ബിനോയ് കോടിയേരിയ്ക്ക് യാത്രാ വിലക്ക്; നാട്ടിലേക്ക് മടങ്ങാനാകില്ല

ബിനോയ് കോടിയേരിയ്ക്ക് യാത്രാ വിലക്ക്; നാട്ടിലേക്ക് മടങ്ങാനാകില്ല

ദുബായ്: സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കു ദുബായില്‍ യാത്രാവിലക്ക്. പതിമൂന്നു കോടി രൂപയുടെ തട്ടിപ്പിനാണ് കേസ്. ജാസ് ടൂറിസത്തിന്റെ പരാതിയിലാണു ബിനോയ്ക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ദുബായിലുള്ള ബിനോയ് കോടിയേരി നാട്ടിലേക്കു വരാനാകാതെ കുടുങ്ങിയിരിക്കുകയാണ്. ഈ മാസം ഒന്നിനാണു ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ദുബായില്‍ സിവില്‍ കേസെടുത്തത്. അതേസമയം, യുഎഇ ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് ബിനോയ് ദുബായിലേക്കു പറന്നത്. കേസുകള്‍ അവിടെ ഒത്തുതീര്‍പ്പാക്കുന്നതിനായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ജനുവരി 25നാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബിനോയ് സ്വന്തമാക്കിയത്. അതിനിടെ, ബിനോയ്‌ക്കെതിരെ കേസ് നല്‍കിയ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി എന്ന യുഎഇ പൗരന്‍ ഇന്നു തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ബിനോയ്‌ക്കൊപ്പം സാമ്പത്തിക തട്ടിപ്പ് ആരോപണം…

Read More

ബിനോയ്ക്ക് പിന്നാലെ ബിനീഷ് കോടിയേരിയുടേയും സാമ്പത്തിക തട്ടിപ്പ് പുറത്ത്; പാര്‍ട്ടി സെക്രട്ടറി സ്ഥാനം പോകുമെന്ന പേടിയില്‍ കോടിയേരി, താഴെയിറക്കാന്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍

ബിനോയ്ക്ക് പിന്നാലെ ബിനീഷ് കോടിയേരിയുടേയും സാമ്പത്തിക തട്ടിപ്പ് പുറത്ത്; പാര്‍ട്ടി സെക്രട്ടറി സ്ഥാനം പോകുമെന്ന പേടിയില്‍ കോടിയേരി, താഴെയിറക്കാന്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍

കൊച്ചി: കെ. കരുണാകരന്‍, ബാലകൃഷ്ണ പിള്ള തുടങ്ങി പല സമുന്നദ്ധത നേതാക്കളില്‍ പലരും മക്കളുടെ പേരില്‍ അപവാദങ്ങള്‍ ഏറ്റുവാങ്ങി പിന്നോട്ടടിക്കപ്പെട്ടവരാണ്. അവരുടെ പട്ടികയിലേക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തുന്നു. ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ബിനീഷ് കോടിയേരിയുടേയും സാമ്പത്തിക തട്ടിപ്പുകള്‍ പുറത്ത് വന്നതോടെ കോടിയേരിയെ സംസ്ഥാന സെക്രട്ടറി സ്ഥാനം തന്നെ ചോദ്യം ചിഹ്നമാകുകയാണ്. ‘കോടി തട്ടിപ്പില്‍’ മകന്‍ ബിനോയ് കോടിയേരി കുടുങ്ങിയതിന്റെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്ത് വിട്ടത് കോടിയേരിയ്ക്കും സിപിഎമ്മിനും ഏല്‍പ്പിച്ച വെല്ലുവിളി ചെറുതല്ല. അപ്പോഴും ഇതില്‍ പാര്‍ട്ടി ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും, മകന്റെ വ്യവസായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവന്‍ തന്നെ തീര്‍ക്കുമെന്നും പറഞ്ഞ് കോടിയേരി കൈ കഴുകി. എന്നാല്‍ ഈ സമയം, ബിനോയ്ക്ക് നിലവില്‍ കേസൊന്നുമില്ലെന്ന് പറഞ്ഞ് ദുബായ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ട്ഫിക്കറ്റ് കിട്ടിയതോടെ കോടിയേരിയ്ക്കും കുടുംബത്തിനും ആശ്വാസമായി. തുടര്‍ന്ന്…

Read More

ബിനോയ് കോടിയേരിയുടെ കേസ്; നിര്‍ണായക തെളിവുകള്‍ പുറത്ത്, കുട്ടിയെ തട്ടികൊണ്ട് പോകുമെന്ന് ഭീഷണി

