ശ്രീശാന്തിന് അനുകൂലമായ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി ബിസിസിഐ

ശ്രീശാന്തിന് അനുകൂലമായ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി ബിസിസിഐ

ഡല്‍ഹി : ഐപിഎല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്നു മലയാളിയും ദേശീയ ക്രിക്കറ്റ് താരവുമായിരുന്ന എസ്.ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്കു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) നീക്കം. കേരള ഹൈക്കോടതി സിംഗിള്‍ ജഡ്ജിയുടെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നു ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കി. അപ്പീല്‍ നല്‍കരുതെന്ന വൈസ് പ്രസിഡന്റ് ടി.സി.മാത്യു ഉള്‍പ്പെടെയുള്ളവരുടെ നിലപാടുകള്‍ക്കു വിരുദ്ധമാണിത്. സിംഗിള്‍ ജഡ്ജിയുടെ ഉത്തരവു വിശദമായി പഠിച്ചശേഷമാണു ബിസിസിഐയുടെ തീരുമാനമെന്ന് അറിയുന്നു. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഐപിഎല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയില്‍ ഒത്തുകളി ആരോപിച്ചാണു ഡല്‍ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണു ബിസിസിഐ അച്ചടക്ക നടപടി സ്വീകരിച്ചത്. നേരത്തെ മുന്‍ ഇന്ത്യന്‍ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും വിധിക്കെതിരെ ബിസിസിഐ അപ്പീല്‍ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ശ്രീശാന്തിനെ വിലക്കാന്‍…

Read More

നിയമ ഭേദഗതി നടപ്പിലാക്കിയില്ല; സംസ്ഥാന അസേസിയേഷനുകള്‍ക്ക് ബി.സി.സി.ഐ മീറ്റിംഗില്‍ വിലക്ക്

നിയമ ഭേദഗതി നടപ്പിലാക്കിയില്ല; സംസ്ഥാന അസേസിയേഷനുകള്‍ക്ക് ബി.സി.സി.ഐ മീറ്റിംഗില്‍ വിലക്ക്

ബി.സി.സി.ഐയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതില്‍ തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര എന്നീ ക്രിക്കറ്റ് അസ്സോസിയേഷനുകള്‍ക്ക് വിലക്ക്. ഒക്ടോബര്‍ 23ന് മുംബൈയില്‍ വെച്ച് നടക്കുന്ന മീറ്റിങ്ങില്‍ നിന്നാണ് അസോസിയേഷനുകളെ ബി.സി.സി.ഐ വിലക്കിയത്. സുപ്രീം കോടതി വിധി പ്രകാരം സ്റ്റേറ്റ് അസോസിയേഷന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാത്തത് കൊണ്ടാണ് ഈ വിലക്ക് എന്നാണ് സൂചന. ഇതുപ്രകാരം ബി.സി.സി.ഐ മീറ്റിംഗില്‍ എന്തെങ്കിലും വോട്ടിംഗ് നടക്കുകയാണെങ്കില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് വോട്ടിംഗ് അവകാശവും ഉണ്ടായിരിക്കില്ല.

Read More

ബിസിസിഐക്ക് പകരം പുതിയ ഭരണസമിതിയെ തീരുമാനക്കുമെന്ന് സുപ്രീംകോടതി

ബിസിസിഐക്ക് പകരം പുതിയ ഭരണസമിതിയെ തീരുമാനക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബിസിസിഐക്ക് വീണ്ടും തിരിച്ചടി, ബിസിസിഐയുടെ നടപടിക്കെതിരെ ശക്തമായ മാര്‍ഗ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സുപ്രിം കോടതി.ബിസിസിഐക്ക് പകരം പുതിയ ഭരണസമിതിയെ തീരുമാനിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂറാണ് കേസിന്റെ വാദത്തിനിടെ ഇക്കാര്യം പറഞ്ഞത്. ലോധ കമ്മിറ്റി മാനദണ്ഡം ഉണ്ടാക്കിയതിനുശേഷം മാത്രമേ സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കാനുള്ള 400 കോടി രൂപ ബി സി സി ഐ വിതരണം ചെയ്യാന്‍ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. എന്നാല്‍ കുടിശ്ശിക വിതരണം ചെയ്യുന്നതില്‍ നിയമതടസ്സങ്ങളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി.എന്തെങ്കിലും പ്രത്യേക പ്രതിഭയുള്ളവരാണോ ബി സി സി ഐയിലുള്ളതെന്നും പ്രസിഡന്റ് അനുരാഗ് താക്കൂര്‍ അധ്യക്ഷ പദവി ഏറുന്നതിന് മുന്‍പ് ഒരു രഞ്ജി മത്സരമെങ്കിലും കളിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അനുരാഗ് താക്കൂര്‍ ഒരു ക്രിക്കറ്ററാണെന്ന ബിസിസിഐയ്ക്കുവേണ്ടി ഹാജരായ കപില്‍ സിബലിന്റെ വാദത്തെ, താന്‍ സുപ്രീം കോടതി ജഡ്ജിമാരുടെ ടീമിന്റെ ക്യാപ്റ്റനാണെന്ന്…

