കേരളത്തിനൊരു കൈത്താങ്ങ്, പലയിടത്തു നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തുന്നു

കേരളത്തിനൊരു കൈത്താങ്ങ്, പലയിടത്തു നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തുന്നു

കൊച്ചി: പ്രളയക്കെടുതി  നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്കാണ് തുക കൈമാറിയത്. മമ്മൂട്ടിയുടെ വകയായി 15 ലക്ഷവും ദുല്‍ഖറിന്‍റെ പേരില്‍ 10 ലക്ഷം രൂപയുമാണ് കൈമാറിയത്. മോഹന്‍ലാല്‍ 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു. നേരത്തെ താരസംഘടനയായ ‘അമ്മ’ 10 ലക്ഷം രൂപ നേരത്തെ തന്നെ നല്‍കിയിരുന്നു. ഇത് ആദ്യ ഘട്ട സഹായമാണെന്നും കൂടുതല്‍ സഹായം ഉടന്‍ നല്‍കുമെന്നും ‘അമ്മ”യ്ക്ക് വേണ്ടി തുക കൈമാറിയ മുകേഷും ജഗതീഷും പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ നാനാ ദിഖുകളില്‍ നിന്നും ദുരിതബാധിതര്‍ക്ക് സഹായം ഒഴുകുകയാണ്. കഴിഞ്ഞ പ്രമുഖ വ്യവസായി എംഎ യൂസഫലി അഞ്ച് കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയുന്നു. തമിഴ് നടന്‍ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ…

Read More

പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മോഹന്‍ലാലിന്റെ ഉറപ്പ് ലഭിച്ചു – ഡബ്ല്യു സി സി

പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മോഹന്‍ലാലിന്റെ ഉറപ്പ് ലഭിച്ചു – ഡബ്ല്യു സി സി

കൊച്ചി: പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന മോഹന്‍ലാലിന്റെ ഉറപ്പ് ലഭിച്ചെന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍. തുറന്നതും ആരോഗ്യപരവുമായ ചര്‍ച്ചയാണ് നടക്കുന്നതെന്ന് അംഗങ്ങളായ പദ്മപ്രിയയും രേവതിയും വ്യക്തമാക്കി. ‘അമ്മ’ ഭാരവാഹികളുമായി നടന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. എക്സിക്യൂട്ടിവ് സ്ഥാനത്തേക്ക് മത്സരസന്നദ്ധത രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് പാര്‍വതി വ്യക്തമാക്കി. മത്സരിക്കാന്‍ കഴിയുമോയെന്ന സാധ്യത തേടുകമാത്രമാണ് ചെയ്തത്. ഇത് തന്റെ അച്ഛന്റെ വിജയമാണെന്ന് ചര്‍ച്ചക്കുശേഷം ഷമ്മി തിലകന്‍ പ്രതികരിച്ചു. ആദ്യം ചില എതിരഭിപ്രായം വന്നിരുന്നെങ്കിലും എല്ലാം പോസ്റ്റിവാണ്. തിലകനെ വിലക്കിയത് തെറ്റായ തീരുമാനമാണെന്ന് സംഘടന തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭരണസമിതിയുടെ തീരുമാനങ്ങള്‍ പോസിറ്റിവാണെന്ന് ജോയി മാത്യുവും വ്യക്തമാക്കി. ഒരുപാട് കത്തുകള്‍ അയച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സംഘടന ചര്‍ച്ചക്ക് തയാറായത്. സംഘടനക്ക് മാറ്റമുണ്ടായിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

