യുപിയില്‍ വീണ്ടും അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം

യുപിയില്‍ വീണ്ടും അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം

അസംഗഡ്: പ്രതിമകള്‍ക്കെതിരായ ആക്രമണത്തിന് വീണ്ടും ഇരയായി അംബേദ്കര്‍ പ്രതിമ. ഉത്തര്‍ പ്രദേശില്‍ രണ്ടാം തവണയാണ് അംബേദ്കര്‍ പ്രതിമക്കെതിരെ ആക്രമണമുണ്ടാകുന്നത്. ഇന്ന് രാവിലെ അസംഗഡിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നേരത്തെ, മീററ്റില്‍ വികൃതമാക്കിയ പ്രതിമ പിന്നീട് നന്നാക്കിയിരുന്നു. ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിറകെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ലെനിന്റെ പ്രതിമ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. അതിനു പിറകെ പലയിടങ്ങളിലും പ്രതിമ വികൃതമാക്കല്‍ അരങ്ങേറി. തമിഴ്‌നാട്ടില്‍ സാമൂഹിക പരിഷ്‌കര്‍ത്താവ് വി രാമസ്വാമി, കൊല്‍ക്കത്തയില്‍ ജനസംഘ് സ്ഥാപകന്‍ ശ്യാമ പ്രസാദമുഖര്‍ജി, പിന്നീട് അംബേദ്ക്കര്‍ എന്നിവരുടെ പ്രതിമകള്‍ വികൃതമാക്കപ്പെട്ടു. ഈ നടപടിയെ പ്രധാനമന്ത്രി വിമര്‍ശിക്കുകയും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും പ്രതിമ വികൃതമാക്കല്‍ നിര്‍ബാധം തുടരുകയാണ്.

Read More