കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഏത്തപ്പഴം കഴിക്കാമോ…

കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഏത്തപ്പഴം കഴിക്കാമോ…

ആഹാരത്തിനൊപ്പം ദിവസവും ഒരു പഴം കഴിക്കേണ്ടതുണ്ട്. സാധാരണക്കാര്‍ ഇതിനായി മിക്കവാറും വാഴപ്പഴമാണ് തെരഞ്ഞെടുക്കുക. എല്ലാക്കാലത്തും സുലഭമായി കിട്ടുന്നതുകൊണ്ടും വിലക്കുറവുകൊണ്ടുമൊക്കെയാണ് വാഴപ്പഴം തെരഞ്ഞെടുക്കുന്നത്. എന്നാല്‍ പഴങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതും ഏത്തപ്പഴമാണ്. പക്ഷേ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് ഏത്തപ്പഴം കഴിക്കാനുവോ എന്ന കാര്യത്തില്‍ ചെറിയ സംശയങ്ങളൊക്കെയുണ്ട്. നേന്ത്രപ്പഴമെന്നും ഏത്തപ്പഴമെന്നും ഒരേ സമയം അറിയപ്പെടുന്ന ഈ പഴം മൂന്നു തരം കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പുഷ്ടമാണ് (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാല്‍ തന്നെ ഉയര്‍ന്ന ഊര്‍ജം പ്രദാനം ചെയ്യുന്ന പഴമാണിത്. ഉയര്‍ന്ന കാലറിയുള്ളതിനാല്‍ത്തന്നെ കൊളസ്‌ട്രോള്‍ കൂട്ടുമോ എന്ന സംശയവും സ്വാഭാവികമായി ഉണ്ടാകാറുണ്ട്. ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്‌ട്രോള്‍ ഒട്ടും തന്നെയില്ല. അതിനാല്‍ തന്നെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ള ഒരാള്‍ ഏത്തപ്പഴമോ, മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍…

Read More