ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം – മത്സരക്രമം ഇങ്ങനെ

ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം – മത്സരക്രമം ഇങ്ങനെ

മുംബൈ: ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി-20യുമാണ് പരമ്പരയിലുള്ളത്. മെയ് അവസാനം ഇംഗ്ലണ്ടില്‍ തുടക്കമാവുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യക്കും ഓസീസിനും തയാറെടുപ്പിനുള്ള അവസാന പരമ്പരയാണിത്. ഫെബ്രുവരി 24ന് ട്വന്റി-20 മത്സരത്തിലൂടെയാണ് പരമ്പരക്ക് തുടക്കമാവുക. ബംഗലൂരുവിലാണ് ആദ്യ ട്വന്റി- 27ന് രണ്ടാം ട്വന്റി-20 മത്സരം വിശാഖപട്ടണത്ത് നടക്കും. ഏകദിന പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് രണ്ടിന് ഹൈദരാബാദിലാണ്. മാര്‍ച്ച് അഞ്ചിന് രണ്ടാം ഏകദിനം നാഗ്പൂരിലും എട്ടിന് മൂന്നാം ഏകദിനം റാഞ്ചിയിലും, 10ന് നാലാം ഏകദിനം മൊഹാലിയിലും 13ന് അഞ്ചാം ഏകദിനം ഡല്‍ഹിയിലും നടക്കും. 2017ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ, ഓസീസിനെ 4-1ന് കീഴടക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ഇന്ത്യയുടെ മൂന്ന് മത്സര ഏകദിന പരമ്പരക്ക് ശനിയാഴ്ച തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിനുശേഷം ഇന്ത്യ ന്യൂസിലന്‍ഡിലേക്ക് പോകും….

Read More

ജസ്റ്റിസ് ലോധാ സമിതി ശുപാര്‍ശകള്‍ അനുസരിക്കാത്ത ബിസിസിഐ ഭാരവാഹികളെ പുറത്താക്കണമെന്ന് ഇടക്കാല ഭരണസമിതി

ജസ്റ്റിസ് ലോധാ സമിതി ശുപാര്‍ശകള്‍ അനുസരിക്കാത്ത ബിസിസിഐ ഭാരവാഹികളെ പുറത്താക്കണമെന്ന് ഇടക്കാല ഭരണസമിതി

ഡല്‍ഹി : ജസ്റ്റിസ് ലോധാ സമിതി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തടസ്സംനില്‍ക്കുന്ന ബിസിസിഐ ഭാരവാഹികളെ നീക്കണമെന്ന് വിനോദ് റായ് അധ്യക്ഷനായ താല്‍ക്കാലിക ഭരണസമിതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ബിസിസിഐ ഇടക്കാല അധ്യക്ഷന്‍ സി കെ ഖന്ന, മറ്റ് ഭാരവാഹികളായ അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവരെ ഉടന്‍ പുറത്താക്കണമെന്നാണ് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ ആവശ്യം. ലോധാസമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതിനൊപ്പം ഇവര്‍ കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും സമിതി ചൂണ്ടിക്കാണിച്ചു. റിപ്പോര്‍ട്ടിന്റെ പതിപ്പ് ബിസിസിഐ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡല്‍ഹി, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുകളുടെ മാതൃകയില്‍ സുപ്രീംകോടതിയില്‍നിന്നു വിരമിച്ച ജഡ്ജിമാരുടെ മൂന്നംഗ സമിതികള്‍ സംസ്ഥാന അസോസിയേഷനുകളെ ഓഡിറ്റ് ചെയ്യണം. കഴിഞ്ഞമാസം ചേര്‍ന്ന പ്രത്യേക ജനറല്‍ബോഡി യോഗത്തില്‍ കോടതി നിയോഗിച്ച സിഇഒ രാഹുല്‍ ജോഹ്റിയെ പുറത്താക്കിയ നടപടി ഗുരുതര നിയമലംഘനമാണെന്നും സമിതി കുറ്റപ്പെടുത്തി.ബിസിസിഐ അംഗമല്ലെന്നു പറഞ്ഞാണ് കോടതി നിയോഗിച്ച…

Read More

വനിതാ ക്രിക്കറ്റ് ടീം; പരിശീലക സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ച് ബിസിസിഐ

