മകളുടെ പിറവയില്‍ രോഹിത്തിന്റെ സെഞ്ചുറി, ധോണിയുടെ ഐതിഹാസിക പോരാട്ടം; ഒടുവില്‍ സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

മകളുടെ പിറവയില്‍ രോഹിത്തിന്റെ സെഞ്ചുറി, ധോണിയുടെ ഐതിഹാസിക പോരാട്ടം; ഒടുവില്‍ സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

സിഡ്‌നി: രോഹിത് ശര്‍മയുടെയും ഉറച്ച പിന്തുണ നല്‍കിയ മഹേന്ദ്രസിങ് ധോണിയുടെയും ഐതിഹാസിക പോരാട്ടം വിഫലമാക്കി സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യയ്ക്കു തോല്‍വി. ടെസ്റ്റ് പരമ്പര വിജയം ലോകകപ്പ് കിരീടനേട്ടം പോലെ ആഘോഷിച്ച ഇന്ത്യയെ, 34 റണ്‍സിനു തോല്‍പ്പിച്ചാണ് ഓസീസിന്റെ ‘ഷോക്ക് ട്രീറ്റ്‌മെന്റ്’. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് മകളുടെ പിറവി ദിനത്തില്‍ രോഹിത്തിന്റെ തകര്‍പ്പന്‍ സെഞ്ചുറിയും (129 പന്തില്‍ 133), മഹേന്ദ്രസിങ് ധോണിയുടെ അര്‍ധസെഞ്ചുറിയും (96 പന്തില്‍ 51) ഒരു ഘട്ടത്തില്‍ പ്രതീക്ഷ നല്‍കിയതാണ്. എന്നാല്‍, ജൈ റിച്ചാര്‍ഡ്‌സന്‍ജേസണ്‍ ബെഹ്‌റന്‍ഡ്രോഫ് സഖ്യത്തിന്റെ ഉജ്വല ബോളിങ് പ്രകടനമാണ് മല്‍സരം ആതിഥേയര്‍ക്ക് അനുകൂലമാക്കിയത്. ഇതോടെ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്ത് ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഓസീസ് വിജയം 34 റണ്‍സിന്. മൂന്നു മല്‍സരങ്ങടങ്ങിയ പരമ്പരയില്‍ ഓസീസ് 10ന് മുന്നിലെത്തുകയും ചെയ്തു. ഓസീസിനായി റിച്ചാര്‍ഡ്‌സന്‍…

Read More

പരമ്പര തൂത്തുവാരാനൊരുങ്ങി ഒസീസ്; അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

പരമ്പര തൂത്തുവാരാനൊരുങ്ങി ഒസീസ്; അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

മെല്‍ബണ്‍: ഈ മാസം 26ന് മെല്‍ബണില്‍ വെച്ച് നടക്കുന്ന ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള 13 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. പെര്‍ത്ത് ടെസ്റ്റ് കളിച്ച ടീമിലെ 13 താരങ്ങളെയും ഓസ്‌ട്രേലിയ ടീമില്‍ നിലനിര്‍ത്തി. മധ്യനിരയില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന പീറ്റര്‍ ഹാന്‍ഡ്‌കോംബിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പേസ് ബൗളര്‍മാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയാണെങ്കില്‍ പീറ്റര്‍ സിഡില്‍ പകരക്കരാനാവും. ഹാന്‍ഡ്‌സ്‌കോംബ് തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ മുന്‍ താരം ഷെയ്ന്‍ വോണ്‍ അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. READ MORE: ‘ഡേവിഡ് ജെയിംസിന് പിന്നാലെ വിദേശ പരിശീലകരെല്ലാവരും ബ്ലാസ്‌റ്റേഴ്‌സ് വിട്ടു’ പെര്‍ത്ത് ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന്റെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ മെല്‍ബണിലും ഫിഞ്ച് തന്നെയാകും ഓസീസ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. അതേസമയം, രണ്ടാം ടെസ്റ്റിലെ തോല്‍വിയോടെ ബോക്‌സിംഗ് ഡേ ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമെന്ന് ഉറപ്പായി. ഓപ്പണര്‍മാരായാ മുരളി വിജയ്‌യും കെ എല്‍…

Read More

‘ കോലിയെ പ്രകോപിപ്പിക്കരുത് ‘ – ടിം പെയ്ന്‍

‘ കോലിയെ പ്രകോപിപ്പിക്കരുത് ‘ – ടിം പെയ്ന്‍

അഡ്‌ലെയ്ഡ്: ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആറിന് അഡ്‌ലെയ്ഡില്‍ തുടങ്ങാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ മുന്‍കരുതലോടെ ഓസ്‌ട്രേലിയ. കോലിയെ പ്രകോപിപ്പിക്കരുതെന്ന് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബൗളര്‍മാരാട് ആവശ്യപ്പെട്ടു. കോലിയെ പ്രതിരോധത്തിലാക്കാനുള്ള ബൗളിംഗ് കരുത്ത് ഓസീസിനുണ്ടെന്നും തങ്ങളുടെ കഴിവിനനുസരിച്ചുള്ള പ്രകടനം പുറത്തെടുത്താല്‍ തന്നെ ഓസീസ് ബൗളര്‍മാര്‍ക്ക് കോലിയെ പ്രതിരോധത്തിലാക്കാനാവുമെന്നും പെയ്ന്‍ പറഞ്ഞു. READ MORE:  കോലിയെ പ്രകോപിപ്പിക്കരുത് – ടിം പെയ്ന്‍ പ്രകോപിതരായി പെരുമാറിയാല്‍ നമുക്ക് ചിലപ്പോള്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കാനായെന്ന് വരില്ല. അവര്‍ നമുക്കെതിരെ ശക്തമായ ആക്രമണം നടത്തുന്ന ചില സമയങ്ങളുണ്ടാകുമെന്നുറപ്പ്. ആ സമയത്തും സംയമനം കൈവിടരുത്. എന്നാല്‍ കോലിക്കെതിരെ പറയേണ്ട കാര്യങ്ങള്‍ പറയാതിരിക്കില്ലെന്നും പെയ്ന്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ രണ്ടു പരമ്പരകളില്‍ അഞ്ച് സെഞ്ച്വറി നേടിയിട്ടുള്ള കോലിയെ ആണ് ബോര്‍ഡ!ര്‍ ഗാവാസ്‌കര്‍ പരമ്പരയ്ക്കിറങ്ങുമ്പോള്‍ ഓസ്‌ട്രേലിയ ഏറ്റവുമധികം ഭയപ്പെടുന്നത്. വ്യാഴാഴ്ച അഡലെയ്ഡിലാണ് നാല് ടെസ്റ്റുകളുടെ…

Read More