ദലിത് സ്ത്രീകളെ തല്ലുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു: ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

ദലിത് സ്ത്രീകളെ തല്ലുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തു: ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

രുദ്രപൂര്‍: ദലിത് സ്ത്രീകളെ തല്ലുകയും ജാതിപറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തതിന് ഉത്തരാഖണ്ഡില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് എം.എല്‍.എ രാജ്കുമാര്‍ തുക്രാലിനെതിരെ പട്ടികജാതി-വര്‍ഗ പീഡനം തടയല്‍ നിയമപ്രകാരം കേസെടുത്തത്. രണ്ട് ബി.ജെ.പി നേതാക്കളും പ്രതികളാണ്. ദമ്പതികള്‍ തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ എം.എല്‍.എയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിനിടെയാണ് സംഭവം.ചര്‍ച്ചക്കിടെ വരന്റെയും വധുവിന്റെയും കുടുംബക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ, പ്രകോപിതനായ എം.എല്‍.എ ചില സ്ത്രീകളെ തല്ലുകയായിരുന്നു. ഇതുസംബന്ധിച്ച് രാം കിഷോര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് ഉധംസിങ് നഗര്‍ എസ്.എസ്.പി പറഞ്ഞു.

Read More

ദീപിക പദുക്കോണിന്റെ തല കൊയ്യുന്നവര്‍ക്ക് പത്ത് കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച ബിജെപി നേതാവ് പാര്‍ട്ടി സ്ഥാനം രാജിവച്ചു

ദീപിക പദുക്കോണിന്റെ തല കൊയ്യുന്നവര്‍ക്ക് പത്ത് കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച ബിജെപി നേതാവ് പാര്‍ട്ടി സ്ഥാനം രാജിവച്ചു

  ചണ്ഡീഗഡ്: പത്മാവതി സിനിമയിലെ നായികയെയും സംവിധായകനെയും കുറിച്ച് പ്രതിഷേധ പ്രസ്താവനകള്‍ നടത്തി വിവാദത്തിലായ ബിജെപി നേതാവ് സൂരജ് പാല്‍ അമു പാര്‍ട്ടി സ്ഥാനം രാജിവച്ചു. ബിജെപിയുടെ ചീഫ് മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനമാണ് അദ്ദേഹം രാജിവെച്ചത്. വിവാദപരമായ പ്രസ്താവനകളില്‍ വിശദീകരണം ആവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വം കത്തയച്ചതിനു പിന്നാലെയാണ് സൂരജ് പാലിന്റെ രാജി. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ രൂക്ഷവിമര്‍ശനവും രാജിക്കത്തിലുണ്ട്. സംവിധായകന്‍ സഞ്ജയ്ലീലാ ബന്‍സാലിയുടെയോ നടി ദീപിക പദുക്കോണിന്റെയോ തല കൊയ്യുന്നവര്‍ക്ക് പത്ത് കോടി രൂപ നല്‍കുമെന്നായിരുന്നു സൂരജ് പാലിന്റെ ആദ്യ വിവാദപ്രസ്താവന. ഇതിനെതിരെ പാര്‍ട്ടി നേതൃത്വം രംഗത്തുവരികയും താക്കീത് നല്‍കുകയും ചെയ്തെങ്കിലും അതെല്ലാം സൂരജ് പാല്‍ അവഗണിച്ചു. പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് തീയിടണമെന്ന് ക്ഷത്രിയയുവാക്കളോട് ആഹ്വാനം ചെയ്ത് വീണ്ടും അദ്ദേഹം പരസ്യപ്രസ്താവന നടത്തി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ സൂരജ് പാലിനെതിരെ എതിര്‍പ്പ് ശക്തമാവുകയും വിശദീകരണം ആവശ്യപ്പെടുകയുമായിരുന്നു….

Read More