ആല്‍ഗരിതത്തില്‍ തെറ്റ്, ഗൂഗിളില്‍ ഇഡിയറ്റ് എന്നു തിരഞ്ഞാല്‍ കിട്ടുന്നത് ട്രംപിന്റെ ചിത്രങ്ങള്‍

ആല്‍ഗരിതത്തില്‍ തെറ്റ്, ഗൂഗിളില്‍ ഇഡിയറ്റ് എന്നു തിരഞ്ഞാല്‍ കിട്ടുന്നത് ട്രംപിന്റെ ചിത്രങ്ങള്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ ആല്‍ഗരിതത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും അപഹസിക്കപ്പെടുന്നു. ഇത്തവണ ഇഡിയറ്റ് എന്ന തിരയുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ചിത്രം വരുന്ന തരത്തിലാണുള്ളത്. ഓണ്‍ലൈന്‍ ആക്ടിവിസ്റ്റായ ഒരാള്‍ ഗൂഗിളിന്റെ ആല്‍ഗരിതത്തില്‍ തകരാറ് വരുത്തിയതാണ് ഇത്തരത്തില്‍ വരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയറ്റ് എന്ന വാക്കിന് ട്രംപിന്റെ ചിത്രങ്ങള്‍ വരുത്തിയിരിക്കുന്നതും ഇയാള്‍ തന്നെയാണെന്നാണ് സൂചന. ട്രംപിന്റെ നയങ്ങളോടുള്ള എതിര്‍പ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴി ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നത്.

Read More

ട്രംപിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനവും എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയും വിവാദത്തില്‍

ട്രംപിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനവും എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയും വിവാദത്തില്‍

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി റിപ്പോര്‍ട്ട്. എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരത്തില്‍ ലംഘനം നടന്നത്. 92 കാരിയായ രാജ്ഞിയെ കുറച്ചുസമയം വെയിലത്ത് നിര്‍ത്തിയതും തുടര്‍ന്ന് വന്ന ട്രംപ് രാജ്ഞിയെ തല കുനിച്ച് ആദരവ് പ്രകടിപ്പിക്കുന്നതിന് പകരം ഹസ്തദാനം നല്‍കിയതും വിമര്‍ശനത്തിന് ഇടയാക്കി. ട്രംപിന് പിന്നാലെ മെലാനിയ ട്രംപും ഹസ്ത ദാനത്തിലൂടെയാണ് ആദരവ് പ്രകടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിന് പുറമെ ഗാഡ് ഓഫ് ഹോണര്‍ സ്വീകരിക്കുന്നതിന് രാജ്ഞിയുടെ മുന്നില്‍ കയറി നടന്നതും വിമര്‍ശനത്തിന് ഇരയാക്കിയിട്ടുണ്ട്. ഇതോടെ ട്രംപിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനം പൂര്‍ണമായും വിവാദങ്ങള്‍ ഉയര്‍ത്തുകയാണ്.  

Read More

ജനനേന്ദ്രിയത്തില്‍ തോക്ക് ഒളിപ്പിച്ചു കടത്തിയ യുവതിയെ പൊലീസ് പിടികൂടി

ജനനേന്ദ്രിയത്തില്‍ തോക്ക് ഒളിപ്പിച്ചു കടത്തിയ യുവതിയെ പൊലീസ് പിടികൂടി

ജനനേന്ദ്രിയത്തില്‍ നിറ തോക്ക് ഒളിപ്പിച്ചു കടത്തിയ യുവതിയെ ട്രാഫിക് പൊലീസ് പിടികൂടി. അമേരിക്കയില്‍ സെട്രന്‍ ടെക്‌സാസിലെ വാക്കോയില്‍യാണ് സംഭവം . വാക്കോ സ്വദേശികളായ ആഷ്‌ലി സിസിലിയ (27) കാമുകന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ (31) എന്നിവരാണ് പിടിയിലായത്. മയക്ക് മരുന്ന് കൈവശം വച്ചതിനാണ് ഗബ്രിയേല്‍ പിടിയിലായത്. വാക്കോ പൊലീസാണ് ഇക്കാര്യം പുറത്ത് വിട്ടത്. അമേരിക്കയില്‍ സ്‌കൂള്‍ പരിസങ്ങളില്‍ ലഹരി വസ്തുക്കളും തോക്കുകളുമായി പ്രവേശിയ്ക്കുന്നത് ശക്തമായ നിരോധനമുണ്ട് . അധികൃതരുടെ കണ്ണ വെട്ടിച്ച് കടന്നുപോകാനാണ് സിസിലിയ ഈ കടും കൈ കാട്ടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രാഫിക് നിയമം ലംഘിച്ചതോടെ ട്രാഫിക് പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടിയയുരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡ്രൈവരുടെ സീറ്റിനടിയില്‍ നിന്നും ലഹരി വസ്തുക്കളും കണ്ടെടുത്തു. സിസിലയുടെ അസ്വാഭാവികമായ ചലനത്തില്‍ സംശയം തോന്നിയ പൊലീസ് വനിത പൊലീസിനെ വരുത്തി യുവതിയെ ചോദ്യം ചെയ്യുമ്പോഴാണ് ജനനേന്ദ്രിയത്തില്‍ തോക്ക് ഒളിപ്പിച്ചുട്ടുള്ള…