Read More

ടീമിന്റെ പരിശീലകനാകാനുള്ള അപേക്ഷ രണ്ടുവരിയില്‍ ഒതുക്കി സെവാഗ്; ബിസിസിഐ  അപേക്ഷ മടക്കിയയച്ചു

ടീമിന്റെ പരിശീലകനാകാനുള്ള അപേക്ഷ രണ്ടുവരിയില്‍ ഒതുക്കി സെവാഗ്; ബിസിസിഐ  അപേക്ഷ മടക്കിയയച്ചു

ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ചിട്ടവട്ടങ്ങളെ ബൗണ്ടറിക്കു പുറത്തേക്കു പറത്തിയാണു വിരേന്ദര്‍ സേവാഗിനു ശീലം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള അപേക്ഷയിലും സേവാഗ് ആ ശീലം കൈവിട്ടില്ല. രണ്ടു വരി മാത്രമുള്ള അപേക്ഷ അയച്ചാണു ബിസിസിഐയെ സേവാഗ് ഞെട്ടിച്ചത്. പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സ്വന്തം മഹത്വം വിവരിച്ച് അയയ്ക്കുന്ന നീളന്‍ അപേക്ഷകള്‍ മാത്രം കണ്ടു ശീലിച്ച ബിസിസിഐ സേവാഗിന്റെ രണ്ടുവരി കുറിപ്പു കണ്ടു ഞെട്ടി. ‘പഞ്ചാബ് കിങ്‌സ് ടീമിന്റെ മാര്‍ഗദര്‍ശിയും പരിശീലകനും; ഈ കുട്ടികളുമൊത്തു (ഇന്ത്യന്‍ ടീം താരങ്ങള്‍) മുന്‍പു കളിച്ചിട്ടുമുണ്ട്’ ഇതായിരുന്നു സേവാഗിന്റെ അപേക്ഷയിലെ വരികള്‍. വിശദമായി വീണ്ടും അയയ്ക്കാന്‍ ആവശ്യപ്പെട്ട ബിസിസിഐ സേവാഗിന്റെ രണ്ടു വരി അപേക്ഷ മടക്കിയയച്ചു. ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ട്വിറ്ററില്‍ ഉശിരന്‍ പോസ്റ്റുകളുമായി നിറയുന്ന സേവാഗ്, അതേ മാതൃകയില്‍ ട്വിറ്റര്‍ സന്ദേശം പോലെയാണ് അപേക്ഷ അയച്ചതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു….

Read More

ശ്രീശാന്തിനെ തിരിച്ചെടുക്കില്ല ,ഒത്തുകളിയെ വെച്ച്‌പൊറുപ്പിക്കില്ല, ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകും : ബിസിസിഐ

ശ്രീശാന്തിനെ തിരിച്ചെടുക്കില്ല ,ഒത്തുകളിയെ വെച്ച്‌പൊറുപ്പിക്കില്ല, ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകും : ബിസിസിഐ

