ്മീരിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ അവിഹിത ബന്ധം ആരോപിച്ച് ഭാര്യ രംഗത്ത്. കോളജ് വിദ്യാര്‍ഥിനിയെ വിവാഹം ചെയ്ത് എംഎല്‍എ കൂടെ താമസിക്കുകയാണെന്നാണ് പരാതി. ആര്‍എസ് പുര മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ഗഗന്‍ ഭാഗവതിനെതിരെയാണ് ഭാര്യ മോണിക്ക ശര്‍മ പരാതിപ്പെട്ടത്. സംഭവത്തില്‍ പാര്‍ട്ടി അച്ചടക്ക സമതി ഗഗനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥിനിയുടെ പിതാവും എംഎല്‍എയ്‌ക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ കോളജില്‍നിന്ന് മകളെ ഗഗന്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് ഇദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ എംഎല്‍എയും വിദ്യാര്‍ഥിനിയും ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചു. താനും ഭാര്യയും തമ്മില്‍ നിയമപരമായി പിരിയുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണെന്ന് ഗഗന്‍ പറയുന്നു.

Read More

മദര്‍ തെരേസയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണം – ആര്‍.എസ്.എസ്

മദര്‍ തെരേസയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണം – ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: മദര്‍ തെരേസയുടെ ഭാരതരത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആര്‍ആര്‍എസ്. റാഞ്ചിയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമത്തില്‍നിന്നും കുട്ടികളെ വിറ്റതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആര്‍എസ്എസ് നേതാവ് രാജീവ് തുളി ഇക്കാര്യം ആവശ്യപ്പെട്ടത്. ആര്‍എസ്എസിന്റെ ഡല്‍ഹി പ്രചാര്‍ പ്രമുഖാണ് ഇയാള്‍. ഇന്ത്യന്‍ പൗരന്‍മാര്‍ ഭാരതരത്‌നത്തെ കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. മദര്‍ തെരേസയ്ക്കു 1980 ല്‍ ആണ് ഭാരതരത്‌നം നല്‍കി രാജ്യം ആദരിച്ചത്. അവരുടെ സന്യാസ സമൂഹത്തിനു നേര്‍ക്കുണ്ടായ ആരോപണം സത്യമാണെന്നു തെളിഞ്ഞാല്‍ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും രാജീവ് തുളി പറഞ്ഞു. മദര്‍ തെരേസ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഒരിക്കല്‍ പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മിഷണറീസ് ഓഫ് ചാരിറ്റിയോട് പകപോക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റിയെ ബിജെപി ലക്ഷ്യം വയ്ക്കുകയും ദ്രോഹിക്കുകയുമാണെന്ന് മമത പറഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റി മദര്‍ തെരേസ സ്വന്തം…

Read More

ശശി തരൂരിന്റെ മാനസിക നില തകരാറില്‍, അദ്ദേഹത്തെ ഉടന്‍ പാക്കിസ്ഥാനിലേക്ക് അയക്കണം – ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

ശശി തരൂരിന്റെ മാനസിക നില തകരാറില്‍, അദ്ദേഹത്തെ ഉടന്‍ പാക്കിസ്ഥാനിലേക്ക് അയക്കണം – ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തരൂരിന്റെ മാനസിക നില തകരാറിലാണെന്നും അദ്ദേഹത്തെ ഉടന്‍ പാക്കിസ്ഥാനിലേക്ക് അയയ്ക്കണമെന്നും സ്വാമി പറഞ്ഞു. മുസ്ലിം സമുദായം കോണ്‍ഗ്രസിനൊപ്പമല്ല. ‘ഹിന്ദു പാക്കിസ്ഥാന്‍’ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കണം. തരൂര്‍ ‘ഹിന്ദു പാക്കിസ്ഥാന്‍’ എന്നു പറഞ്ഞത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. അടുത്തിടെ ‘ഞാന്‍ എന്തുകൊണ്ട് ഹിന്ദുവാകുന്നു’ എന്ന പേരില്‍ അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും നീണ്ട വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. തരൂരിന്റെ മാനസികനില തകരാറിലാണ്. അദ്ദേഹത്തെ ഉടന്‍ പാക്കിസ്ഥാനിലേക്ക് അയയ്ക്കണം- സ്വാമി പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ഒരിക്കലും ഏകാധിപതികളാകാന്‍ കഴിയില്ലെന്നും ബിജെപി രാജ്യസഭാ എംപി കൂട്ടിച്ചേര്‍ത്തു. അടുത്ത തവണയും കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ തുടര്‍ന്നാല്‍ ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനായി മാറ്റുമെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യത്ത് പുതിയ…

Read More

ഇന്ത്യയെ ‘ഹിന്ദു പാകിസ്താനാക്കുകയാണ്’ ബി.ജെ.പിയുടെ ലക്ഷ്യം: ശശി തരൂര്‍

ഇന്ത്യയെ ‘ഹിന്ദു പാകിസ്താനാക്കുകയാണ്’ ബി.ജെ.പിയുടെ ലക്ഷ്യം: ശശി തരൂര്‍

തിരുവനന്തപുരം: ഇനിയും ബി.ജെ.പി അധികാരത്തില്‍ വരുകയും രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്ന് ശശി തരൂര്‍ എം.പി. ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുകയാണ് ബി.ജെ.പി ലക്ഷ്യമെന്നും തരൂര്‍ പറഞ്ഞു. തുല്യത ഉറപ്പ് നല്‍കുന്ന ഭരണഘടനയെയാണ് ആര്‍.എസ്.എസ് എതിര്‍ക്കുന്നത്. രാജ്യത്ത് മുസ്‌ലിമിനെക്കാളും സുരക്ഷിതത്വം പശുവിനാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ജനസംസ്‌കാരയുടെ ജവഹര്‍ലാല്‍ പ്രതിഭ പുരസ്‌കാരം മോഹന്‍ പരവൂരിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ ബി.ജെ.പി, ഡി.ജി.പിക്കു പരാതി നല്‍കി

അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ ബി.ജെ.പി, ഡി.ജി.പിക്കു പരാതി നല്‍കി

തിരുവനന്തപുരം: കാഷ്മീരില്‍ മരിച്ച പെണ്‍കുട്ടിയുടെ പേരില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരേ ബിജെപി സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നല്‍കി. സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയ തീവ്രനിലപാടുകളുള്ള സംഘടനകള്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ബിജെപിയുടെ പരാതി.

Read More