Read More

മകന്റെ ജന്മദിനത്തിന് പിതാവിന്റെ സമ്മാനം നഗ്നസുന്ദരിമാര്‍; അസ്വസ്ഥനായി മകന്‍

മകന്റെ ജന്മദിനത്തിന് പിതാവിന്റെ സമ്മാനം നഗ്നസുന്ദരിമാര്‍; അസ്വസ്ഥനായി മകന്‍

ഏവരെയും ഞെട്ടിക്കുന്ന ഒരു ആഘോഷമാണ് ഈ അച്ഛന്‍ ചെയ്തത്. പന്ത്രണ്ടു വയസുള്ള മകന് ജന്മദിനം ആഘോഷിക്കാന്‍ അച്ഛന്‍ കൊണ്ടുവന്നത് നിരവധി നഗ്‌നസുന്ദരിമാരെ. മകന്റെ ജന്മദിനാഘോഷം പൊടിപൂരമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കോടീശ്വരനായ അച്ഛന് പക്ഷേ ലോകത്തിന്റെ നാനാഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരിക്കുകയാണ്. കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള പിറന്നാളാഘോഷത്തില്‍ അിന്തിച്ചിരിക്കുകയാണ് ഏവരുംഅമേരിക്കയില്‍ ഏതോ ഒരു സംസ്ഥാനത്ത് നടന്നുവെന്നു കരുതുന്ന ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജന്മദിനാഘോഷത്തിനിടെ മകന്റെ ചുറ്റും നിന്ന് നിരവധി നഗ്‌നസുന്ദരിമാര്‍ നൃത്തം ചെയ്യുന്നത് വ്യക്തമായി വീഡിയോയില്‍ കാണാം. മകന് പ്രോത്സാഹനം നല്‍കി അച്ഛന്‍ തൊട്ടു പിന്നില്‍ നില്‍ക്കുന്നതും വ്യക്തമാണ്. നൃത്തരംഗങ്ങള്‍ ചൂടുപിടിച്ചതോടെ നഗ്‌നസുന്ദരികള്‍ പയ്യന്റെ മുഖത്ത് തങ്ങളുടെ മാറിടം ഉരസിയതോടെ പയ്യന്‍ ആകെ വിരണ്ടുവെന്നു തന്നെ പറയാം. കസേരയില്‍ ഇരിക്കുന്ന പയ്യന്റെ ചുറ്റും നിന്ന് ഡാന്‍സ് കളിച്ച സുന്ദരികളില്‍ രണ്ടു പേര്‍ തങ്ങളുടെ മാറിടം കുട്ടിയുടെ മുഖത്ത്…

Read More

സ്വന്തം മക്കളെ കാലങ്ങളോളം ചങ്ങളയില്‍ ബന്ധിച്ച് ഇരുണ്ട മുറിക്കുള്ളില്‍ വളര്‍ത്തിയ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു; സംഭവം പുറംലോകമറിഞ്ഞതിങ്ങനെ

സ്വന്തം മക്കളെ കാലങ്ങളോളം ചങ്ങളയില്‍ ബന്ധിച്ച് ഇരുണ്ട മുറിക്കുള്ളില്‍ വളര്‍ത്തിയ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു; സംഭവം പുറംലോകമറിഞ്ഞതിങ്ങനെ

