അസ്യൂസും ഫ്‌ലിപ് കാര്‍ട്ടും കൈകോര്‍ക്കുന്നു

അസ്യൂസും ഫ്‌ലിപ് കാര്‍ട്ടും കൈകോര്‍ക്കുന്നു

മുംബൈ: അസ്യൂസിന്റെ സെന്‍ഫോണ്‍ ആക്‌സസറീസ് ഇനി മുതല്‍ ഫ്‌ലിപ് കാര്‍ട്ടില്‍ നിന്ന് ലഭ്യമാകും. രണ്ട് കമ്പനികളും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ഫോണിന്റെ ഒര്‍ജിനല്‍ ആക്‌സസറീസാണ് ഇനി മുതല്‍ ഫ്‌ലിപ് കാര്‍ട്ടില്‍ നിന്ന് ലഭ്യമാകുക. ഇത് സംബന്ധിച്ച് കരാറില്‍ ഫ്‌ലിപ് കാര്‍ട്ടും അസ്യൂസും ഒപ്പുവച്ചു. അസ്യൂസിന്റെ ട്രാവല്‍ അഡാപ്ടര്‍, യുഎസ്ബി കേബിള്‍, പവര്‍ബാങ്ക്, ടൈപ്പ് സി കേബിളുകള്‍ തുടങ്ങിയവയാകും ഫ്‌ലിപ് കാര്‍ട്ടില്‍ ലഭ്യമാകുക. 299 രൂപ മുതലാണ് വിലയെന്നും അറിയിപ്പുണ്ട്. സെന്‍ഫോണിന്റെ ഒര്‍ജിനല്‍ ആക്‌സസറീസ് ഫ്‌ലിപ് കാര്‍ട്ടില്‍ ലഭിക്കുന്നതോടെ ഉപയോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Read More

അസൂസ് ‘വിവോബുക്ക് X510’ പുറത്തിറക്കി

അസൂസ് ‘വിവോബുക്ക് X510’ പുറത്തിറക്കി

വിവോബുക്ക് X510 പുറത്തിറക്കി അസൂസ്. വിപണിയില്‍ 34999 രൂപയാണ് ലാപ്ടോപ്പിന്റെ വില. അസൂസ് വിവോബുക്ക് X510ല്‍ 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണുള്ളത്. 7.8 മില്ലീമീറ്റര്‍ അള്‍ട്രാ സ്ലിം ബെസെല്‍ (Bezel) സ്‌ക്രീന്‍ബോഡി അനുപാതം 80 ശതമാനമാക്കുന്നു. 1.7 കിലോഗ്രാം ഭാരവും 17.9 മില്ലീമീറ്റര്‍ കനവുമുള്ള ലാപ്ടോപ്പിന്റെ ഇടതുഭാഗത്ത് രണ്ട് USB 2.0 പോര്‍ട്ടുകളും SD കാര്‍ഡ് സ്ലോട്ടുമാണുള്ളത്. ഇന്റെല്‍ കോര്‍ i37100 2.40GHz പ്രോസസ്സര്‍, 4GB റാം, 1TB ഹാര്‍ഡ് ഡിസ്‌ക് എന്നിവയും വിവോബുക്ക് X510ല്‍ ഉണ്ട്. 42 WHrs, 3S1P, 3സെല്‍ Liion ബാറ്ററി എന്നിവയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

Read More