വനിതാ ക്രിക്കറ്റ് ടീം; പരിശീലക സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ബിസിസിഐ നിലവില്‍ മൂന്ന് പേരുടെ പേരാണ് ചുരുക്കപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഇന്ത്യന്‍ പുരുഷ ടീം മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവുമായ ഗാരി കിര്‍സ്റ്റന്‍, ഹെര്‍ഷെല്‍ ഗിബ്‌സ് എന്നിവര്‍ക്കൊപ്പം നിലവിലെ പരിശീലകനായിരുന്ന രമേഷ് പവാറും ചുരുക്കപ്പട്ടികയില്‍ ഇടം നേടി. READ MORE: പരമ്പര തൂത്തുവാരാനൊരുങ്ങി ഒസീസ്; അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച 28 പേരില്‍ നിന്നാണ് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ വെങ്കിടേഷ് പ്രസാദ്, മനോജ് പ്രഭാകര്‍, ഡബ്ലിയുവി രാമന്‍ എന്നിവരൊന്നും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയില്ല എന്നതും ശ്രദ്ധേയമായി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും പരിശീലകനെ തെരഞ്ഞെടുക്കുക. ഗാരി കിര്‍സ്റ്റനെ പരിശീലകനാക്കുകയാണെങ്കില്‍ ഐപിഎല്ലില്‍…

Read More

ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനത്തെ വിമര്‍ശിച്ച ബി.സി.സി.ഐയ്ക്ക് മറുപടിയുമായി സച്ചിനും ഗാംഗുലിയും ലക്ഷമണും

ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനത്തെ വിമര്‍ശിച്ച ബി.സി.സി.ഐയ്ക്ക് മറുപടിയുമായി സച്ചിനും ഗാംഗുലിയും ലക്ഷമണും

മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലകരായ രവി ശാസ്ത്രിയ്ക്കൊപ്പം രാഹുല്‍ ദ്രാവിഡിനേയും സഹീര്‍ ഖാനേയും നിയോഗിച്ചതിനെതിരെ ബി.സി.സി.ഐയിലെ ചില അംഗങ്ങള്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ സച്ചിനും ഗാംഗുലിയും ലക്ഷ്മണുമടങ്ങുന്ന ഉപദേശക സമിതിയുടെ കത്ത്. ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനത്തിലൂടെ ഉപദേശക സമിതി തങ്ങളുടെ പരിതി ലംഘിച്ചെന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് ബി.സി.സി.ഐ അഡ്മിനിസ്ട്രേഴ്സ് കമ്മിറ്റി ചെയര്‍മാനായ വിനോദ് റായിക്ക് മൂവരും കത്തയച്ചത്. ‘ഇരുവരേയും നിര്‍ദ്ദേശിക്കുന്നതിന് മുമ്പായി ശാസ്ത്രിയുമായും കോഹ് ലിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും ഇരുവരും സമ്മതിക്കുകയും ചെയ്തിരുന്നു.’ എന്നാണ് ബിഗ് ത്രി നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്. വിരാടുമായി സംസാരിച്ചതിന് ശേഷമാണ് പരിശീലകരെ നിയോഗിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൗരവ്വ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. അനില്‍ കുംബ്ലെ പരിശീലക സ്ഥാനം രാജി വെച്ചതിനു പിന്നാലെയായിരുന്നു രവി ശാസ്ത്രിയെ പരിശീക സ്ഥാനത്തേക്ക് ഉപദേശക സമിതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ശാസ്ത്രിയുടെ നിയമനത്തില്‍ ഗാംഗുലി തൃപ്തനല്ലെന്നും അതിനാലാണ്…

Read More

കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് രാജ്യാന്തര മികവ് നല്‍കി ഐസിസി-ബിസിസിഐ സംഘം

കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് രാജ്യാന്തര മികവ് നല്‍കി ഐസിസി-ബിസിസിഐ സംഘം