അമ്മ – ഡബ്ല്യുസിസി നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

അമ്മ – ഡബ്ല്യുസിസി നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

”പ്രധാന വിഷയം നടിയെ ആക്രമിച്ച കേസ്” കൊച്ചി: അമ്മയുടെ നേതൃത്വവും വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളുമായി ഇന്നു കൂടിക്കാഴ്ച നടത്തും. നടിയെ ഉപദ്രവിച്ച കേസില്‍ കക്ഷിചേരാനുള്ള അമ്മ ഭാരവാഹികളുടെ ശ്രമമാണ് ഒടുവില്‍ വിവാദം സൃഷ്ടിച്ചത്. താന്‍ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെ അമ്മ നേതൃത്വത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുയര്‍ന്നെന്നാണു സൂചനകള്‍. നടിയുടെ ഹര്‍ജിയെ സഹായിക്കുക മാത്രമാണു തങ്ങളുടെ ഉദ്ദേശ്യമെന്ന നിലപാടുമായാണ് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരാനെത്തിയത്. സ്വന്തമായി കേസ് നടത്താന്‍ പ്രാപ്തിയുണ്ടെന്നായിരുന്നു നടിയുടെ ഉറച്ച നിലപാട്. അതോടെ കക്ഷി ചേരാനെത്തിയവര്‍ക്ക് ഈ കേസിലുള്ള താല്‍പര്യമെന്താണെന്നായി കോടതി. സംഭവം വിവാദമായതോടെ ഹര്‍ജി പിന്‍വലിച്ചേക്കും. പുതിയ നീക്കങ്ങള്‍ അമ്മ നേതൃത്വത്തെ രണ്ടു തട്ടിലാക്കിയെന്ന പ്രചാരണം ശക്തമാണ്. വൈകിയ വേളയില്‍ നടിയെ സഹായിച്ചു മുഖം രക്ഷിക്കാന്‍ അമ്മ നേതൃത്വം…

Read More

” ‘അമ്മ’യില്‍ നിന്നും പുറത്തുവന്ന ശേഷം അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമിച്ചു ” ; രമ്യാ നമ്പീശന്‍

” ‘അമ്മ’യില്‍ നിന്നും പുറത്തുവന്ന ശേഷം അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമിച്ചു ” ; രമ്യാ നമ്പീശന്‍

കൊച്ചി: താരസംഘടന ‘അമ്മ’യില്‍ നിന്നും പുറത്തുവന്ന ശേഷം അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമമെന്ന് രമ്യാ നമ്പീശന്‍. തങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഓരോ വേദികളിലും ആവര്‍ത്തിച്ച് പറയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഡബ്ല്യുസിസി അമ്മയുടെ എതിര്‍ സംഘടന ആവരുതെന്ന് ആഗ്രഹിച്ചിരുന്നു എന്നാല്‍ അവിടെ നിന്ന് നല്ല സമീപനമല്ല ലഭിച്ചതെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു രമ്യ. കുറ്റാരോപിതനായ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിച്ചാണ് രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചത്. ഇതേതുടര്‍ന്നാണ് ഡബ്ല്യുസിസിയെ അമ്മ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഓഗസറ്റ് ഏഴിനാണ് കൊച്ചിയില്‍ ഡബ്ല്യുസിസിയുമായി അമ്മ ചര്‍ച്ച നടത്തുന്നത്. പുരുഷന്മാര്‍ക്ക് എതിരെയുള്ള സംഘടനയല്ല ഡബ്ല്യുസിസിയെന്നും രമ്യ പരിപാടിയില്‍ വ്യക്തമാക്കി.

Read More

അമ്മയുടെ തീരുമാനം ശരിയെന്നു വിശ്വസിക്കുന്നു, അംഗീകരിക്കുന്നു – നിവിന്‍ പോളി

അമ്മയുടെ തീരുമാനം ശരിയെന്നു വിശ്വസിക്കുന്നു, അംഗീകരിക്കുന്നു – നിവിന്‍ പോളി

മലയാള സിനിമ സംഘടനയായ അമ്മയ്ക്കെതിരെ പല ഭാഗത്തു നിന്നും വന്‍ വിമര്‍ശനങ്ങളാണുയരുന്നത്. നടന്‍ ദിലീപിനെ തിരിച്ചെടുത്തതു മുതല്‍ തുടങ്ങിയ വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഇപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് യുവതാരം നിവിന്‍ പോളി. ‘അമ്മയെടുത്ത തീരുമാനം ശരിയെന്ന് വിശ്വസിക്കുന്നു. അമ്മയിലെ ഒരംഗം എന്ന നിലയില്‍ അമ്മയുടെ തീരുമാനങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. ഞാന്‍ എക്സിക്യൂട്ടിവ് കമ്മറ്റിയിലെ അംഗമല്ല, അതിനാല്‍ സംഘടനയെക്കുറിച്ചോ അതിന്റെ തീരുമാനങ്ങളെക്കുറിച്ചോ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല’ – നിവിന്‍ പോളി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അമ്മയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് കഴിഞ്ഞ മാസം കൂടിയ ജനറല്‍ ബോഡി അദ്ദേഹത്തെ പുറത്താക്കിയ തീരുമാനം റദ്ധാക്കിയെന്നറിയിച്ചു. ഇതാണ് വിവാദമായത്. ഡബ്ല്യൂസിസി ഇതിനെതിരെ ശക്തമായി രംഗത്തു വന്നു. ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, തുടങ്ങിയ താരങ്ങള്‍ അമ്മയില്‍…

