മുഖത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഗ്ലിസറിന്‍

മുഖത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഗ്ലിസറിന്‍

സൗന്ദര്യ സംരക്ഷണത്തിന് അധികം ചിലവില്ലാതെ കണ്ടെത്താവുന്ന മാര്‍ഗമാണ് ഗ്ലിസറിന്‍. ചര്‍മ്മ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഗ്ലിസറിനു കഴിയും. അധിക എണ്ണമയം ഇല്ലാതാക്കുക, മുഖക്കുരുവും മൃതകോശങ്ങളും നീക്കം ചെയ്യുക തുടങ്ങി നിരവധി ഗുണങ്ങളാണ് ഗ്ലിസറിനുള്ളത്. എന്നാല്‍ മറ്റ് ബ്യൂട്ടി പ്രോഡക്റ്റുകളെ പോലെ തന്നെ കൈകളിലോ മറ്റോ ടെസ്റ്റ് ചെയ്തതിന് ശേഷം മാത്രമെ ഗ്ലിസറിനും ഉപയോഗിക്കാവൂ. ആദ്യം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ടവ്വല്‍ ഉപയോഗിച്ച് തുടച്ച ശേഷം പഞ്ഞി ഗ്ലീസറിനില്‍ മുക്കിയ ശേഷം മുഖം തുടയ്ക്കാം. കണ്ണുകളിലും ചുണ്ടിലും ആകാതെ ശ്രദ്ധിക്കണം. ഒരു ടീസ്പൂണ്‍ ഗ്ലീസറിനില്‍ മൂന്ന് ടീസ്പൂണ്‍ പാല് ചേര്‍ത്ത മിശ്രിതം രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് തേച്ച് രാവിലെ കഴുകി കളയാം. ടോണറായും ഉപയോഗിക്കാവുന്ന ഒന്നാണ് ഗ്ലിസറിന്‍. ഗ്ലിസറിനില്‍ അല്‍പം റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് ടോണറായി ഉപയോഗിക്കാം. ഗ്ലിസറിനും തേനും ചേര്‍ത്ത മിശ്രിതം…

Read More

ബ്യൂട്ടീ… ചോക്ലേറ്റ് ബ്യൂട്ടീ

ബ്യൂട്ടീ… ചോക്ലേറ്റ് ബ്യൂട്ടീ

മധുരം തുളുമ്പുന്ന ഓര്‍മ്മയാണ് ചോക്ലേറ്റ്. മുഖസൗന്ദര്യത്തിനും ചോക്ലേറ്റിനെ കൂട്ടു പിടിച്ചാലോ. ഫ്‌ലേവനോയ്ഡ്‌സ് എന്ന ആന്റി ഓക്‌സിഡന്റാണ് ചോക്ലേറ്റിലെ സൗന്ദര്യ സംരക്ഷണ ഘടകം. ബ്യൂട്ടി മിനറലായ സള്‍ഫറുമുണ്ട്. സ്‌ക്രബിനും ക്ലെന്‍സറായുമൊക്കെ ചോക്ലേറ്റ് ഉപയോഗിക്കാം. ഡാര്‍ക്ക് ചോക്ലേറ്റ് തരുതരുപ്പായി പൊടിച്ചു മുഖത്തു പുരട്ടിയാല്‍ ക്ലെന്‍സര്‍, ഇതില്‍ അല്‍പം വോള്‍നട്ട് പൊടിച്ചു ചേര്‍ത്താല്‍ സ്‌ക്രബ്. മുഖം തിളങ്ങാനും വഴിയുണ്ട്. ഉരുക്കിയ ചോക്ലെറ്റും തരിയുള്ള കാപ്പിപ്പൊടിയും ചേര്‍ത്തു യോജിപ്പിച്ചു മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്യാം. പത്തു മിനിററിനു ശേഷം കഴുകിയാല്‍ എണ്ണമയം മാറി മുഖം തിളങ്ങും. ഒരു വലിയ സ്പൂണ്‍ മധുരമില്ലാത്ത ഗ്രാനുലേറ്റഡ് കൊക്കോ പൗഡറില്‍ ഒരു ചെറിയ സ്പൂണ്‍ കൊക്കോ ബട്ടര്‍ ചേര്‍ത്ത് മുഖത്തു പുരട്ടുക. മസാജ് ചെയ്ത്, അല്പ സമയത്തിനു ശേഷം ടിഷ്യു പേപ്പര്‍ കൊണ്ടു തുടച്ച,് ഇളം ചൂടുവെള്ളത്തില്‍ കഴുകിയാല്‍ മൃതകോശങ്ങള്‍ അകലും.

