‘ ആപ്പിള്‍ ടീയെന്നു കേട്ട് അത്ഭുതപ്പെടേണ്ട.. ഒരുപാടുണ്ട് ഗുണങ്ങള്‍ ‘

‘ ആപ്പിള്‍ ടീയെന്നു കേട്ട് അത്ഭുതപ്പെടേണ്ട.. ഒരുപാടുണ്ട് ഗുണങ്ങള്‍ ‘

ആപ്പിള്‍ ടീയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ആപ്പിള്‍ ടീ. ആന്റിഓക്‌സിഡന്റുകള്‍,മഗ്‌നീഷ്യം, വൈറ്റമിന്‍ ബി, സി, ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ധാരാളം ആപ്പിള്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ആപ്പിള്‍ ടീ കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല. വീട്ടില്‍ വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ് ആപ്പിള്‍ ടീ. ആപ്പിള്‍ ടീ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം ഒരു ലിറ്റര്‍ വെള്ളം നന്നായി തിളപ്പിക്കുക. മൂന്ന് ആപ്പിള്‍ കഴുകി തൊലി കളയാതെ,കുരുനീക്കി ചെറിയ കഷ്ണങ്ങളാക്കുക. ഇത് തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് വീണ്ടും അഞ്ച് മിനിറ്റു തിളപ്പിച്ച ശേഷം അല്‍പം ഗ്രാമ്പൂ, കറുവപ്പട്ട, അല്പം തേയില എന്നിവ ചേര്‍ത്ത ശേഷം വീണ്ടും ഏഴ് മിനിറ്റ് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാം. ഗര്‍ഭിണികളും മുലയൂട്ടുന്നവരും ആപ്പിള്‍ ടീ കുടിക്കരുത്.അലര്‍ജിയുള്ളവരും ആപ്പിള്‍ ടീ ഒഴിവാക്കുക. മരുന്നുകള്‍…

Read More