പഴത്തൊലി കൊണ്ട് മുഖക്കുരു മാറ്റാം!

പഴത്തൊലി കൊണ്ട് മുഖക്കുരു മാറ്റാം!

?മുഖക്കുരു അകറ്റാന്‍ പഴത്തൊലി മുഖക്കുരുവിനെ ചികിത്സിക്കാനുള്ള ധാരാളം പരിഹാര വിധികളെ പറ്റിയും ഉല്‍പന്നങ്ങളെ പറ്റിയും നാം ദിവസവും കേള്‍ക്കാറുള്ളതാണ്. എങ്കില്‍ കൂടി അവയൊന്നും പരീക്ഷിക്കാനായി നാം അധികമൊന്നും മെനക്കെടാറില്ല. തെരഞ്ഞെടുക്കുന്ന ചേരുവകളിലെ വിശ്വാസക്കുറവും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യതകളും ഒക്കെയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. അധികമാര്‍ക്കും അറിയാത്തതും എന്നാല്‍ പ്രതിവിധികളില്‍ ഏറ്റവും ഫലപ്രദമായതുമായ ഒന്നാണ് പഴത്തൊലി ഉപയോഗിച്ചുള്ള മുഖ ചര്‍മസംരക്ഷണ രീതികള്‍. പഴത്തൊലി ഉപയോഗിച്ചുകൊണ്ട് മുഖക്കുരു ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കുന്ന 7 വ്യത്യസ്ത വഴികള്‍ ആണ് ഇന്നിവിടെ പറയുന്നത്. ?മുഖക്കുരു അകറ്റാന്‍ പഴത്തൊലി എങ്ങനെ ഉപയോഗിക്കാം? സൂര്യരശ്മികള്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് നമ്മുടെ ചര്‍മ്മത്തെ കാത്തുരക്ഷിക്കാന്‍ സഹായിക്കുന്ന ല്യൂട്ടിന്‍ അടക്കമുള്ള നിരവധി ആന്റി ഓക്സിഡന്റുകള്‍ വാഴത്തൊലിയില്‍ അടങ്ങിയിരക്കുന്നു. എക്‌സീമ, സോറിയാസിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന എസ്റ്ററിഫൈഡ് ഫാറ്റി ആസിഡുകളുടെ കലവറ കൂടിയാണ് ഈയൊരു വിദ്വാന്‍. മുഖക്കുരുവിനെ…

Read More