Read More

ഓയ്‌ലി സ്‌കിന്നിനു വേണം ഫ്രൂട്ട് പാക്ക്

ഓയ്‌ലി സ്‌കിന്നിനു വേണം ഫ്രൂട്ട് പാക്ക്

ക്ഷീണം മാറ്റി മുഖമൊന്നു ഫ്രഷ് ആക്കണോ… അതിനാണ് ഫ്രൂട്ട് പാക്കുകള്‍. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഫ്രൂട്ട് പാക്കുകള്‍ മുഖത്തിനു തിളക്കവും പുതുമയും നല്‍കും.  ഫ്രൂട്ട്പാക്കുകള്‍ മുഖത്തിടും മുന്‍പ് മുഖം നന്നായി വൃത്തിയാക്കണം. ഫേസ് വാഷ് കൊണ്ടു മുഖം കഴുകി സ്‌ക്രബ് ചെയ്ത് ഫ്രൂട്ട് പാക്കിടാം. സ്‌ക്രബ് ചെയ്യാനായി തരുതരുപ്പായി പൊടിച്ച ഓട്‌സ്, പയറുപൊടി, പാല്‍,മുട്ടവെള്ള, ഓറഞ്ച് നീര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. നന്നായി ഉരസി വൃത്തിയാക്കാം.  തേന്‍, മുട്ടവെള്ള, തക്കാളി നീര് ഇവ മിക്‌സ് ചെയ്താല്‍ എണ്ണമയമുള്ള മുഖത്തിനു ഫ്രൂട്ട് പാക്കായി. മുഖത്തും കഴുത്തിലും പുരട്ടി പാതി ഉണങ്ങിയതിനുശേഷം കഴുകിക്കളയാം.

Read More

പേടമാന്‍ മിഴിക്കു വേണം നീളമുള്ള കണ്‍പീലികള്‍

പേടമാന്‍ മിഴിക്കു വേണം നീളമുള്ള കണ്‍പീലികള്‍

കണ്ണുകളുടെ സൗന്ദര്യത്തില്‍ കണ്‍പീലികള്‍ക്കുള്ള സ്ഥാനം ചെറുതല്ല. കണ്‍പീലികളുടെ ആരോഗ്യത്തിനു ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാം. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ആവണക്കെണ്ണ പീലികളില്‍ പുരട്ടുക. ആവണക്കെണ്ണ മസ്‌കാര ബ്രഷ് ഉപയോഗിച്ച് കണ്‍പീലിയില്‍ പുരട്ടുന്നത് പീലി വളരുന്നതിനും കരുത്ത് നല്‍കുന്നതിനും സഹായിക്കും. കറ്റാര്‍വാഴ കണ്‍പീലികളില്‍ തേച്ച് പിടിപ്പിക്കുന്നത് കണ്‍പീലികള്‍ക്ക് ആരോഗ്യം നല്‍കും. കണ്‍പീലിക്ക് കരുത്ത് നല്‍കാന്‍ ഒലിവ് ഓയില്‍ പുരട്ടാം. പെട്രോളിയം ജെല്ലി കണ്‍പീലികളില്‍ പുരട്ടുന്നതും പീലികള്‍ക്ക് കരുത്ത് നല്‍കും. ആല്‍മണ്ട് ഓയിലില്‍ ഒരുമുട്ടയുടെ വെള്ള ചേര്‍ത്ത് കണ്‍പീലിയില്‍ പുരട്ടുന്നത് കൊഴിച്ചില്‍ തടയും.

