‘അങ്കമാലി ഡയറീസ്’ ബോളിവുഡിലേക്ക്

‘അങ്കമാലി ഡയറീസ്’  ബോളിവുഡിലേക്ക്

പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സ്‌ക്രീനില്‍ അത്ഭുതം കാട്ടിയ അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്. എയര്‍ലിഫ്റ്റ്, ടോയ്‌ലറ്റ്: ഏക് പ്രേം കഥ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് വിക്രം മല്‍ഹോത്രയാണ് അങ്കമാലിയുടെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. സംവിധായകനെയോ അഭിനേതാക്കളെയോ തീരുമാനിച്ചിട്ടില്ല. ചിത്രം ബോളിവുഡിലെത്തുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ് ആയിരിക്കും. താരനിര്‍ണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് നിര്‍മ്മാതാവിന്റെ മറുപടി. മലയാളത്തിലെ ഒറിജിനല്‍ പതിപ്പില്‍ നിന്ന് ചില അഭിനേതാക്കള്‍ ഹിന്ദി റീമേക്കിലും എത്തിയേക്കാമെന്നും അദ്ദേഹം പറയുന്നു. സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ എടുക്കാറുള്ള വിക്രം മല്‍ഹോത്രയാണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പ്രതികരിച്ചു. ആ കഥ കൂടുതല്‍ ആസ്വാദകരിലേക്ക് എത്താനുള്ള അവസരമാണ് ഇതെന്നും. അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ ചിത്രീകരണം.

Read More

ഇത് തല്ലുകൊള്ളിത്തരം; പ്രതികരണവുമായി സാന്ദ്രാ തോമസ്

ഇത് തല്ലുകൊള്ളിത്തരം; പ്രതികരണവുമായി സാന്ദ്രാ തോമസ്

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന അങ്കമാലി ഡയറീസ് ഹോള്‍ഡ്ഓവര്‍ ആക്കാന്‍ തൃശൂരില്‍ നീക്കമുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. തൃശൂര്‍ ഗിരിജ തിയറ്ററിലാണ് സിനിമ കാണാന്‍ കഴിയാതെ ആളുകള്‍ മണിക്കൂറുകളോളം പുറത്തുനില്‍ന്നത്. സിനിമ കാണാന്‍ ആളില്ല എന്ന കാരണം പറഞ്ഞ് ചിത്രം ഹോള്‍ഡ്ഓവറാക്കി പുതിയ റിലീസ് നടത്താനാണ് തിയറ്ററുകളുടെ ഇങ്ങനെയൊരു നീക്കമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി സാന്ദ്ര തോമസ് രംഗത്തെത്തി. അങ്കമാലീ ഡയറീസിനെ തിയറ്ററുകളില്‍ നിന്ന് പടിയടച്ച് പുറത്താക്കുന്നത് സിനിമയെ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്ന് സാന്ദ്ര പറയുന്നു. സാന്ദ്രയുടെ കുറിപ്പ് വായിക്കാം മലയാള സിനിമയില്‍ പുതിയ ശൈലീ മാറ്റത്തിനൊപ്പം നിന്ന്, 86 പുതുമുഖങ്ങളെക്കൊണ്ട് തിയറ്ററുകള്‍ പിടിച്ചടക്കിയ അങ്കമാലീ ഡയറീസിനെ തിയറ്ററുകളില്‍ നിന്ന് പടിയടച്ച് പുറത്താക്കുന്നത് സിനിമയെ കൊലപ്പെടുത്തുന്നതിന് തുല്യമാണ് . ഇങ്ങനെ ചെയ്യുന്നവര്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. ആവര്‍ത്തന വിരസതയും അതിമാനുഷ കഥകളും കണ്ട് മടുത്ത പ്രേക്ഷകര്‍ തിരിഞ്ഞു നോക്കാത്തത്…