തിരുവനന്തപുരം : രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റ് മല്‍സരത്തിന് വേദിയാകുന്ന കഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി ബിസിസിഐ-ഐസിസി സംഘം. തിരുവനന്തപുരത്തെ കഴക്കൂട്ടം ഗ്രീന്‍ഫീന്‍ഡ് സ്റ്റേഡിയം മികച്ചതാണെന്നും രാജ്യാന്തര മല്‍സരത്തിനുള്ള എല്ലാ സൗകര്യങ്ങളും സ്റ്റേഡിയത്തിനുണ്ടെന്നും ഐസിസി അക്രഡിറ്റേഷന്‍ ഉടന്‍ ലഭ്യമാകുമെന്നും ഐസിസി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ് വ്യക്തമാക്കി. അതേസമയം നവംബര്‍ 7ന് നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മല്‍സരത്തിനായുള്ള ഒരുക്കങ്ങള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റ് മല്‍സരത്തിലെ ആവേശമുണര്‍ത്തുന്ന ഒരു മല്‍സരത്തിനാണ് തിരുവനന്തപുരത്തിന്റെ അഭിമാനമായ കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നത്. ഇന്ത്യ-ന്യൂസിലാന്‍ഡ് മല്‍സരം നടക്കുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ സൗകര്യങ്ങള്‍ പരിശോധിച്ച് ഐസിസിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് വിദഗ്ധസംഘം സ്റ്റേഡിയത്തിലെത്തിയത്. ഐസിസി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ്, ബിസിസിഐ അഴിമതി വിരുദ്ധ സമിതി തലവന്‍ എന്‍.എസ്.വിര്‍ക്ക്, ബിസിസിഐ ജനറല്‍ മാനേജര്‍ എം.വി.ശ്രീധര്‍, സൗത്ത് സോണ്‍ ക്യൂറേറ്റര്‍ പി.ആര്‍.വിശ്വനാഥന്‍ എന്നിവരടങ്ങുന്ന…

Read More

വിദേശ പര്യടനങ്ങള്‍ക്ക് ഭാര്യമാരെയും ഒപ്പം കൂട്ടണമെന്നേ കാഹ്ലിയുടെ ആവശ്യം: ഉടന്‍ തീരുമാനമില്ലെന്ന് കമ്മിറ്റി

വിദേശ പര്യടനങ്ങള്‍ക്ക് ഭാര്യമാരെയും ഒപ്പം കൂട്ടണമെന്നേ കാഹ്ലിയുടെ ആവശ്യം: ഉടന്‍ തീരുമാനമില്ലെന്ന് കമ്മിറ്റി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിദേശ പര്യടനങ്ങള്‍ക്കിടെ താരങ്ങളുടെ ഭാര്യമാരെ ഒപ്പം കൂട്ടണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ആവശ്യത്തില്‍ ഉടന്‍ ഒരു തീരുമാനത്തിനില്ലെന്ന് കമ്മിറ്റി. വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഉടന്‍ ഒരു തീരുമാനം എടുക്കുന്നില്ല. പുതിയ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ഈ വിഷയവുമായി ചര്‍ച്ച നടത്തുമെന്നും കമ്മിറ്റിയോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനത്തിന് താരങ്ങളുടെ ഭാര്യമാരെയും പങ്കാളിയേയും രണ്ടാഴ്ചയോളം ഒപ്പം കഴിയാന്‍ ബിസിസിഐ അനുവാദം നല്‍കിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ അടുത്ത വിദേശ പര്യടനം നവംബര്‍ 21 മുതല്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റും, അഞ്ച് ഏകദിനങ്ങളും, മുന്നു ടി ട്വന്റി അടങ്ങിയ പരമ്പരയൂടെ തിരക്കിലാണ് ഇന്ത്യന്‍…

Read More

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയും അസ്ഹറുദ്ദീനും ജെയ് ഷായും ഉള്‍പ്പെടെയുള്ള വമ്പന്മാര്‍

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയും അസ്ഹറുദ്ദീനും ജെയ് ഷായും ഉള്‍പ്പെടെയുള്ള വമ്പന്മാര്‍

  മുംബൈ: ബിസിസിഐ പ്രസിഡന്റാകാന്‍ ഗാംഗുലിയും അസ്ഹറുദ്ദീനും ജെയ് ഷായും അടക്കമുള്ള വമ്പന്മാര്‍. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷാ, മുന്‍ ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ സിംഗ് ധുമാല്‍ എന്നിവരും പ്രസിഡന്റാകാനുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ട്. ഇവര്‍ക്ക് പുറമെ ഇന്ത്യന്‍ മുന്‍ താരം ബ്രിജേഷ് പട്ടേല്‍, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മ്മ, മുന്‍ കേന്ദ്രമന്ത്രി രാജീവ് ശുക്ല തുടങ്ങിയവരും ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ആകെ 38 പേരുടെ പേരുകളാണ് വിവിധ സംസ്ഥാന അസോസിയേഷനുകള്‍ ബിസിസിഐ-യിലെ വിവിധ സ്ഥാനങ്ങളിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു പേരുകള്‍ നിര്‍ദേശിക്കാനുള്ള അവസാന തീയതി. ഈ മാസം 16-ന് ബിസിസിഐ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്‍ ഗോപാല സ്വാമി ബിസിസിഐ-യിലെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരുടെ അന്തിമ പട്ടിക പുറത്തിറക്കും. ബിസിസിഐ ഭരണസമിതിയിലെ…

