” വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നേ…, കോഹ്ലിയോട് അനുഷ്‌കയുടെ പരിഭവം.. ”

” വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നേ…, കോഹ്ലിയോട് അനുഷ്‌കയുടെ പരിഭവം.. ”

വര്‍ഷങ്ങള്‍ പ്രണയത്തിനൊടുവിലാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും വിവാഹിതരായത്. വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അനുഷ്‌കയും വിരാടും. ഡിസംബര്‍ പതിനൊന്നിനായിരുന്നു ഇറ്റലിയില്‍ വച്ച് ഇരുവരും വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞെന്നു വെച്ച് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നാണ് അനുഷ്‌കയുടെ പരിഭവം. പ്രണയിച്ചിരുന്ന കാലത്തേതു പോലെ തന്നെയാണ് ഇപ്പോഴത്തെ അവസ്ഥയുമെന്ന് അനുഷ്‌ക പറയുന്നു. ഇന്ത്യന്‍ ക്യാപ്റ്റനെന്ന ഉത്തരവാദിത്വത്തിലാണ് വിരാട്. നാലോളം സിനിമകള്‍ വിവാഹ ശേഷം അനുഷ്‌കയും ചെയ്തു. ഇങ്ങനെ തിരക്കുകളിലാണ് ഇരുവരും. ആയുസ് വര്‍ധിപ്പിക്കാന്‍ ദാമ്പത്യജീവിതത്തില്‍ കരുതേണ്ടത്!… ‘വിവാഹം കഴിഞ്ഞെന്നു കരുതി എനിക്ക് വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. വിരാടും ഞാനും ജോലിയിലാണ്. അതുകൊണ്ടു തന്നെ ഒരുമിച്ച് ചിലവഴിക്കാന്‍ സമയം കിട്ടുന്നത് വിരളമായാണ്. രണ്ടുപേരും അവരുടെ മേഖലയില്‍ തിരക്കിലാണ്. വീടുണ്ടെങ്കിലും അങ്ങോട്ട് എത്താന്‍ പറ്റുന്നില്ല. ഇപ്പോള്‍ വീട്ടിലേയ്ക്കു വരുമ്പോള്‍ അവധി ആഘോഷിക്കാന്‍ പോകുന്നത് പോലെയാണ് തോന്നുന്നത്’ അനുഷ്‌ക പറഞ്ഞു.

Read More