ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കാര്‍ മോഷണം പോയി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കാര്‍ മോഷണം പോയി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കാര്‍ മോഷണം പോയി.ഡല്‍ഹി സെക്രട്ടറിയേറ്റിനു സമീപത്തുനിന്നാണ് നീല നിറത്തിലുള്ള വാഗണ്‍ ആര്‍ കാര്‍ മോഷണം പോയത്. മറ്റൊരു എഎപി നേതാവ് ഉപയോഗിച്ചിരുന്ന സമയത്താണ് കാര്‍ മോഷ്ടിക്കപ്പെട്ടത്. കേജരിവാളിന് സമ്മാനമായി ലഭിച്ചതാണ് ഈ കാര്‍. മോഷണം പോയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. വിഡിയോ അവ്യക്തമാണെന്നാണ് പോലീസ് പറയുന്നത്.

Read More

കെജ്രിവാളിനെ വിരുന്നൊരുക്കി നജീബ് ജങ്

കെജ്രിവാളിനെ വിരുന്നൊരുക്കി നജീബ് ജങ്

ഡല്‍ഹി: രാജിയ്ക്ക് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിരുന്നിന് ക്ഷണിച്ച് മുന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ്. വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്ന് ജങ് പറഞ്ഞതായി കെജ്രിവാള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ആംആദ്മി പാര്‍ട്ടിയും നജീബ് ജംങും തമ്മിലുള്ള നിരന്തരം വാഗ്വാദങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. വ്യാഴാഴ്ചയാണ് നജീബ് ജങ് ഡല്‍ഹിയുടെ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ പതവി രാജിവെച്ചത്.

Read More

കെജ്രിവാള്‍ ഡല്‍ഹിയില്‍ കാല്‍ കുത്തിയാല്‍ കൊല്ലുമെന്ന് വധഭീഷണി

കെജ്രിവാള്‍ ഡല്‍ഹിയില്‍ കാല്‍ കുത്തിയാല്‍ കൊല്ലുമെന്ന് വധഭീഷണി

ഡല്‍ഹി : ഡല്‍ഹിയില്‍ കാല്‍ കുത്തിയാല്‍ വെടിവെച്ചു കൊല്ലുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് ഭീഷണി. എമര്‍ജന്‍സി നന്പരായ 100 ല്‍ വിളിച്ചായിരുന്ന അജ്ഞാതന്റെ ഭീഷണി. നിലവില്‍ ചണ്ഡീഗഡിലുള്ള കെജ്രിവാള്‍ ഇന്ന് ഡല്‍ഹിയില്‍ എത്താനിരിക്കെയാണ് ഭീഷണി. ഭീഷണി എവിടെ നിന്നുമാണ് വന്നതെന്നോ അജ്ഞാതന്‍ ആരാണെന്നോ പോലീസിന് ഒരു തുന്പും ലഭിച്ചിട്ടില്ല. അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ ഇസഡ് പ്‌ളസ് കാറ്റഗറി സുരക്ഷാ വലയത്തിലാണ്. ഭീഷണി കിട്ടിയ വിവരം ഡല്‍ഹി പോലീസ് ചണ്ഡീഗഡ് പോലീസിനെയും അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കെജ്രിവാളിന് നേരെ ഭീഷണി ഉയരുന്നത്. മാര്‍ച്ചില്‍ സമാനഗതിയിലുള്ള ഭീഷണി കിട്ടിയിരുന്നു. ജൂലൈയില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡി വധിച്ചേക്കുമെന്ന് കെജ്രിവാള്‍ തന്നെ വ്യക്തമാക്കിയിരുന്ന. തന്നെ ഇല്ലാതാക്കാന്‍ മോഡി ഏതറ്റം വരെ പോകുമെന്നും പറഞ്ഞിരുന്നു. എംഎല്‍എമാര്‍ എല്ലാവരും ജയിലില്‍ പോകുകയാണെന്നും ബലി നല്‍കാന്‍ തയ്യാറാകുകയാണെന്ന്…

Read More

മോദി പ്രസംഗിക്കുമ്പോള്‍ കേജ്രിവാള്‍ ഉറങ്ങി; ചിത്രങ്ങള്‍ വൈറലാവുന്നു

മോദി പ്രസംഗിക്കുമ്പോള്‍ കേജ്രിവാള്‍ ഉറങ്ങി; ചിത്രങ്ങള്‍ വൈറലാവുന്നു

ന്യൂഡല്‍ഹി: എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുമ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഉറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ സോഷ്യല്‍ മീഡിയ അതേറ്റെടുത്തു. ഒന്നര മണിക്കൂര്‍ നീണ്ട തന്റെ പ്രസംഗത്തില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിക്കാനും ഭരണനേട്ടങ്ങള്‍ എടുത്തു പറയാനുമാണ് മോദി ശ്രദ്ധിച്ചത്. എന്നാല്‍, വിഐപികളുടെ നിരയില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന് സമീപത്ത് കേജ്രിവാള്‍ കണ്ണടച്ചിരിക്കുകയായിരുന്നു. അതേസമയം, മോദിയുടെ പ്രസംഗം ബോറടിപ്പിക്കുന്നതായുകൊണ്ട് കേജ്രിവാള്‍ ഉറങ്ങിപ്പോയതാകാം എന്ന വിശദീകരണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. ഇത് കൂടാതെ കേന്ദ്ര ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്ലി, പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ മോഡിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കുമ്പോള്‍ മുന്‍നിരയില്‍ ഇരുന്ന ഉറങ്ങുന്ന ചിത്രവും മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

Read More