ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതായി തുഷാര്‍ വെള്ളാപ്പള്ളി

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതായി തുഷാര്‍ വെള്ളാപ്പള്ളി

  ആലപ്പുഴ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബിഡിജെഎസ് . മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയും ദേശീയ നേതൃത്വത്തിന് നല്‍കിയതായും പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ ബിഡിജെഎസുമായി സഖ്യം ഉണ്ടാക്കിയത് ബിജെപിക്ക് വലിയ നേട്ടമായെന്നും വോട്ടുകള്‍ കൂടാന്‍ കാരണമായെന്നും തുഷാര്‍ അറിയിച്ചു. എന്നാല്‍ ബിജെപി ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ആര്‍ക്കും ഒരുറപ്പും നല്‍കിയിട്ടില്ലെന്നും,ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സീറ്റ്ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്നില്‍ ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പ് മാത്രമെയുള്ളുവെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. കൃഷ്ണദാസിന്റെ പ്രതികരണത്തിന് പിന്നാലെ ബിജെപി നേതാക്കള്‍ പ്രതികരിച്ചത് കേരളത്തിലെ ബിജെപി നേതൃത്വം ദേശീയ നേതൃത്വത്തിന് വ്യത്യസ്തമായി ബിഡിജെഎസിനെ തള്ളുകയാണെന്ന രീതിയിലാണ്.

Read More

തുഷാര്‍ വെളളാപ്പളളി എന്‍ഡിഎ കേരള ഘടകം കണ്‍വീനര്‍

തുഷാര്‍ വെളളാപ്പളളി എന്‍ഡിഎ കേരള ഘടകം കണ്‍വീനര്‍

കോഴിക്കോട്: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കേരള ഘടകം കണ്‍വീനര്‍. ചെയര്‍മാന്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ വഹിക്കും. രാജീവ് ചന്ദ്രശേഖരന്‍ എംപി വൈസ് ചെയര്‍മാനായിരിക്കും. സി.കെ.ജാനു, രാജന്‍ ബാബു, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, രാജന്‍ കണ്ണാട്ട് എന്നിവര്‍ കോ-കണ്‍വീനര്‍മാരായിരിക്കും. ഒ. രാജഗോപാല്‍, എം. മെഹബൂബ്, കുരുവിള മാത്യൂ, കെ.കെ. പൊന്നപ്പന്‍, ആര്‍. പൊന്നപ്പന്‍, ബി. സുരേഷ് ബാബു, വി. ഗോപകുമാര്‍, സുനില്‍ തെക്കേടത്, അഹമ്മദ് തോട്ടത്തില്‍, കുമാര്‍ ദാസ് എന്നിവര്‍ അംഗങ്ങളാണ്. പി.സി. തോമസ് എന്‍ഡിഎ ദേശീയ സമിതിയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായിരിക്കും. കോഴിക്കോട് നടന്ന എന്‍.ഡി.എ യോഗത്തിനുശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിച്ചത്. ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാനാണ് തുഷാറിനെ കണ്‍വീനറാക്കിയത് എന്നാണ് വിവരം. എന്‍ഡിഎ കേരള ഘടകം കണ്‍വീനര്‍ സ്ഥാനം വേണമെന്ന ആവശ്യം ബിഡിജെഎസ് നേരത്തേ ഉന്നയിച്ചിരുന്നു….

Read More

മലപ്പുറം ഉപതിരഞ്ഞെടുപ്പ് ; കണക്കുകൂട്ടലുകള്‍ തെറ്റി ബിജെപി; തിരിച്ചടിയായത് ബിഡിജെഎസിന്റെ പിണക്കം; വെള്ളാപ്പള്ളി യുഡിഎഫിലേയ്ക്ക്

മലപ്പുറം ഉപതിരഞ്ഞെടുപ്പ് ; കണക്കുകൂട്ടലുകള്‍ തെറ്റി ബിജെപി; തിരിച്ചടിയായത് ബിഡിജെഎസിന്റെ പിണക്കം; വെള്ളാപ്പള്ളി യുഡിഎഫിലേയ്ക്ക്

മലപ്പുറം: ഉപതിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ട് കണക്കു കൂട്ടിയിരുന്ന ബിജെപിയ്ക്കു തിരിച്ചടിയായത് ബിഡിജെഎസിന്റെ പിണക്കം. പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ട് പ്രതീക്ഷിച്ചിരുന്ന ബിജെപിയ്ക്കു വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേയ്ക്കു കടക്കുമ്പോഴും കഷ്ടിച്ചു അരലക്ഷം വോട്ട് മാത്രമാണ് ലഭിച്ചിരിക്കുന്നത്. 2009 ല്‍ ബിജെപി ഒറ്റയ്ക്കു മത്സരിച്ചപ്പോള്‍ 36,016 വോട്ടും, 2014 ല്‍ 64,705 വോട്ടുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചിരുന്നത്. എന്നാല്‍, ഇത്തവണ അവസാന ഘട്ടത്തിലേയ്ക്കു വോട്ടെണ്ണല്‍ കടന്നിട്ടും 56,661 വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ഥിയ്ക്കു ഇത്തവണ നേടാന്‍ സാധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം മറ്റു സംസ്ഥാനങ്ങളിലെല്ലാം നേട്ടമുണ്ടാക്കുമ്പോള്‍, ഇതിന്റെ അലയൊലികള്‍ കേരളത്തിലുമുണ്ടാകും എന്നായിരുന്നു ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളുടെ പ്രതീക്ഷ. ഇത്തവണ മലപ്പുറത്ത് ഒരു ലക്ഷം വോട്ട് പിടിക്കാന്‍ സാധിച്ചാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കേരളത്തില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കരുതിയിരുന്നത്. എന്നാല്‍, ഒരു മണ്ഡലത്തിലും…

Read More