Read More

ഷെനയുടെ ചിത്രം സിനിമയില്‍; അങ്കമാലി ഡയറീസിനെതിരെ മകള്‍ ആമി

ഷെനയുടെ ചിത്രം സിനിമയില്‍; അങ്കമാലി ഡയറീസിനെതിരെ മകള്‍ ആമി

ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച അങ്കമാലി ഡയറീസില്‍ മാവോവാദി ഷൈനയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ മകള്‍ ആമി രംഗത്ത്. അമ്മയുടെ ചിത്രം ഉപയോഗിച്ച രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ആമി ഫേസ്ബുക്കില്‍ കുറിച്ചു. ഈ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ വക്കീല്‍ നോട്ടീസ് അയക്കാന്‍ ഷൈന ആവിശ്യപ്പെട്ടിട്ടുണ്ട്. നീക്കം ചെയ്യാത്ത പക്ഷം ഈ മാസം 30 നു വയനാട് കോടതിയില്‍ ക്രിമിനല്‍ ഡിഫമേഷന്‍ ഷൈന ഫയല്‍ ചെയ്യും. സിനിമയില്‍ പൊലീസ് സ്റ്റേഷനകത്ത് ചുമരില്‍ പതിച്ചിരിക്കുന്ന കുറ്റവാളികളുടെ ഫോട്ടോകള്‍ക്കൊപ്പമാണ് ഷൈനയുടെ ഫോട്ടോ മറ്റൊരു പേരില്‍ പതിച്ചിരിക്കുന്നത്.

Read More

ഇവള്‍ അങ്കമാലിയിലെ പ്രിയസഖി

ഇവള്‍ അങ്കമാലിയിലെ പ്രിയസഖി

ലിജോ ജോസ് പെല്ലിശ്ശേരിയെന്ന വ്യത്യസ്തനായ സംവിധായകന്റെയും കാഴ്ചക്കാരുടെ പള്‍സറിയുന്ന കരുത്തനായ നിര്‍മ്മാതാവ് വിജയ് ബാബുവിന്റെയും ധൈര്യത്തിന്റെ ആകെ തുകയാണ് അങ്കമാലി ഡയറീസ് നേടിയ വലിയ വിജയം. ചെമ്പന്‍ വിനോദെന്ന പക്കാ അങ്കമാലിക്കാരന്റെ നേര്‍ക്കാഴ്ചകളില്‍ നിന്നും ചിതറിത്തെറിച്ച കട്ട ലോക്കല്‍ കഥാപാത്രങ്ങളും കഥാപരിസരവും കാണികളെ 132 മിനിറ്റു നേരത്തേക്ക് മറ്റൊരു ലോകത്തേക്ക് അക്ഷരാര്‍ത്ഥത്തില്‍ അടിച്ചുതെറിപ്പിക്കുകയായിരുന്നു. പെട്ടു പോകുന്ന തരത്തില്‍ മാന്ത്രികതയുള്ള ഈ ആവാഹന കര്‍മ്മം സാധ്യമാക്കിയതാകട്ടെ, സിനിമയില്‍ കഥാപാത്രങ്ങളായി ജീവിച്ച 86 പുതുമുഖങ്ങളും. പെപ്പെയേയും ലിച്ചിയേയും അപ്പാനി രവിയേയും സഖിയേയുമൊന്നും നമുക്ക് അപരിചിതരായി തോന്നിയതേയില്ല. ഇവരില്‍ പെപ്പെയുടെ സഖിയായി ജീവിച്ച ബിന്നിയെന്ന ബിന്നി റിങ്കി ബെഞ്ചമിന്റെ സ്വപ്‌നങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ബിന്നിയുടെ അങ്കമാലി കൊല്ലംകാരിയായ ബിന്നിയുടെ സിനിമയിലേക്കുള്ള വരവ് യാദൃശ്ചികമായിരുന്നില്ല. സ്വപ്‌നം കാണാന്‍ തുടങ്ങിയ കാലം മുതല്‍ക്കേയുള്ള ഒരാഗ്രഹമായിരുന്നു അത്. സിനിമ തന്നെയാണ് മുന്നോട്ടുള്ള വഴിയെന്നും ബിന്നി തിരിച്ചറിഞ്ഞിട്ടുണ്ട്. സിനിമയില്‍…