Read More

മുഖ്യാതിഥിയായി മോഹന്‍ലാല്‍, വിവാദം തീരുന്നില്ല; എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് വ്യക്തി വിരോധമുള്ളവരെന്ന് മന്ത്രി എ.കെ ബാലന്‍

മുഖ്യാതിഥിയായി മോഹന്‍ലാല്‍, വിവാദം തീരുന്നില്ല; എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് വ്യക്തി വിരോധമുള്ളവരെന്ന് മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: ഈ മാസം എട്ടിന് അവാര്‍ഡ് വിതരണ ചടങ്ങ് നടക്കാനിരിക്കെ മുഖാതിഥിയായ മോഹന്‍ലാലിനെ ചുറ്റിയുള്ള വിവാദം തീരുന്നില്ല. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയതിനെ എതിര്‍ക്കുന്നത് വ്യക്തി വിരോധമുള്ളവരാണെന്ന് സാംസ്‌ക്കാരിക മന്ത്രി എകെ ബാലന്‍. അതേസമയം, അവാര്‍ഡ് ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ച് ജൂറി അംഗം ഡോക്ടര്‍ ബിജു ചലച്ചിത്ര അക്കാദമിക്ക് കത്ത് നല്‍കി. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സിഎസ് വെങ്കിടേശ്വരന്‍ രാജിവെച്ചതിന് പിന്നാലെ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ജൂറി അംഗം ഡോക്ടര്‍ ബിജു ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടനെ പിന്തുണക്കുന്ന താരസംഘടന അമ്മയുടെ പ്രസിഡണ്ട് മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ബിജുവിന്റെ കുറ്റപ്പെടുത്തല്‍. സൂപ്പര്‍ താരങ്ങളെ വിളിച്ച് അവാര്‍ഡ് നിശപോലെ ആഘോഷിക്കേണ്ടതല്ല സംസ്ഥാന ചലച്ചിത്ര അവാര്‍ഡെന്നുമാണ് ഡോക്ടര്‍ ബിജു അടക്കമുള്ളവരുടെ വിമര്‍ശകരുടെ നിലപാട്. മുഖാതിഥി തര്‍ക്കത്തില്‍…

Read More

മാധ്യമങ്ങളില്‍ പരസ്യപ്രസ്താവന നടത്തി അപഹാസ്യരാകരുത് ; പരാതികള്‍ സംഘടനക്കകത്തു ചര്‍ച്ച ചെയ്യണം – അമ്മ

മാധ്യമങ്ങളില്‍ പരസ്യപ്രസ്താവന നടത്തി അപഹാസ്യരാകരുത് ; പരാതികള്‍ സംഘടനക്കകത്തു ചര്‍ച്ച ചെയ്യണം – അമ്മ

കൊച്ചി: മാധ്യമങ്ങളില്‍ പരസ്യപ്രസ്താവന നടത്തി അപഹാസ്യരാവരുതെന്ന് താരങ്ങളോട് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ. അംഗങ്ങള്‍ സംഘടനയ്ക്കു പുറത്ത് പരാതികള്‍ ഉന്നയിക്കുന്നത് സംഘടനയ്ക്ക് നാണക്കേടുണ്ടാക്കും. അതുകൊണ്ട് പരാതികള്‍ സംഘടനയ്ക്ക് അകത്ത് ചര്‍ച്ച ചെയ്യണമെന്ന് അമ്മ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. മാധ്യമവക്താവിനെ നിയോഗിക്കുമെന്നും അച്ചടക്കകമ്മിറ്റി കാര്യക്ഷമമാക്കുമെന്നും ആവശ്യമെങ്കില്‍ വനിതാ സെല്‍ രൂപീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഓഗസ്റ്റ് ഏഴിന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായാണ് സംഘടന സര്‍ക്കുലര്‍ പുറത്തിറക്കിയത്. നാല് നടിമാരുടെ രാജിക്കത്ത് ലഭിച്ചതായി സര്‍ക്കുലറില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭാവന, രമ്യാ നന്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ രാജിയാണ് അമ്മ നേതൃത്വം സ്ഥിരീകരിച്ചിട്ടുള്ളത്. രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ആവശ്യപ്പെട്ട് സംഘടനയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇവരുമായി ചര്‍ച്ച നടത്തും. സംഘടനയ്‌ക്കെതിരെ പരാതിപ്പെട്ട ജോയ് മാത്യു, ഷമ്മി തിലകന്‍ എന്നിവരുമായും ചര്‍ച്ചയ്ക്ക് തയാറാണ്. നിരപരാധിത്വം…