Read More

250ാം ടെസ്റ്റിലും ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം; ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത്‌

250ാം ടെസ്റ്റിലും ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം; ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത്‌

സ്വന്തം മണ്ണിലെ 250ാം ടെസ്റ്റിലും ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 178 റണ്‍സിന്റെ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ പാകിസ്താനെ പിന്തള്ളി ഇന്ത്യ ഒന്നാം റാങ്ക് അരക്കിട്ട് ഉറപ്പിച്ചു. സ്‌കോര്‍ ഇന്ത്യ 316 & 263, ന്യൂസീലന്‍ഡ് 204, 197. ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പര 20ത്തിന് ഇന്ത്യ സ്വന്തമാക്കി. മൂന്നാം ടെസ്റ്റ് എട്ടിന് ഇന്‍ഡോറില്‍ നടക്കും. 375 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കീവീസ് ബാറ്റിങ് നിര ഇന്ത്യ ബോളിങ്ങിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. അശ്വന്‍, ഷാമി, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. 74 റണ്‍സെടുത്ത ഓപ്പണര്‍ ടോം ലാതമാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മാര്‍ട്ടിന്‍ ഗുപ്റ്റില്‍(24), ഹെന്റി നിക്കോളാസ്(24), ലൂക്ക് റോഞ്ചി(32) എന്നിവര്‍ മാത്രമാണ് കിവീസ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. നാലാം ദിനം എട്ടിന്…

Read More

ബി.സി.സി.ഐക്ക് വീണ്ടും സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി

ബി.സി.സി.ഐക്ക് വീണ്ടും സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ബി.സി.സി.ഐക്ക് വീണ്ടും കനത്ത തിരിച്ചടി. ലോധ കമ്മിറ്റി ശുപാര്‍ശയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് ബി.സി.സി.ഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി തള്ളിയതോടുകൂടി ബി.സി.സി.ഐക്ക് ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കേണ്ടി വരും. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് മാറണമെന്ന ബി.സി.സി.ഐയുടെ ആവശ്യവും സുപ്രീം കോടതി പരിഗണിച്ചില്ല. ബി.സി.സി.ഐയുടെ പുന:പരിശോധന ഹര്‍ജി ഇന്ന് കോടതി ചേംബറിലാണ് പരിഗണിച്ചത്. ബി.സി.സി.ഐയുടെ ഭരണസമിതിയില്‍ നവീകരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ജസ്റ്റിസ് ആര്‍.എം ലോധയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നാലില്‍ മൂന്ന് സംസ്ഥാന അസോസിയേഷനുകളും സമ്മതിക്കുന്നില്ലെന്നും കാണിച്ചാണ് ബി.സി.സി.ഐ സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

Read More

ബിസിസിഐക്ക് സുപ്രീം കോടതിയുടെ താക്കീത് :കേസെടുക്കുമെന്ന് അമിക്കസ് ക്യൂറി

ബിസിസിഐക്ക് സുപ്രീം കോടതിയുടെ താക്കീത് :കേസെടുക്കുമെന്ന് അമിക്കസ് ക്യൂറി

ന്യൂഡല്‍ഹി: ലോധ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷം സുപ്രീം കോടതി ബി സി സി ഐയെ താക്കീത് ചെയ്തു.പറയുന്ന എല്ലാത്തിലും തടസ്സവാദം ഉന്നയിക്കുന്ന ബി സി സി ഐയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ ബിസിസിഐ സുപ്രീംകോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ബി സി സി ഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. മൂന്ന് പേജുള്ള സത്യവാങ്മൂലത്തില്‍ ലോധ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ ഐ സി സി ഇടപെടല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ബിസിസിഐയുടെ നിലപാടിനെതിരെ കേസെടുക്കണമെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.ബിസിസിഐക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം നടപ്പിലാക്കണം. അല്ലെങ്കില്‍ ലോധ കമ്മറ്റിക്ക് തീരുമാനങ്ങള്‍ കൈമാറണമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിച്ചു. ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ ബിസിസിഐ സുപ്രീംകോടതിയില്‍…

Read More