Read More

നിയമ വിരുദ്ധമായി പോസ്റ്റര്‍ പതിച്ചതിന് അങ്കമാലി ഡയറീസിന്റെ വാഹനത്തിന് എതിരെ കേസ്

നിയമ വിരുദ്ധമായി പോസ്റ്റര്‍ പതിച്ചതിന് അങ്കമാലി ഡയറീസിന്റെ വാഹനത്തിന് എതിരെ കേസ്

കൊച്ചി: അങ്കമാലി ഡയറീസിന്റെ പരസ്യത്തിനായി അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തടഞ്ഞ വിഷയത്തില്‍ നിയമ ലംഘനത്തിന് വാഹനത്തിനെതിരെ കേസെടുത്തു. വാഹനത്തിന്റെ ചില്ലുകളില്‍ ഉള്‍പ്പെടെ നിയമവിരുദ്ധമായി സ്റ്റിക്കറുകള്‍ പതിപ്പിച്ചതിനാണ് കേസ്.സിനിമാ സംഘത്തിന്റെ വാഹനം വഴിയില്‍ തടഞ്ഞ് പരിശോധിച്ചതില്‍ തെറ്റില്ലെന്ന് എറണാകുളം റൂറല്‍ എസ്പി ഇന്നലെ വ്യക്തമാക്കിയിരുന്നു.വാഹനപരിശോധനയില്‍ നിയമലംഘനം ശ്രദ്ധയില്‍ പെട്ടിട്ടും നടപടി എടുക്കാത്തതിനെതിരെ മൂവാറ്റുപുഴ ഡിവൈഎസ്പിയോട് എസ്പി വിശദീകരണവും തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. അനുമതി വാങ്ങാതെ വാഹനത്തില്‍ സ്റ്റിക്കര്‍ പതിച്ചതിന് ഇവരെ നേരത്തെ പെരുമ്പാവൂരിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടികൂടി പിഴ ഈടാക്കിയിരുന്നു. അഞ്ഞുറു രൂപയാണ് പിഴയടച്ചത്. ആറുമാസത്തേക്ക് വാഹനത്തിലെ പരസ്യം തുടരാന്‍ 12,900 രൂപ ഫീസും ഇവര്‍ നല്‍കിയിരുന്നു. അതേസമയം കാറിന്റെ ബോഡിയില്‍ അല്ലാതെ ചില്ലുകളില്‍ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ അനുമതിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. കൂടാതെ ചില്ലുകളില്‍ ഒട്ടിച്ച പരസ്യം ഇളക്കിമാറ്റണമെന്ന് ആവശ്യപ്പെടുകയും…

Read More

അങ്കമാലി ഡയറീസ് സിനിമാ പ്രവര്‍ത്തകരെ വഴിതടഞ്ഞതില്‍ തെറ്റില്ലെന്ന് എസ് പി

അങ്കമാലി ഡയറീസ് സിനിമാ പ്രവര്‍ത്തകരെ വഴിതടഞ്ഞതില്‍ തെറ്റില്ലെന്ന് എസ് പി

മൂവാറ്റുപുഴ: അങ്കമാലി ഡയറീസ് സിനിമയുടെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും വഴിതടഞ്ഞ പൊലീസ് നടപടിയില്‍ തെറ്റില്ലെന്ന് എസ്പി: എ.വി. ജോര്‍ജ്. നിയമലംഘനം കണ്ടിട്ടും പൊലീസ് നടപടിയെടുത്തില്ല. സംഭവത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോനോട് വിശദീകരണം തേടിയെന്നും എസ്പി വ്യക്തമാക്കി. സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും സഞ്ചരിച്ച വാഹനത്തിന്റെ ഗ്ലാസ് സ്റ്റിക്കറൊട്ടിച്ച് മറച്ചത് പിഴ ഈടാക്കേണ്ട കുറ്റമാണെന്നും എസ്പി പറഞ്ഞു. മോട്ടോര്‍ വാഹനനിയമപ്രകാരവും ഗ്ലാസുകള്‍ പൂര്‍ണമായും മറച്ചത് തെറ്റാണ്. ഇന്നു മുതല്‍ എറണാകുളം റൂറല്‍ മേഖലയില്‍ മുഴുവന്‍ വാഹനങ്ങളിലും പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ മൂവാറ്റുപുഴയില്‍ വച്ച് സിനിമാ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസിന്റെ സദാചാര അതിക്രമമുണ്ടായെന്നാണ് പരാതി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരിലെ കോളജില്‍ നടന്ന പ്രോഗ്രാമിനു ശേഷം കൊച്ചിയിലേക്കു പോകുകയായിരുന്നു സിനിമാ പ്രവര്‍ത്തകര്‍. നായിക ബിന്നി ബെഞ്ചമിനുള്‍പ്പെടെയുള്ള അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമായെത്തിയ വാഹനം തടഞ്ഞു നിര്‍ത്തി ഇവരെ…

Read More