മഞ്ജുവിനൊപ്പം നൃത്തം ചെയ്ത കുട്ടികള്‍ക്കൊപ്പം ഈ താരപുത്രിയും (വിഡിയോ)

മഞ്ജുവിനൊപ്പം നൃത്തം ചെയ്ത കുട്ടികള്‍ക്കൊപ്പം ഈ താരപുത്രിയും (വിഡിയോ)

കോളജ് കുട്ടികള്‍ക്കൊപ്പം സ്റ്റേജില്‍ നൃത്തം ചെയ്യുന്ന മഞ്ജു വാര്യരുടെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം ഏറെ വൈറലായിരുന്നു. പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിലെ സുരേഷ് ഗോപിയും മഞ്ജുവും ഒന്നിച്ച ‘കണ്ണാടിക്കൂടും കൂട്ടി’ എന്ന ഗാനത്തിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റേജില്‍ മഞ്ജു ചുവടുവച്ചത്.തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ വിദ്യാര്‍ഥിനികള്‍ക്കൊപ്പമായിരുന്നു മഞ്ജുവും നൃത്തം ചെയ്തത്. സിനിമയിലെ ചുവടുകള്‍ നേരില്‍ കണ്ടതിന്റെ കൗതുകമായിരുന്നു ഒപ്പം നൃത്തം ചെയ്ത കുട്ടികള്‍ക്ക്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഒരു താരപുത്രിയും സ്റ്റേജില്‍ ഉണ്ടായിരുന്നു. നടി ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയായിരുന്നു അത്. കോളജിലെ നൃത്തസംഘത്തിലെ അംഗമാണ് കല്ല്യാണി എന്ന് വിളിക്കുന്ന അരുന്ധതിയും. നൃത്തം ചെയ്തതിന് ശേഷം സ്റ്റേജില്‍ വച്ച് മഞ്ജു കല്ല്യാണിയെ കെട്ടിപിടിക്കുന്നുമുണ്ട്.

Read More