സ്വന്തം രക്തത്തില്‍ പിറന്ന 13 പേര്‍. ഇവരെ വളര്‍ത്തിയത് കാലങ്ങളോളം ഇരുണ്ട മുറിയില്‍ ചങ്ങലയ്ക്കിട്ട്. സംഭവം പുറംലോകമറിഞ്ഞതോടെ മാതാപിതാക്കള്‍ അറസ്റ്റില്‍. അമേരിക്കയിലെ കാലിഫോര്‍ണിയക്കടുത്തുള്ള പെരിസ് നഗരത്തില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഞായറാഴ്ച രാവിലെ ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട 17 വയസ്സുകാരിയായ മകള്‍ വീടിന് പുറത്തെത്തി പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകമറിയുന്നത്. കാലിഫോര്‍ണിയ സ്വദേശികളായ 57 വയസ്സുള്ള ഡേവിഡ് അല്ലന്‍ ടര്‍ഫിന്‍, 49 വയസ്സുകാരി ലൂയിസ് അന്ന എന്നീ ദമ്പതികളാണ് സ്വന്തം മക്കളെ കാലങ്ങളോളം തടവിലിട്ട് വളര്‍ത്തിയത്. രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ ഫോണ്‍ കോളിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ദമ്പതികള്‍ ഇരുവരേയും ചോദ്യം ചെയ്യുകയും കുട്ടികളെ വീട്ടിനുള്ളില്‍ നിന്നും തടവിലാക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. ചങ്ങല കൊണ്ട് കുടുക്കിയ നിലയിലായിരുന്നു ഏവരുടെയും കാലുകള്‍. രണ്ട് മുതല്‍ 29 വയസ്സ് വരെ…

Read More

ഭിന്നലിംഗക്കാരുടെ അവകാശങ്ങളെ ശക്തമായി എതിര്‍ത്ത വ്യക്തി പക്ഷേ പിടിയിലാവുന്നത് പ്രായപൂര്‍ത്തിയാവാത്ത ബാലനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്

ഭിന്നലിംഗക്കാരുടെ അവകാശങ്ങളെ ശക്തമായി എതിര്‍ത്ത വ്യക്തി പക്ഷേ പിടിയിലാവുന്നത് പ്രായപൂര്‍ത്തിയാവാത്ത ബാലനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്

ഒക്ക്ലഹോമ: ഭിന്നലിംഗക്കാരുടെ അവകാശങ്ങളെ ശക്തമായി നിയമനിര്‍മ്മാണ സഭയില്‍ എതിര്‍ത്ത ജനപ്രതിനിധിയെ പ്രായപൂര്‍ത്തിയാകാത്ത ബാലനെ പീഡിപ്പിക്കാന്‍ ശ്രമിക്കവെ ഹോട്ടലില്‍ വെച്ച് പിടികൂടി. അമേരിക്കയിലെ ഒക്ക്ലഹോമ പ്രദേശത്തെ ജനപ്രതിനിധിയായ റാല്‍ഫ് ഷോര്‍ട്ട്ലിയാണ് 17 കാരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കവെ പിടിയിലായത്. റിപബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ ഇയാള്‍ ട്രംപ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭിന്നലിംഗക്കാരുടെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയുവാനുള്ള ബില്‍ നടപ്പിലാക്കാനായി ശക്തമായി വാദിച്ച വ്യക്തിയാണ്. ഒക്ക്ലഹോമയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് 17 കാരനൊപ്പം ഇയാള്‍ പിടിയിലാവുന്നത്. മുറിയില്‍ വെച്ച് ഗര്‍ഭ നിരോധന ഉറകളും മയക്കു മരുന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി റാല്‍ഫ് ഈ പയ്യനെ വശീകരിക്കാന്‍ ശ്രമിച്ചിരുന്നതിനുള്ള തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ പയ്യനെ നേര്‍വഴിക്ക് നടത്താനുള്ള ഉപദേശം നല്‍കുവാനാണ് ഹോട്ടലില്‍ വിളിപ്പിച്ചതെന്നാണ് സെനറ്ററുടെ വാദം. 35 വയസ്സുകാരനായ ഇയാള്‍ക്ക് നാല് മക്കളുണ്ട്.

