ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കലാപം; ബംഗാളില്‍ മമത സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധിച്ചു; വ്യാപാര സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും അവധി

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കലാപം; ബംഗാളില്‍ മമത സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധിച്ചു; വ്യാപാര സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും അവധി

കഴിഞ്ഞ ദിവസം ഒരു 11ാം ക്ലാസ് വിദ്യാര്‍ത്ഥിയിട്ട ഫെയ്സ്ബുക്ക് പോസ്റ്റാണ് കലാപത്തിന് കാരണമായത്. ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരെ അപമാനിക്കുന്ന പോസ്റ്റ് വൈറലായതിനെത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംസ്ഥാനത്ത് കലാപമുണ്ടായതിനേത്തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കലാപബാധിത പ്രദേശമായ ബസിരാത്തില്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിരോധിച്ചു. സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാനും ഉത്തരവുണ്ട്. ക്രമസമാധാന നില വഷളായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് സൈന്യത്തെ വിന്യസിപ്പിച്ചിരിക്കുകയാണ്.  ബദുരിയ ജില്ലയിലാണ് സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. മുദ്രാവാക്യം വിളിച്ചുകൊണ്ട് ജനക്കൂട്ടം പാളത്തില്‍ കയറിയിരുന്നതിനാല്‍ സീല്‍ദാ-ബനഗണ്‍ റൂട്ടിലെ ലോക്കല്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മതനിന്ദ ആരോപിക്കപ്പെടുന്ന പോസ്റ്റ് ഇട്ട വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയാണ് കലാപമുണ്ടായ പ്രദേശം സ്ഥിതിചെയ്യുന്നത്. കലാപത്തെത്തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഇതിനിടെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍…

Read More

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് സൗരവ് ഗാംഗുലി

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലിയെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള അഞ്ചാംഗ പാനല്‍ ജയിച്ചത്. മുന്‍ ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ജഗ്മോഹന്‍ ഡാല്‍മിയയുടെ മകന്‍ അവിഷേകും ദേബബ്രട്ട ദാസും ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദേബാശിഷ് ഗാംഗുലിയാണ് ട്രെഷറര്‍. നരേഷ് ഓജയാണ് വൈസ് പ്രസിഡന്റ്. അടുത്ത ശനിയാഴ്ച ഗാംഗുലിയും സംഘവും സ്ഥാനം ഏറ്റെടുക്കും. 2015ല്‍ പ്രസിഡന്റായതിന് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ ക്യാപ്റ്റന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാറായി തിരഞ്ഞെടുക്കപ്പെടുന്നത്.

Read More

ബെംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം; പുതുവര്‍ഷരാവില്‍ നടന്ന സംഭവം മിറര്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്

ബെംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം; പുതുവര്‍ഷരാവില്‍ നടന്ന സംഭവം മിറര്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്

ബെംഗളൂരു: നാടും നഗരവും പുതുവര്‍ഷം ആഘോഷിച്ചപ്പോള്‍  ബെംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ പീഡന ശ്രമം. സാമൂഹികവിരുദ്ധരായ ചിലആളുകളാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയത്. സുരക്ഷയുടെ ഭാഗമായി ബെംഗ്ലൂരുവില്‍ 1500 പൊലീസുകാരെയാണ് നിയമിച്ചിരുന്നത്. ബാംഗ്ലൂര്‍ മിറര്‍ പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പുതുവര്‍ഷാഘോഷങ്ങളുടെ ശ്രദ്ധാകേന്ദ്രമായ എം.ജി റോഡ്, ബ്രിഗ്രേഡ് റോഡ് പരിസരങ്ങളിലെ പുതുവര്‍ഷാഘോഷ പരിപാടിക്കിടയിലാണ് സ്ത്രീകള്‍ക്ക് ദുരനുഭവം നേരിട്ടത്. അസഭ്യം പറഞ്ഞും സമ്മതമില്ലാതെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചും ഭൂരിഭാഗം സ്ത്രീകളുടെ പുതുവര്‍ഷാഘോഷത്തെ സമൂഹികവിരുദ്ധര്‍ ദുരന്തമാക്കി മാറ്റി. പല സംഭവങ്ങള്‍ നടക്കുമ്പോഴും പൊലീസുകാര്‍ വെറും കാഴ്ച്ചക്കാരായി മാത്രം നിലകൊണ്ടു. പല സ്ത്രീകള്‍ക്കും ആഘോഷ പരിപാടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങി പോയി. ബെംഗളൂരു പൊലീസിന് നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും മദ്യലഹരിയില്‍ പല പുരുഷന്‍മാരും സ്ത്രീകളോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. മദ്യലഹരിയിലാണെന്നത് ഒരു സുരക്ഷാകവചമാക്കി അഭിനയിച്ചുകൊണ്ട് പല…

Read More

തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കള്ളപ്പണം ശേഖരിച്ചവര്‍; മമതയുമായി സഖ്യത്തിനില്ലെന്ന് ബൃന്ദ കാരാട്ട്

തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കള്ളപ്പണം ശേഖരിച്ചവര്‍; മമതയുമായി സഖ്യത്തിനില്ലെന്ന് ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇതോടെ തൃണമൂലും സിപിഎമ്മും യോജിക്കുമെന്ന നോട്ടുകള്‍ അസാധുവാക്കിയതില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരെ സമരം നടത്തുമെന്നുള്ള രണ്ടുദിവസത്തെ ചര്‍ച്ചകള്‍ക്ക് അവസാനമായി. കേന്ദ്രത്തിന്റെ നടപടികള്‍ക്കെതിരെ സഖ്യമെന്ന ആവശ്യം തൃണമൂലാണ് ആദ്യം മുന്നോട്ട് വെച്ചത്. എന്നാല്‍ ശാരദ തുടങ്ങി കുംഭകോണങ്ങളിലൂടെ കള്ളപ്പണം ശേഖരിച്ചവരാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍. അതുകൊണ്ട് തന്നെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു പ്രക്ഷോഭത്തിനും സിപിഎം ഇല്ലെന്ന് ബൃന്ദ കാരാട്ട് അറിയിച്ചു. നോട്ട് അസാധുവാക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ കണ്ണീരൊപ്പാനാണ് സിപിഎമ്മിന്റെ ശ്രമം. പ്രധാനമന്ത്രി ഇന്നലെ നടത്തിയ വൈകാരിക പ്രസംഗം വെറും നാടകമാണ്. പ്രധാനമന്ത്രി മോഡിയുടെ കണ്ണീര്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പ്രശ്നമല്ലെന്നും ബൃന്ദ കാരാട്ട് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കള്ളപ്പണം ശേഖരിച്ചവര്‍; മമതയുമായി സഖ്യത്തിനില്ലെന്ന് ബൃന്ദ കാരാട്ട് ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം…

Read More