Read More

സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കു പ്രതിവിധിയായി തൈര് ഉപയോഗിക്കാം

സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കു പ്രതിവിധിയായി തൈര് ഉപയോഗിക്കാം

തികച്ചും പ്രകൃതിദത്തമായ ഭക്ഷണമാണ് തൈര്. തൈരില്‍ കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, പലതരം സൗന്ദര്യപ്രശ്നങ്ങള്‍ക്കും തൈരു നല്ലൊരു മരുന്നാണ്. അല്‍പം പുളിപ്പുള്ള തൈര് ശിരോചര്‍മത്തില്‍ പുരട്ടുന്നത് താരന്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ്. ശിരോചര്‍മത്തിലെ ചൊറിച്ചിലകറ്റും, മൃദുവും തിളപ്പവുമുള്ള മുടി ലഭിയ്ക്കും. മുടികൊഴിച്ചിലിനുളള നല്ലൊരു മരുന്നു കൂടിയാണിത്. തൈരും ചെറുനാരങ്ങാനീരും ചേര്‍ത്തു പുരട്ടുന്നത് സണ്‍ടാന്‍ മാറാനുള്ള വഴിയാണ്. തൈരിലെ ലാക്ടിക് ആസിഡും ചെറുനാരങ്ങയുടെ ബ്ലീച്ചിംഗ് ഇഫക്ടുമാണ് ഈ ഗുണം നല്‍കുന്നത്. ചര്‍മത്തിലെ അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് തൈര്. അലര്‍ജിയ്ക്കു കാരണമായ എല്‍ജി ഇ ഉല്‍പാദനം തൈരു കുറയ്ക്കും. 1 ടേബിള്‍സ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, ചന്ദനപ്പൊടി, അര ടീസ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനെ തടയും. ഇത് ഉണങ്ങിയ ശേഷം മസാജ് ചെയ്തു കഴുകിക്കളയാം.

Read More

ഉരുളക്കിഴങ്ങുണ്ടോ, ബ്ലീച്ചു ചെയ്യാം

ഉരുളക്കിഴങ്ങുണ്ടോ, ബ്ലീച്ചു ചെയ്യാം

പച്ചക്കറി മാത്രമല്ല, മികച്ച ബ്ലീച്ച് കൂടി ആണ് ഉരുളക്കിഴങ്ങ്, പ്രത്യേകിച്ച് അതിന്റെ തൊലി. കെമിക്കല്‍ ബ്ലീച്ചുകളെക്കാള്‍ ഫലം നല്‍കാന്‍ ഉരുളക്കിഴങ്ങിനു കഴിയും. അതോടൊപ്പം രാസവസ്തുക്കള്‍ ചര്‍മ്മത്തിനു ഹാനീകരമാകുമെന്നു ഭയക്കുകയും വേണ്ട. ഉരുളക്കിഴങ്ങിന്റെ തൊലി അതിന്റെ സ്വഭാവികമായ ഈര്‍പ്പം നഷ്ടമാകുന്നതിനു മുന്‍പ് തന്നെ മുഖചര്‍മ്മത്തില്‍ തേയ്ക്കുക, ഒപ്പം അല്പം നാരങ്ങ നീരുകൂടി ചേര്‍ത്താല്‍ വളരെ പെട്ടെന്നു തന്നെ നല്ല ഫലം ലഭിക്കും. ഉരുളക്കിഴങ്ങിന്റെ തൊലിയും തക്കാളിയും വെള്ളരിക്കയും ഒരുമിച്ച് അരച്ച മിശ്രിതം മുഖത്ത് പുരട്ടുന്നതും ബ്ലീച്ചിന്റെ ഗുണം നല്‍കുന്നതോടൊപ്പം മുഖ ചര്‍മ്മത്തിന് തണുപ്പ് പകര്‍ന്ന്, ചര്‍മ്മം വരളുന്നത്‌ ഒഴിവാക്കും. ഈ മിശ്രിതം പുരട്ടി ഉണങ്ങിയ ശേഷം ഇളം ചൂടു വെള്ളത്തില്‍ മുഖം കഴുകിയാല്‍ മതി.

Read More

വെളുത്തുള്ളിയിലുമുണ്ട് ഔഷധം, വെളുത്തുള്ളി പാലിലിട്ട് തിളപ്പിച്ചു കുടിച്ചാല്‍ സംഭവിക്കുന്നത് വീഡിയോ വൈറലാകുന്നു

വെളുത്തുള്ളിയിലുമുണ്ട് ഔഷധം, വെളുത്തുള്ളി പാലിലിട്ട് തിളപ്പിച്ചു കുടിച്ചാല്‍ സംഭവിക്കുന്നത് വീഡിയോ വൈറലാകുന്നു

