കുക്കിങ് ഗ്യാസ് അല്‍പം ലാഭിക്കാന്‍ ചില വഴികള്‍

കുക്കിങ് ഗ്യാസ് അല്‍പം ലാഭിക്കാന്‍ ചില വഴികള്‍

പാചകവാതക സിലിണ്ടറിന് എപ്പോഴാണ് വില കയറുകയെന്ന് പ്രവചിക്കല്‍ സാധ്യമല്ല. വീട്ടമ്മമാര്‍ക്കാണെങ്കില്‍ എപ്പോഴും ആധിയാണ്. ചിലപ്പോഴെല്ലാം കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് രാവിലത്തെ തിരക്കിനിടയിലോ രാത്രി അത്താഴമൊരുക്കുന്നതിന് ഇടയിലോ ഒക്കെ ഗ്യാസ് തീര്‍ന്നേക്കാം. ഇനിമുതല്‍ കണക്കുകൂട്ടുന്നതിലും അല്‍പം അധികകാലത്തേക്ക് ഗ്യാസ് നീട്ടിക്കിട്ടിയാലോ വെറുതെയല്ല. ഇതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ. അങ്ങനെ ഒരു കരുതലെടുക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ നോക്കാം. *ഗ്യാസ് സ്റ്റൗ കത്തിക്കുന്നത് മുതല്‍ തന്നെ ശ്രദ്ധ ആവശ്യമാണ്. സ്റ്റൗ ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം നോബ് സിം മോഡില്‍ ഇടണം. അല്ലെങ്കില്‍ കൂടുതല്‍ ഗ്യാസ് പുറത്തുപോകാന്‍ സാധ്യതയുണ്ട്. *പാചകം ചെയ്യുന്ന പാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ട്. ചുവടുകട്ടിയുള്ള പാത്രങ്ങള്‍ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കുന്നതാണ് എപ്പോഴും രുചികരമാവുക. എന്നാല്‍ ആവശ്യത്തിലധികം കട്ടിയുള്ള പാത്രമാകുമ്പോള്‍ ചൂട് കടത്തിവിടാന്‍ അതിന് കൂടുതല്‍ സമയം വേണ്ടിവന്നേക്കും. അപ്പോഴും ഗ്യാസ് ഒരല്‍പം കൂടുതല്‍ ഉപയോഗിക്കപ്പെടും. അതുപോലെ തന്നെ വലിയ പാത്രത്തില്‍ പാകം…

Read More