മുംബൈ: ഒത്തുകളി വിവാദത്തില്‍ നിന്നും മുക്തനായി സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനൊരുങ്ങുന്ന മലയാളി താരം ശ്രീശാന്തിന് തിരിച്ചടി. ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ അപ്പീലിന് പോകും.ശ്രീശാന്ത് ഒത്തുകളിച്ചതായി ബോധ്യമുണ്ടെന്നാണ് ബിസിസിഐ വാദം. ഇതേതുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ജഡ്ജി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ.അപ്പീല്‍ നല്‍കരുതെന്ന വൈസ് പ്രസിഡന്റ് ടി.സി.മാത്യു ഉള്‍പ്പെടെയുള്ളവരുടെ നിലപാടുകള്‍ക്കു വിരുദ്ധമാണിത്. സിംഗിള്‍ ജഡ്ജിയുടെ ഉത്തരവു വിശദമായി പഠിച്ചശേഷമാണു ബിസിസിഐയുടെ തീരുമാനമെന്ന് അറിയുന്നു. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല ഹൈക്കോടതിയുടെ ഉത്തരവ് ബി.സി.സി.ഐ നിയമവിദഗ്ദ്ധര്‍ വ്യക്തമായി പഠിച്ച ശേഷമാണ് അപ്പീലിന് പോകുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയതെന്നാണ് സൂചന. ബി.സി.സി.ഐക്ക് ഒത്തുകളിയെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ശ്രീശാന്ത് ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ബി.സി.സി.ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ഐ.പി.എല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് കളിക്കുമ്‌ബോള്‍ ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ ഒത്തുകളിച്ചുവെന്നാണ്…

Read More

ബിസിസിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിഫ; ഡല്‍ഹിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഫിഫ ഡയറക്ടര്‍ ജാവിയര്‍ സെപ്പി

ബിസിസിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിഫ; ഡല്‍ഹിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഫിഫ ഡയറക്ടര്‍ ജാവിയര്‍ സെപ്പി

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ടര്‍ 17 ഫിഫ ലോകകപ്പ് ടൂര്‍ണ്ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി. അന്തരീക്ഷ മലിനീകരണം കൂടിയ സാഹചര്യത്തില്‍ ദീപാവലി മുതല്‍ ഫെബ്രുവരി അവസാനം വരെ ഡല്‍ഹിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന് സെപ്പി തുറന്ന് പറയുന്നു. കായികമത്സരങ്ങള്‍ ആരോഗ്യ ഉന്നമനം ലക്ഷ്യം വച്ചുള്ളതാണ്. അതൊരിക്കലും വിപരീതഫലം ഉണ്ടാക്കിക്കൂടാ. ഡല്‍ഹിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് സമയക്രമം തീരുമാനിക്കപ്പെട്ടതെന്നും സിപ്പി ഓര്‍മിപ്പിക്കുന്നു. ഫിറോസ് ഷാ കോട്ലയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് പുകമഞ്ഞും വായു മലിനീകരണവും മൂലം തടസപ്പെട്ടിരുന്നു. അപകടകരമായ നിരക്കിലാണ് ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഇപ്പോഴുള്ളത്. ശ്രീലങ്കന്‍ താരങ്ങള്‍ മുഖത്ത് മാസ്‌ക് ധരിച്ചാണ് കളിക്കാനിറങ്ങിയത്. ശ്രീലങ്കക്ക് ഫീല്‍ഡ് ചെയ്യാന്‍ താരങ്ങള്‍ തികയാതെ വന്നതോടെ ഇന്നിംഗ്സിന്റെ 123ാം ഓവറില്‍ നായകന്‍ വിരാട്…

Read More

ബിസിസിഐയുടെ ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം

ബിസിസിഐയുടെ ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം

ന്യൂഡല്‍ഹി: ബിസിസിഐയുടെ പുതിയ കരട് ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീം കോടതി അംഗീകാരം നല്‍കി. ഒരു സംസ്ഥാനം, ഒരു വോട്ട് തുടങ്ങിയ ലോധാ കമ്മറ്റി ശുപാര്‍ശകളിലെ ചില വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 30 ദിവസത്തിനുള്ളില്‍ ഭരണഘടന പ്രാബല്യത്തില്‍ വരുത്തുവാനുള്ള നടപടി എടുക്കണമെന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ലോധ കമ്മറ്റി നിര്‍ദ്ദേശം പുനപരിശോധിച്ചതിന്റെ ഭാഗമായി മുംബൈ, വിദര്‍ഭ, സൗരാഷ്ട്ര, വഡോദര, റെയില്‍വേയിസ് എന്നീ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് സുപ്രീംകോടതി സ്ഥിരാഗത്വം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അംഗീകാരം നല്‍കിയത്. ബി.സി.സി.ഐയില്‍ പദവി വഹിച്ച ഒരാള്‍ക്ക് വീണ്ടും സംഘടനയിലെ സ്ഥാനം വഹിക്കുന്നതിന് മുമ്പായി ഇടവേള വേണമെന്ന ലോധ കമ്മറ്റി നിര്‍ദ്ദേശത്തിലും സുപ്രീംകോടതി മാറ്റം വരുത്തി. രണ്ട് തവണ തുടര്‍ച്ചയായി ബിസിസിഐയുടെ പദവി വഹിച്ചയാള്‍ക്ക് മാത്രമാണ് ഇടവേള വേണ്ടിവരുക.