Read More

സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഡബ്ല്യു.സി.സിയുടെ ആവശ്യമില്ലെന്ന് നടി മംമ്ത മോഹന്‍ദാസ്, മറുപടിയുമായി റിമ കല്ലിങ്കല്‍

സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍  ഡബ്ല്യു.സി.സിയുടെ ആവശ്യമില്ലെന്ന് നടി മംമ്ത മോഹന്‍ദാസ്, മറുപടിയുമായി റിമ കല്ലിങ്കല്‍

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ സിനിമ കളക്ടീവിനെതിരെ (ഡബ്ല്യു.സി.സി) നടി മംമ്ത മോഹന്‍ദാസ്. സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഡബ്ല്യു.സി.സി പോലെയൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം മനസിലാകുന്നില്ലെന്നും ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞു. താന്‍ വ്യത്യസ്തമായി ജീവിക്കുന്നയാളാണ്. എന്തെങ്കിലും പ്രശ്നമുണ്ടാകുന്നുവെങ്കില്‍ അതിന്റെ കാരണക്കാര്‍ സ്ത്രീകള്‍ കൂടിയാണ്. താന്‍ ഡബ്ല്യൂ.സി.സിയില്‍ അംഗമല്ല. സംഘടന രൂപീകരിക്കുന്ന സമയത്ത് ഇവിടെയുണ്ടായിരുന്നില്ല. ആ സമയത്ത് താനിവിടെ ഉണ്ടായിരുന്നുവെങ്കിലും സംഘടനയില്‍ ചേരില്ല. ആ സംഘടനക്ക് എതിരായതു കൊണ്ടല്ല. എനിക്ക് ഇതില്‍ ഒരഭിപ്രായമില്ലാത്തതിനാലാണ്. അതുപോലെ താരസംഘടനയായ അമ്മ മകള്‍ക്ക് കൈത്താങ്ങ് നല്‍കുന്നതിന് പകരം മകനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപണവും അറിഞ്ഞിരുന്നു. അതൊരു തമാശയായാണ് തോന്നിയത്. ആ വാര്‍ത്ത പക്ഷപാതമായാണ് തോന്നിയത്. 2005-06 സമയത്താണ് ഞാന്‍ അവസാനമായി അമ്മയുടെ യോഗത്തില്‍ പങ്കെടുത്തത്. അതിന് ശേഷം…

Read More

‘അമ്മ’ ചര്‍ച്ചയ്ക്ക് തയ്യാര്‍

‘അമ്മ’ ചര്‍ച്ചയ്ക്ക് തയ്യാര്‍

കൊച്ചി: അമ്മയില്‍ ഉടലെടുത്ത ഭിന്നതകള്‍ പരിഹരിക്കുന്നതിനായി സംഘടന ചര്‍ച്ചക്കൊരുങ്ങുന്നു. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് ഏഴിന് ചര്‍ച്ച നടത്തുമെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതോടെയാണ് സംഘടനയില്‍ പ്രശ്‌നങ്ങളുണ്ടായത്. തീരുമാനത്തെ തുടര്‍ന്ന് നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ച് പുറത്ത് വന്നിരുന്നു. അമ്മയുടെ നടപടി വ്യാപക പ്രതിഷേധത്തിനും കാരണമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ചലച്ചിത്ര സംഘടന ചര്‍ച്ചക്ക് തയാറായത്.

Read More

ഡബ്ല്യു.സി.സിയ്ക്ക് പിന്തുണ, ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തതില്‍ അതൃപ്തി: കമല്‍ഹാസന്‍

ഡബ്ല്യു.സി.സിയ്ക്ക് പിന്തുണ, ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തതില്‍ അതൃപ്തി: കമല്‍ഹാസന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ വേണ്ടത്ര കൂടിയാലോചനക്ക് ശേഷമായിരുന്നു ‘അമ്മ’യില്‍ തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന് നടന്‍ കമല്‍ഹാസന്‍. വിമന്‍ ഇന്‍ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) ഉയര്‍ത്തുന്ന നിലപാടുകളെ പിന്തുണക്കുന്നതായും കൊച്ചിയില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു. മതേതര രാഷ്ട്രീയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പരിഗണനയിലുണ്ട്. അഭിനയിക്കാന്‍ അറിയാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാനുള്ള കാരണം. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും താന്‍ ചോദ്യങ്ങളെ ഭയക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Read More