Read More

അമേരിക്കക്കൊപ്പം ഇസ്രയേലും പിന്മാറുന്നു

അമേരിക്കക്കൊപ്പം ഇസ്രയേലും പിന്മാറുന്നു

ജെറുസലേം: അമേരിക്കയ്‌ക്കൊപ്പം ഇസ്രായേലും യുനസ്‌കോ(യുണൈറ്റഡ് നേഷന്‌സ് എഡ്യൂക്കേഷണല്‍ സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍)യില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചു. പിന്മാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വക്താക്കള്‍ പ്രതികരിച്ചു. പാരമ്പര്യത്തെ കാത്തുസംരക്ഷിക്കുന്നതിന് പകരം തകര്‍ക്കുകയാണ് യുനസ്‌കോ ചെയ്യുന്നത്. അസംബന്ധങ്ങളുടെ അരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ് യുനസ്‌കോ. യുനസ്‌കോയില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനം വളരെ ധീരമായതാണെന്നും സ്വാഗതാര്‍ഹമാണെന്നും നെതന്യാഹു പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് യുനസ്‌കോയില്‍ നിന്നും പിന്മാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. പാലസ്തീന്‍ യുനസ്‌കോയില്‍ അംഗത്വം നല്‍കിയതിനെ തുടര്‍ന്നുണ്ടായ നയതന്ത്ര പ്രശ്‌നങ്ങളാണ് പിന്മാറ്റത്തില്‍ വരെ എത്തിച്ചത്. പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും ചട്ടപ്രകാരം 2018 ഡിസംബറോടെ മാത്രമേ നടപടികള്‍ പൂര്‍ത്തിയാവുകയുള്ളൂ. അതുവരെ ഇരു രാജ്യങ്ങള്‍ക്കും യുനസ്‌കോയില്‍ അംഗമായി തന്നെ തുടരേണ്ടി വരും.

Read More

വീട് വൃത്തിയാക്കിന്നിന്നതിനിടെ ആ കാഴ്ച്ച കണ്ട് ഉടമസ്ഥന്‍ ഞെട്ടി…!

വീട് വൃത്തിയാക്കിന്നിന്നതിനിടെ ആ കാഴ്ച്ച കണ്ട് ഉടമസ്ഥന്‍ ഞെട്ടി…!

  അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചില ഭാഗ്യനിമിഷങ്ങള്‍ക്കായിരുന്നു അമേരിക്കയിലെ അര്‍ക്കന്‍സാസ് സ്വദേശിയായ റോഡ്‌നി കെല്‍സോയിക്ക് സാക്ഷ്യം വഹിക്കാനായത് . കാരണം വീടിന്റെ ഉള്‍വശം വൃത്തിയാക്കുകയായിരുന്ന ഇദ്ദേഹം കണ്ടത് രണ്ടു തലകളുള്ള ഒരു പാമ്പിനെയായിരുന്നു. അഞ്ചടി നീളമുള്ള അണലി വര്‍ഗത്തില്‍ പെട്ട ഒരു പാമ്പായിരുന്നു ഇത്. മുറിക്കുള്ളില്‍ എന്തോ ഉണ്ടെന്ന് മനസിലായതിനെ തുടര്‍ന്നാണ് വീട് വൃത്തിയാക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. തുടര്‍ന്ന് ജോലിക്കിടയില്‍ അദ്ദേത്തെ ഞെട്ടിച്ചു കൊണ്ട് ഇരട്ട തലകളുള്ള പാമ്പ് അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. അത്യപൂര്‍വമായ ഈ പാമ്പിന്റെ പ്രധാന്യം മനസിലാക്കിയ റോഡ്‌നി കുറച്ചു സമയത്തെ പരിശ്രമത്തിനു ശേഷം പാമ്പിനെ പിടികൂടുകയായിരുന്നു. മാത്രമല്ല അടുത്തുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിലാക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പാമ്പുകള്‍ എത്രകാലം ജീവിച്ചിരിക്കുമെന്ന് പറയാന്‍ കഴിയില്ല. രണ്ടു തലകള്‍ക്കുമായി കണ്ണും വായും വിഷപ്പല്ലുമെല്ലാമുണ്ടെങ്കിലും ഇഴയുന്നത് വളരെ പണിപ്പെട്ടാണ്. അതുകൊണ്ട് തന്നെ ഇരയെ പിടികൂടുന്നതും ബുദ്ധിമുട്ടിയാണ്. ഈ പാമ്പ്…

Read More

അമേരിക്കന്‍ മലയാളികളുടെ മനംകവര്‍ന്ന് ദിലീപ് ഷോ; നാദിര്‍ഷയ്ക്കും ടീമിനും അഭിനന്ദന പ്രവാഹം

അമേരിക്കന്‍ മലയാളികളുടെ മനംകവര്‍ന്ന് ദിലീപ് ഷോ; നാദിര്‍ഷയ്ക്കും ടീമിനും അഭിനന്ദന പ്രവാഹം

