ബെംഗ്ലൂരുവില്‍ കാണേണ്ട സ്ഥലങ്ങള്‍

ബെംഗ്ലൂരുവില്‍ കാണേണ്ട സ്ഥലങ്ങള്‍

പൂന്തോട്ട നഗരം എന്നറിയപ്പെടുന്ന ബെംഗ്ലൂരു ഒരു ട്രാവല്‍ ഹബ്ബ് കൂടിയാണ്. ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും എപ്പോള്‍ വേണമെങ്കിലും സുരക്ഷിതമായി പോയി വരാന്‍ സാധിക്കുന്ന ഇടം. എന്നാല്‍ തിരക്കിട്ട ജോലികള്‍ക്കിടയില്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ട് പോയി വരാന്‍ സാധിക്കുന്ന ഇഷ്ട്ം പോലെ സ്ഥലങ്ങളും ഇവിടെയുണ്ട്. കൊട്ടാരങ്ങളില്‍ തുടങ്ങി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള ബെംഗ്ലൂരുവിലെ വാരാന്ത്യ കവാടങ്ങള്‍ പരിചയപ്പെടാം. ബെംഗളുരുവില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ചരിത്ര സ്ഥലമാണ് ശ്രംരംഗപട്ടണ. മതപരമായും സാംസ്‌കാരികമായും ഒക്കെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഇവിടം കാവേരിയ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച രഹസ്യ തുരങ്കങ്ങളുണ്ട് എന്ന് കരുതപ്പെടുന്ന ഇവിടം കാവേരി നദി തീര്‍ക്കുന്ന ഒരു ദ്വീപിലാണുള്ളത്. ശ്രീ രംഗനാഥസ്വാമി ക്ഷേത്രവും കൊട്ടാരങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍. ബെംഗളുരു നഗരത്തില്‍ നിന്നും 180 കിലോമീറ്റര്‍…

Read More

ലോകത്തെ യാത്രാസൗഹൃദ വിമാനത്താവളങ്ങളില്‍ ബംഗളൂരു ഒന്നാമത്.

ലോകത്തെ യാത്രാസൗഹൃദ വിമാനത്താവളങ്ങളില്‍ ബംഗളൂരു ഒന്നാമത്.

ലോകത്തെ യാത്രാസൗഹൃദ വിമാനത്താവളങ്ങളില്‍ മികച്ച റേറ്റിങ്ങോടെ ബംഗളൂരു ഒന്നാമത്. വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാര്‍ക്കിടയില്‍ നടത്തിയ എസിഐ-എഎസ്‌ക്യു സര്‍വേയില്‍ അഞ്ചില്‍ 4.67 റേറ്റിങ്ങോടെയാണ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം (ബിഐഎഎല്‍) ഒന്നാമതെത്തിയത്. അബുദാബി, ടൊറന്റോ വിമാനത്താവളങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ആദ്യമായി നടക്കുന്ന എസിഐ-എഎസ്‌ക്യു അറൈവല്‍ സര്‍വേയില്‍ ഇന്ത്യയില്‍ നിന്നു ബെംഗളൂരു മാത്രമേ പങ്കെടുത്തുള്ളു.സേവനങ്ങള്‍ മെച്ചപ്പെടുത്തി ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നു ബിഐഎഎല്‍ എംഡിയും സിഇഒയുമായ ഹരി മാരാര്‍ പറഞ്ഞു.  

Read More