സൈനിക കാമ്പിനു നേരെ ഭീകരാക്രമണം

സൈനിക കാമ്പിനു നേരെ ഭീകരാക്രമണം

ജമ്മു: സുന്‍ജ്വാനില്‍ സൈനിക കാമ്പിനു നേരെ ഭീകരാക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സൈനിക കാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിലേക്ക് രണ്ടു ഭീകരര്‍ നുഴഞ്ഞു കയറി വെടിവെപ്പ് തുടങ്ങിയത്. ആക്രമണത്തില്‍ ഹവല്‍ദാറിനും മകള്‍ക്കും പരിക്കേറ്റു. ജെയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. കാമ്പിന് 500 മീറ്റര്‍ പരിധിയിലുള്ള സ്‌കൂളുകള്‍ അടച്ചിടാന്‍ ജില്ലാ അധികാരികള്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ വര്‍ഷം ഇത്തരത്തില്‍ ജമ്മു കശ്മീരിലുണ്ടാവുന്ന ആദ്യ ആക്രമണമാണിത്. പുലര്‍ച്ചെ 4:45 ഓടെയാണ് വെടിവെപ്പാരംഭിച്ചത്. പ്രദേശത്ത് സൈന്യം ശക്തമായ തിരിച്ചില്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More

ജമ്മുവില്‍ ആര്‍മി ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം ; രണ്ടു സൈനികര്‍ക്ക് പരുക്കേറ്റു

ജമ്മുവില്‍ ആര്‍മി ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം ; രണ്ടു സൈനികര്‍ക്ക് പരുക്കേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആര്‍മി ക്യാമ്പിനു സമീപം തീവ്രവാദി ആക്രമണം. തീവ്രവാദികളുടെ വെടിവെയ്പ്പില്‍ രണ്ട് ജവാന്മാര്‍ക്ക് പരുക്കേറ്റു. ജമ്മുവില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നഗ്രോതയിലെ ആര്‍മി ക്യാമ്പിനു സമീപത്താണ് തീവ്രവാദികളും സൈന്യവും തമ്മില്‍ വെടിവെയ്പ്പുണ്ടായത്. ഇന്നു പലര്‍ച്ചെ 5.30 ഓടെ ആരംഭിച്ച വെടിവെയ്പ്പ് തുടരുകയാണ്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകളും ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മുവിലെ സാംബ പ്രദേശത്ത് തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു വെടിവെയ്പ്പിലൂടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയത്.

Read More