ബിനോയ് കോടിയേരിയുടെ കേസ്; നിര്‍ണായക തെളിവുകള്‍ പുറത്ത്, കുട്ടിയെ തട്ടികൊണ്ട് പോകുമെന്ന് ഭീഷണി

മുംബൈ: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ല്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലാണ് ജനനം റജിസ്റ്റര്‍ ചെയ്തത്. പൊലീസില്‍ സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി ഉണ്ടായെന്നു പരാമര്‍ശിച്ച് യുവതി ബിനോയിക്ക് അയച്ച കത്തും പുറത്തുവന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഭീഷണിയില്‍ ഭയമുണ്ട്. എങ്കിലും ബിനോയ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ഒരു പിതാവ് മകനോട് അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും യുവതി പറയുന്നു. ഡിസംബര്‍ 31നാണ് യുവതി കത്തയച്ചത്. യുവതി നല്‍കിയ പരാതിയില്‍ അവരുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങളും നിര്‍ണായകമായേക്കാം. 2015ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പാസ്‌പോര്‍ട്ട് എടുക്കുന്നതിനു മുന്നോടിയായി പരാതിക്കാരി ബിനോയിയുടെ…

Read More

ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന കൂപ്പറില്‍ നിന്ന് മാറ്റി

ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന കൂപ്പറില്‍ നിന്ന് മാറ്റി

മുംബൈ: ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിളെടുക്കുന്നത് മുന്‍ നിശ്ചയിച്ച ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് പൊലീസ് മാറ്റി. രക്തസാംപിള്‍ ശേഖരിക്കുന്നതിനായി ബൈക്കുളയിലെ ജെ.ജെ ആശുപത്രിയില്‍ എത്താനാണ് മുംബൈ ഓഷിവാര പൊലീസ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ ജുഹുവിലെ ആര്‍എന്‍ കൂപ്പര്‍ ജനറല്‍ ആശുപത്രിയിലെത്താനായിരുന്നു ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടത്. അവസാന നിമിഷം എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു മാറ്റം വരുത്തിയതെന്നതിന് പൊലീസ് വിശദീകരണം നല്‍കിയിട്ടില്ല. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്ന് ഒഴിവാക്കാനാണ് ആശുപത്രിമാറ്റമെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്നലെയാണ് നിര്‍ദേശിച്ചത്. പരിശോധനാഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി റജിസ്ട്രാര്‍ക്കു കൈമാറണമെന്നും നിര്‍ദേശമുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും ഡിഎന്എ പരിശോധനയ്ക്കു തയാറെന്ന് ബിനോയ് കോടിയേരി കോടതിയെ അറിയിച്ചിരുന്നു. പരാതി ഉന്നയിച്ച യുവതി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസ്…

Read More

പരാതിയില്ല അതിനാല്‍ അന്വേഷണവുമില്ല..മുഖ്യമന്ത്രി

പരാതിയില്ല അതിനാല്‍ അന്വേഷണവുമില്ല..മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയെക്കിരെ ഒരു പരാതിയും സര്‍ക്കാറിന് ലഭിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വളരെ ഗുരുതരമായ ആരോപണമാണ് ബിനോയിക്കെതിരെ ഉയര്‍ന്നിട്ടുള്ളതെന്നും അന്വേഷണം വേണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.എന്നാല്‍ ആരോപണം ദുരുദ്ദേശ്യപരമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കില്ലെന്നും പിണറായി അസന്നിഗ്ദമായിത്തന്നെ പ്രഖ്യാപിച്ചു. ഇതേക്കുറിച്ച് ബിനോയ് കോടിയേരി നല്‍കിയ വിശദീകരണം മുഖ്യമന്ത്രി സഭയില്‍ വായിച്ചു.ലാവലിന്‍ കേസില്‍ തനിക്കെതിരെ ആരോപണം ഉയര്‍ന്നുവന്നിരുന്നു. അന്ന് തന്നെക്കൊണ്ട് രാജിവെപ്പിക്കാന്‍ശ്രമങ്ങളുണ്ടായി. ഈ ആരോപണവും അടിസ്ഥാന രഹിതമാണ്. ഇതേക്കുറിച്ച് അന്വേഷിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു. ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന്റെ വിഷയത്തില്‍ എഫ്.ഐ.ആര്‍ ഉണ്ട്. ഇക്കാര്യം നിയമപരമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെമറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകനെക്കുറിച്ച് ഉയര്‍ന്ന ആരോപണത്തിന്റെ നിജസ്ഥിതിയെക്കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്…

Read More