അമേരിക്കയില്‍ ദിലീപ് ഷോ ഒരു മാസം പിന്നിടുമ്പോള്‍ പരിപാടിയെ അമേരിക്കന്‍ മലയാളികള്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്്. അമേരിക്കയിലെ ദിലീപ് ഷോ പ്രേക്ഷക മനസ്സില്‍ തരംഗം തീര്‍ത്തു കഴിഞ്ഞു.ഷോ അതിന്റെ പരിസമാപ്തിയിലേക്കു കടക്കുമ്പോള്‍ ജനഹൃദയങ്ങള്‍ കീഴടക്കി ഒരിക്കലും മറക്കാത്ത ഓര്‍മ്മകളായി ഈ കലാവിരുന്ന് മാറുകയാണ്. നാദിര്‍ഷ എന്ന കലാകാരനെയും സംഘത്തെയും അമേരിക്കന്‍ മലയാളികള്‍ ഓരോ ഷോ കഴിയുമ്പോളും അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയായിരുന്നു.കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട സ്‌കിറ്റുകളെല്ലാം പുതിയ വിഷയങ്ങള്‍ അടങ്ങിയതായിരുന്നു. കാവ്യാമാധവന്‍, നമിത പ്രമോദ്, ദിലീപ് എന്നിവരോടൊപ്പം ഏഷ്യാനെറ്റ് തകധിമിയിലൂടെ വിജയികളായ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ എന്നിവയെല്ലാം കാണികളുടെ മനം കവര്‍ന്നു. റിമി ടോമിയും സംഘവും ഗാനങ്ങള്‍ അവതരിപ്പിച്ചു. മലയാളികള്‍ തങ്ങളുടെ നെഞ്ചിലേറ്റിയ ജനപ്രിയ നായകനാണ് ദിലീപ്. പ്രത്യേകിച്ച് മലയാളി വീട്ടമ്മമാരും കുട്ടികളും. അദ്ദേഹത്തിന്റെ ചില സിനിമകള്‍ വീണ്ടും വീണ്ടും കാണുന്നത് വലിയ…

Read More

അണ്വായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയുടെ ഭീഷണി; യുദ്ധ സന്നാഹം ശക്തമാക്കി ചൈനയും റഷ്യയും; അമേരിക്കന്‍ നീക്കങ്ങള്‍ ലോക യുദ്ധത്തിനോ?

അണ്വായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയുടെ ഭീഷണി; യുദ്ധ സന്നാഹം ശക്തമാക്കി ചൈനയും റഷ്യയും; അമേരിക്കന്‍ നീക്കങ്ങള്‍ ലോക യുദ്ധത്തിനോ?

അമേരിക്കയുടെ ഭീഷണി തങ്ങളോട് വേണ്ടെന്ന് ഉത്തര കൊറിയയുടെ ഭീഷണി. പ്രകോപനമുണ്ടായാല്‍ അമേരിക്കയ്‌ക്കെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പും വന്നതോടെ ലോകം അണ്വാവയുധ ഭീഷണിയിലായി. ഉത്തരകൊറിയയെ ലക്ഷ്യമിട്ട് അമേരിക്കന്‍ കപ്പലുകള്‍ നിങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിയിലാണ് ഭീഷണിയുമായി ഉത്തര കൊറിയ രംഗത്തെത്തിയിരിക്കുന്നത്. അണ്വായുധം പ്രയോഗിക്കുമെന്ന ഭീഷണിയെത്തുമ്പോള്‍ ലോക മഹായുദ്ധത്തിന്റെ സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഉത്തര കൊറിയന്‍ പക്ഷത്ത് റഷ്യയും ചൈനയും അണിനിരന്നേക്കുമെന്നും സൂചനയുണ്ട്. മേഖലയില്‍ അമേരിക്കയുടെ അധിനിവേശ നീക്കങ്ങള്‍ ഗുരുതരമായ ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്. ഈ നീക്കങ്ങളൊന്നും വിലപ്പോവില്ല. തിരിച്ചടിക്കാന്‍ മടിയില്ലെന്നും ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കൊറിയന്‍ ഉപദ്വീപില്‍ യുഎസ് വിമാനവാഹിനി കപ്പല്‍ നങ്കൂരമിട്ടതിനെ തുടര്‍ന്നാണ് ഉത്തരകൊറിയ മറുപടിയുമായി രംഗത്തെത്തിയത്. ഉത്തരകൊറിയ അടുത്തിടെ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളെല്ലാം അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു. മിസൈല്‍, അണ്വായുധ പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കാനുള്ള കൊറിയന്‍ നീക്കം ലോകത്തിനു തന്നെ ഭീഷണിയാണെന്നാണ് അമേരിക്കന്‍ നിലപാട്. മുന്നൊരുക്കത്തിന്റെ ഭാഗമായാണ് യുഎസ്…

Read More