ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ?; ശ്രീകുമാര്‍ മേനോനെതിരെ ഭാഗ്യലക്ഷ്മി

ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ?; ശ്രീകുമാര്‍ മേനോനെതിരെ ഭാഗ്യലക്ഷ്മി

മഞ്ജു വാര്യര്‍ക്കെതിരെ ശ്രീകുമാര്‍ മേനോന്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ വെറും പരദൂഷണമാണെന്ന് നടിയും ഡ്ബ്ബിങ് കലാകാരിയുമായ ഭാഗ്യലക്ഷ്മി. അമിതാഭ് ബച്ചനെപ്പോലെ വലിയ വലിയ ആളുകളുമായി ഇടപഴകിയിട്ടും അതിന്റെ പക്വതയില്ലാതെ, സംസ്‌കാരമില്ലാതെ, മുന്‍കാല സുഹൃത്തിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ എഴുതിയ ആളുടെ അന്തസ്സില്ലായ്മ പലപ്പോഴായി ബോധ്യപ്പെട്ടതുകൊണ്ടു തന്നെയാവാം മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോന്റെ സൗഹൃദം ഉപേക്ഷിച്ചുപോയതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പ്: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ പോലീസില്‍ പരാതി നല്‍കി എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ശ്രീകുമാര്‍ മേനോന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു..തനി പരദൂഷണം.. അദ്ദേഹമാണത്രെ മഞ്ജു വാര്യര്‍ ക്ക് രണ്ടാമത് ഒരു ജീവിതം ഉണ്ടാക്കി കൊടുത്തത്.. അതിന്റെ നന്ദി മഞ്ജു അയാളോട് കാണിച്ചില്ല എന്ന്.. മഞ്ജു ഇറങ്ങി വരുമ്പോള്‍ കൈയില്‍ 1500 രൂപയേ ഉണ്ടായിരുന്നുളളു, മഞ്ജുവിന്റെ അച്ഛന്‍ അങ്ങനെ പറഞ്ഞു അമ്മ…

Read More