Read More

സുപ്രിം കോടതി നിയോഗിച്ച ഇടക്കാല ഭരണ സമിതി ബി സി സി ഐ ഉദ്യോഗസ്ഥരെ പുറത്താക്കി

സുപ്രിം കോടതി നിയോഗിച്ച ഇടക്കാല ഭരണ സമിതി ബി സി സി ഐ ഉദ്യോഗസ്ഥരെ പുറത്താക്കി

  ന്യൂദല്‍ഹി: സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ് അധ്യക്ഷനായ ഭരണ സമിതി ബി സി സി ഐയിലെ ഭരണവിഭാഗം ഉദ്യോഗസ്ഥരെ പുറത്താക്കി. ഉദ്യോഗസ്ഥരെ പുറത്താക്കിയതോടൊപ്പം ബി.സി.സി.ഐ മുന്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂര്‍ അധ്യക്ഷനായ ബി.സി.സി.ഐ ഭരണസമിതിയെ സുപ്രിം കോടതി പിരിച്ചു വിട്ടത്. ഇടക്കാല ഭരണ സമിതിയിലേക്ക് സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറി ഒമ്പത് പേരുടെ പട്ടിക സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

Read More

ബി.സി.സി.ഐ ഭാരവാഹികളെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ബി.സി.സി.ഐ ഭാരവാഹികളെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ബി.സി.സി.ഐയെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ജസ്റ്റിസ് ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്ന് സുപ്രീംകോടതിയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായ ബി സി.സി.ഐയെ പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. നേരത്തെ വിഷയത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് മാറ്റിയാണ് ബി.സി. സി.ഐക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. ബി.സി.സി.ഐ ഭാരവാഹികളെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട ജൂലൈ 18ലെ വിധി പുനഃപരിശോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടത്. അതേസമയം ബി.സി.സി ഐയില്‍ സര്‍ക്കാരിന് പ്രാതിനിധ്യം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനായി ലോധ സമിതി ശുപാര്‍ശ പുനഃപരിശോധിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. ബി സി സി ഐയുടെ പുതിയ ഭരണസമിതിയെ സുപ്രീംകോടതി പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി നിലപാട് മാറ്റിയിരിക്കുന്നത്.

Read More

ഇന്ത്യയെ നേരിടാന്‍ കങ്കാരുപടയൊരുങ്ങി

ഇന്ത്യയെ നേരിടാന്‍ കങ്കാരുപടയൊരുങ്ങി

മെല്‍ബണ്‍: നാല് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായി തുടരും. ക്വീന്‍സ്‌ലാന്‍ഡ് സ്പിന്നര്‍ മിച്ച് സ്വപ്‌സണ്‍ ആണ് 16 അംഗ ടീമിലെ പുതുമുഖം. ആഷ്ടണ്‍ ആഗര്‍, നഥാന്‍ ലിയോണ്‍, സ്റ്റീഫന്‍ ഒകീഫി എന്നിവരാണ് മറ്റ് സ്പിന്നര്‍മാര്‍. സ്പിന്‍ ഓള്‍റൗണ്ടറായി ഗ്ലെന്‍ മാക്‌സ്വെല്ലും ടീമിലുണ്ട്. ഷോണ്‍ മാര്‍ഷും മിച്ചല്‍ മാര്‍ഷും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മിച്ചല്‍ കാര്‍ട്ട്‌വെയ്റ്റിനെ ഒഴിവാക്കി. മാത്യൂ വെയ്ഡാണ് ടീമിലെ ഏക വിക്കറ്റ് കീപ്പര്‍. ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, പീറ്റര്‍ഹാന്‍ഡ്‌സ്‌കോംപ്, ജോഷ് ഹെയ്‌സല്‍വുഡ് തുടങ്ങിയവരും ടീമിലുണ്ട്. ഫെബ്രുവരി 23ന് പൂനെയിലാണ് ഒന്നാം ടെസ്റ്റ്. ബാംഗലൂരു, റാഞ്ചി, ധര്‍മ്മശാല എന്നിവിടങ്ങളിലാണ് മറ്റ് ടെസ്റ്റുകള്‍ നടക്കുക.

Read More