കേരളത്തില്‍ എന്‍ഡിഎ ഘടകം ഉണ്ടോയെന്ന് വെള്ളാപ്പള്ളി

കേരളത്തില്‍ എന്‍ഡിഎ ഘടകം ഉണ്ടോയെന്ന് വെള്ളാപ്പള്ളി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ എന്‍ഡിഎ ഘടകം ഉണ്ടോയെന്ന് ചോദിച്ച വെള്ളാപ്പള്ളി, കേരളത്തില്‍ ഭരണം കിട്ടില്ലെന്ന് ബിജെപിക്ക് അറിയാമെന്നും കൂട്ടിചേര്‍ത്തു. ആരും കൂടെ വേണ്ടെന്നാണ് അവരുടെ നിലപാട്. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉള്ളുകൊണ്ട് താന്‍ ഇടതുപക്ഷത്താണ്. പിണറായി വിജയന്‍ ഇഷ്ടമുള്ള നേതാവാണ്. ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിട്ടില്ല. ചര്‍ച്ച ചെയ്ത കാര്യങ്ങളെല്ലാം പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Read More

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിഡിജെഎസ് തീരുമാനം

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിഡിജെഎസ് തീരുമാനം

ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷന്‍് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബിഡിജെഎസിന്റെ തീരുമാനം. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നല്‍കുന്ന സ്വീകരണ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ബിജെപിയുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും തല്‍ക്കാലം എന്‍ഡിഎ മുന്നണിയില് നിന്ന് ബിഡിജെഎസ് പുറത്തുപോകില്ല. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റം അടക്കമുള്ള വിഷയങ്ങളില്‍ നിലപാടെടുക്കാമെന്നും ബിഡിജെഎസ് തീരൂമാനമെടുത്തു. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്ക ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്നാണ് യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബി.ഡി.ജെ.എസ് തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബിജെപി നല്‍കിയ സ്വീകരണങ്ങളില് ബിഡിജെഎസിനെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇനിയുള്ള സ്വീകരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങള്‍ വേണമെന്ന് ബിഡിജെഎസ് കേന്ദ്ര- സംസ്ഥാന ബിജെപി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ബിജെപി തീരുമാനമെടുക്കാത്തതാണ് കടുത്ത തീരുമാനത്തിലേക്ക്…

Read More