നമ്മുടെ കറികളിലും ചമ്മന്തികളിലും പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഒരുപാടു ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണിത്. പ്രതിരോധ ശേഷി കൂട്ടുവാനുള്ള ഏറ്റവും നല്ല പ്രകൃതി ദത്തമായ ഉത്പന്നം ആണ് വെളുത്തുള്ളി. ജലദോഷം കൊണ്ടുണ്ടാവുന്ന രോഗങ്ങള്‍ തടയാനും, ഉയര്‍ന്ന രക്ത സമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കുവാനും വെളുത്തുള്ളി പാല്‍ ഉത്തമം ആണ്. ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉള്ള വെളുത്തുള്ളിയില്‍ സെലേനിയം, പൊട്ടാസ്യം, കാല്‍സ്യം, കോപ്പര്‍, വൈറ്റമിന്‍ എ,b 6 , നാരുകള്‍ എന്നിവയെല്ലാം അടങ്ങി ഇരിക്കുന്നു. ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടുന്നത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വെളുത്തുള്ളിപ്പാല്‍ ആണ് പ്രതിരോധ ശേഷി കൂട്ടുന്ന ദിവ്യ ഔഷധം. ഇത് തയ്യാറാക്കാന്‍ ആയി ഒരു കപ്പ് ശുദ്ധമായ പാല്‍ തിളപ്പിച്ച് അതിലേക്കു മൂന്നോ നാലോ വെളുത്തുള്ളി അല്ലി ചതച്ചതും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ചേര്‍ക്കണം. ശേഷം വെളുത്തുള്ളി…

Read More

പാലുണ്ണി ഒരാഴ്‌ച കൊണ്ടു മാറ്റാം

പാലുണ്ണി ഒരാഴ്‌ച കൊണ്ടു മാറ്റാം

ശരീരത്തിന്റ തൊലിപ്പുറത്തുള്ള ഒന്നാണ്‌ പാലുണ്ണി. കാഴ്‌ചയ്‌ക്ക്‌ ഭംഗിക്കുറവുണ്ടാക്കുന്ന, അറപ്പുളവാക്കുന്ന ഒന്നാണ്‌. പ്രത്യേകിച്ചു കഴുത്തിലാണ്‌ പാലുണ്ണി കൂടുതലായി കാണപ്പെടുന്നത്‌. പോക്‌സ്‌ വൈറസാണ്‌ പാലുണ്ണിയ്‌ക്കുള്ള ഒരു കാരണം. ഇതുകൊണ്ടുതന്നെ ഇവ പൊട്ടിക്കുകയോ മുറിയ്‌ക്കുകയോ ചെയ്‌താല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്‌ക്ക്‌ ഇവ പടരാന്‍ സാധ്യതയേറെയാണ്‌. രണ്ടുതരം പാലുണ്ണിയണ്‌ സാധാരണ ഉണ്ടാകാറുള്ളത്‌. ഇതിലൊന്ന്‌ എണ്ണ ഗ്രന്ഥികള്‍ പൂര്‍ണമായും വികസിയ്‌ക്കാത്തതു മൂലം ഉണ്ടാകുന്നത്‌. ശരീരത്തിലുണ്ടാകുന്ന പരുക്കുകളുടെ ഫലമായും ഇവയുണ്ടാകാം. സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നത്‌, രാസവസ്‌തുക്കളുടെ ഉപയോഗം എന്നിവയും പലപ്പോഴും പാലുണ്ണിയ്‌ക്കുള്ള കാരണങ്ങളാകാറുണ്ട്‌. പാലുണ്ണി മാറ്റാനും വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്‌. ഇവയെക്കുറിച്ചറിയൂ, പാലുണ്ണി മാറ്റാനുള്ള ഈ വഴികള്‍ ഒരാഴ്‌ച അടുപ്പിച്ചു ചെയ്യുക. ഇവ മുറിയ്‌ക്കുകയോ നൂല്‍ കൊണ്ടു കളയാന്‍ ശ്രമിയ്‌ക്കുകയോ ഇതില്‍ നുള്ളുകയോ ചെയ്യരുത്‌. വൈറസായതു കൊണ്ടുതന്നെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്‌ക്കു പകരും. Read more at: http://malayalam.boldsky.com/beauty/skin-care/2016/how-remove-white-bumps-013159.html

Read More