തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. വെളിച്ചെണ്ണയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവയുടെ ഉല്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആനന്ദ് സിങ് ഐഎഎസ് ഉത്തരവിറക്കി. കോക്കോ ബാര്‍, മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍, കേര കിംഗ് കോക്കനട്ട് ഓയില്‍ തുടങ്ങി നിരോധിച്ചത് മുഴുവന്‍ സ്വകാര്യ കമ്പനി ഉല്പന്നങ്ങളാണ്. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണ സംഭരിച്ച് വയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഉത്തരവില്‍ പറയുന്നു. താഴെ പറയുന്ന 74 ബ്രാന്‍ഡുകളാണ് നിരോധിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 30ന് 51 ബ്രാന്‍ഡുകള്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു. നിരോധിച്ച ബ്രാന്‍ഡുകള്‍; എസ്.ടി.എസ്. കേര പ്രീമിയം ഗോള്‍ഡ് കോക്കനട്ട് ഓയില്‍ എസ്.ടി.എസ്. കേര 3 ഇന്‍ 1 എസ്.ടി.എസ്. പരിമിത്രം കേര െ്രെഗസ് ഡബിള്‍ ഫില്‍റ്റേര്‍ഡ് കോക്കനട്ട്…
Read MoreTag: banned
ഗുണനിലവാരം കുറഞ്ഞ അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു
കോഴിക്കോട്: ഗുണനിലവാരം കുറഞ്ഞ അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു. ഫേമസ് കുറ്റ്യാടി, ലൈഫ് കുറ്റ്യാടി, കേര കുറ്റ്യാടി (മൂന്നും കുറ്റ്യാടി ഓയില്‍ മില്‍സ് ഇറക്കുന്നത്), എസ്.എഫ്.പി ലാവണ്യ (ശ്രീലക്ഷ്മി ഫുഡ് പാക്കിങ്), ഗ്രീന്‍ മൗണ്ടൈന്‍ (വിഷ്ണുമായ ട്രേഡേഴ്സ്, പാലക്കാട്) എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിരോധനം. നിരോധിച്ച വെളിച്ചെണ്ണ സംഭരിക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതില്‍ അഞ്ചെണ്ണത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ ബ്രാന്‍ഡുകളില്‍ വിലകുറഞ്ഞ മറ്റു എണ്ണകള്‍ കലര്‍ത്തിയിട്ടുണ്ടെന്നും യഥാര്‍ഥ വെളിച്ചെണ്ണയുടെ ഗുണമില്ലെന്നും ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ പി.കെ. ഏലിയാമ്മ പറഞ്ഞു. നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉല്പാദിപ്പിച്ച് വില്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു. 2017 ഏപ്രില്‍ മുതല്‍ 2018 എപ്രില്‍ വരെയുള്ള കാലയളവില്‍ ജില്ലയില്‍ നടന്ന പരിശോധനയിലും ചില…
Read Moreനിയമ ഭേദഗതി നടപ്പിലാക്കിയില്ല; സംസ്ഥാന അസേസിയേഷനുകള്ക്ക് ബി.സി.സി.ഐ മീറ്റിംഗില്‍ വിലക്ക്
ബി.സി.സി.ഐയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതില്‍ തമിഴ്നാട്, ഹരിയാന, മഹാരാഷ്ട്ര എന്നീ ക്രിക്കറ്റ് അസ്സോസിയേഷനുകള്‍ക്ക് വിലക്ക്. ഒക്ടോബര്‍ 23ന് മുംബൈയില്‍ വെച്ച് നടക്കുന്ന മീറ്റിങ്ങില്‍ നിന്നാണ് അസോസിയേഷനുകളെ ബി.സി.സി.ഐ വിലക്കിയത്. സുപ്രീം കോടതി വിധി പ്രകാരം സ്റ്റേറ്റ് അസോസിയേഷന് നിയമങ്ങള്‍ ഭേദഗതി ചെയ്യാത്തത് കൊണ്ടാണ് ഈ വിലക്ക് എന്നാണ് സൂചന. ഇതുപ്രകാരം ബി.സി.സി.ഐ മീറ്റിംഗില്‍ എന്തെങ്കിലും വോട്ടിംഗ് നടക്കുകയാണെങ്കില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് വോട്ടിംഗ് അവകാശവും ഉണ്ടായിരിക്കില്ല.
Read Moreഅപ്പീല്‍ തള്ളി; മൂന്ന് മാസം മെസ്സി പുറത്ത് തന്നെ തുടരേണ്ടി വരും
ലയണല്‍ മെസ്സിയുടെ രാജ്യാന്തര വിലക്ക് തുടരും. കോപ്പാ അമേരിക്കാ സംഭവവികാസത്തിലാണ് താരം വിലക്ക് നേരിടുന്നത്. സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ഗവേണിങ്ങിന്റെ അഴിമതി ആരോപണ കേസില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ അപ്പീല്‍ തള്ളിയതോടെ മെസ്സി 3 മാസം തന്നെ പുറത്ത് തുടരേണ്ടി വരും. നവംബര്‍ 3 വരെയാണ് താരത്തിനു പുറത്തിരിക്കേണ്ടി വരിക. ജര്‍മ്മനി ഇക്വഡോര്‍ എന്നിവര്‍ക്കെതിരെയുള്ള സൗഹൃദ മത്സരങ്ങള്‍ മെസ്സിക്ക് നഷ്ടമാകും. ഒക്ടോബര്‍ 9, 13 തീയതികളിലാണ് മത്സരം.
Read More